ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 March 2018

ഈശ്വരാൻ എന്ന സത്യം

ഈശ്വരാൻ എന്ന സത്യം

സത്യം ഒന്നേയുള്ളൂ. അതുകൊണ്ട് ദൈവവും ഒന്നേയുള്ളൂ. സത്യം പലതായാൽ ദൈവവും പലതുണ്ടെന്നുവരും. ആകാശം ഒന്നേയുള്ളൂ. സൂര്യനും ഒന്നേയുള്ളൂ.  സൗരയൂഥം ഉൾപ്പെടെയുള്ള സകല പ്രപഞ്ച പ്രതിഭാസങ്ങൾക്കും സർവ്വാധാരമായിരിക്കുന്ന ദൈവം ഒന്നേയുള്ളൂ (God , ഈശ്വരൻ , ദൈവം, അള്ളാഹു.. തുടങ്ങി പലപേരിൽ വിളിക്കപ്പെടുന്നു ) അർക്കനെന്നും, ആദിത്യനെന്നും പല പേരുകളിൽ സൂര്യനെ അറിയുന്നതുകൊണ്ട് സൂര്യൻ പലതാകുന്നില്ല .

ഇതുപോലെയാണ് മതക്കാർ ദൈവത്തെ വിളിക്കുന്ന കാര്യവും നാമ - രൂപ - ലിംഗ ഭേദങ്ങളൊന്നും ഈശ്വരനെ ബാധിക്കുന്നില്ല. ഈശ്വരന്റെ സ്വരൂപം പ്രകാശമാണ്. പ്രകാശത്തെ ഏതു പേരിൽ വഴ്ത്തിയാലും അധികമാവില്ല. അതുകൊണ്ട് ഈശ്വരനെ ശരിയായ രീതിയിൽ എല്ലാവരും അറിയേണ്ടത് അത്യാവശ്യമാണ് കുളത്തിലും, തടാകത്തിലും, നദിയിലും ഒക്കെ നീലാകാശത്തെ കാണാം കാരണം ആകാശം പലതുണ്ടായതുകൊണ്ടല്ല . ആകാശം ജലാശയങ്ങളിലൂടെ പലതായി കാണുകയാണ്. കുളത്തിലും തടാകത്തിലും, നദിയിലും ഒക്കെയുള്ള ജലം വറ്റിപോയാൽ ഈ കണ്ട പല ആകാശം തന്നെ കാണാതാകും.( eg : ഈശ്വരന്റെ സ്നേഹത്തെ, ശക്തിയെ, ഗുണങ്ങളെ പ്രകടമാകാൻ പലരും സൃഷ്ടിയിൽ വന്നു.

അവരെല്ലാം ഇല്ലാതായപ്പോൾ പിന്നീടുള്ളവർ അവരുടെ മഹത്ത്വം മനസിലാക്കാതെ അവരെയും ദൈവത്തെയും തെറ്റായി മനസിലാക്കി, ചിത്രീകരിച്ചു) ഏക ആകാശം എന്ന സത്യം നിലനിൽക്കുകയും ചെയ്യും . ഇതുപോലെ പല രൂപങ്ങളിലുള്ള പാത്രങ്ങളിൽ ജലം നിറച്ച് പുറത്തു വച്ചാൽ ഓരോ പാത്രത്തിലും ഓരോരോ അളവിൽ സൂര്യനെ കാണാം. ഇത് സൂര്യൻ പല വലിപ്പത്തിലുണ്ടായിട്ടല്ല .
സൂര്യന്റെ സ്വരൂപം ജലത്തിൽ പ്രതിബിംബിക്കുന്നത് കൊണ്ടാണ് പലതെന്ന കാഴ്ച ഉളവാകുന്നത്. പാത്രങ്ങളിലെ ജലം കളഞ്ഞാൽ പലതെന്ന കാഴ്ച ഇല്ലാതാകും. ആകാശത്തിലെ ഏക സൂര്യൻ ശേഷിക്കുകയും ചെയ്യും (ഞങ്ങൾ മനസിലാക്കിയതാണ് സത്യമെന്നും, ദൈവമെന്നും പിടിവാശിപിടിക്കുന്നവർ ദൈവത്തിന്റെ വാക്കുകളുമായി ഒത്തുനോക്കണം സ്വയം അനുഭവിക്കുന്നത് ദൈവീക സ്നേഹവും, ശക്തിയും, അറിവും, പ്രാപ്തികളുമാണോ) ഇങ്ങനെ മനസിലാക്കുമ്പോഴാണ് സത്യാനുഭവം ഉണ്ടാകുന്നത്.. ഈശ്വരാനുഭവം ഉണ്ടാകുന്നത്..

No comments:

Post a Comment