ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 March 2018

കാളികുലം

കാളികുലം

ഭാരതീയ തന്ത്ര ശാസ്ത്രത്തിൽ അനവധി ആചാര ഭേദങ്ങൾ ഉണ്ടങ്കിലും പ്രഥമമായി മൂന്നു ആചാര ഭേദങ്ങൾ ആണ് പറയുന്നത് അവ .
1. കാളികുലം
2. ശ്രീ കുലം
3. താരാ കുലം
എന്നിവ ആകുന്നു.

കാളി കുലം

കാളി കുലം എന്നാൽ കാളി അധിഷ്ഠിത മന്ത്ര ജപ ഹോമ ധ്യാന വർണ്ണങ്ങൾ വിദ്യ ആകുന്നു ..ഇവയെ ശാക്തേയം (ചില ഗ്രന്ഥങ്ങൾ ഈ വിദ്യയെ ശാക്തേയം) എന്ന് വിളിക്കുന്നു
   
കാളികുലത്തിൽ തന്നെ പിന്നെയും ആചാര ഭേദങ്ങൾ ഉള്ളതായി കാണുന്നു. കാളി തന്ത്ര പ്രകാരം അവയെ ഇപ്രകാരം തിരിച്ചിരിക്കുന്നു.

കാദി, ഹാദി, സാദി, ക്രോധാദി, വാഗാദി, നാദി, ദാദി, പ്രണവാദി, ക്രമങ്ങൾ എന്നിവ ആകുന്നു.

ഇപ്രകാരമുള്ള കാളി കുലത്തിൽ ദീക്ഷ ക്രമം ആദ്യ കാളി അഥവാ ഏകാക്ഷരി കാളി മുതൽ ആകുന്നു. മഹാകാള ഭൈരവനുടെ ഇടതു തുടയിൽ ഇരിക്കുന്ന സ്വരൂപമായിട്ടാണ് ധ്യാനം പറയുന്നത്. കാളികുല ദീക്ഷ പ്രകരണം ഇപ്രകാരം ആകുന്നു.

(ചിന്താമണി കാളി, സ്പർശ മണി കാളി, സന്തതിപ്രദ കാളി, സിദ്ധിത കാളി, ദക്ഷിണ കാളി, കാമ കല കാളി, ഹംസ കാളി, ഗുഹ്യ കാളി )

ഇപ്രകാരം പടി പടിയായി മന്ത്ര പുരശ്ചരണാദികൾ കഴിഞ്ഞു കാളി മേധാ ദീക്ഷ എന്ന വിശേഷമാർന്ന ഒരു ദീക്ഷ ഉണ്ട് .ശ്രീ കുലത്തിൽ പറയുന്ന അതി ദീക്ഷയ്ക് തുല്യമായ ദീക്ഷ ആകുന്നു കാളി കുലത്തിൽ മേധാ ദീക്ഷ എന്നത്

No comments:

Post a Comment