ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 March 2018

ഓം ശ്രീ മാതാ

"ഓം ശ്രീ മാതാ"

മാതാ എന്നത് ശ്രീ രാജ രാജേശ്വരിയെ കുറിക്കുന്നു മംഗള സ്വരൂപിയായ മാതാവ് എന്നും അർത്ഥം

പുരാണ കഥ.

വശിനി തുടങ്ങിയ അഷ്ട വാഗ് ദേവതകളെ ദേവി അടുത്ത് വിളിച്ചു. തന്റെയും ശ്രീ ചക്രത്തിന്റെയും രഹസ്യം അറിയുന്നവരും ഇപ്പോഴും ദേവിയുടെ കൂടെ ഉള്ളവരുമായി അവരോടു ദേവിയുടെ കോടിക്കണക്കിനു നാമങ്ങൾ കൊണ്ട് ഒരു സഹസ്ര നാമം ഉണ്ടാക്കാൻ പറയുകയും.അങ്ങനെ വാഗ് ദേവതമാർ അഗാധമായി ചിന്തിച്ചു ഉണ്ടാക്കിയ ആദ്യ നാമം ആകുന്നു ശ്രീ മാതാ എന്ന്.

അനേക കോടി ബ്രഹ്മാണ്ഡ ജനനി ആണല്ലോ അമ്മ. എല്ലാ ജീവ ജാലങ്ങൾക്കും വാക്കുകൾ ഉച്ചരിക്കുവാനുള്ള ശക്തി വാഗ്ദേവതകൾ ആകുന്നു കൊടുക്കുന്നത്. ആ കഴിവ് വാഗ്ദേവതമാർക്കു പരാ ശക്തിയാകുന്നു കൊടുത്തത് അവർക്കു അതീവ ശക്തിയെ നൽകിയ അമ്മയെ ഏറ്റവും നല്ല ഒരു വാക്കാൽ അവർ പ്രകീർത്തിച്ചു അതാകുന്നു ശ്രീ മാതാ.

No comments:

Post a Comment