ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 March 2018

സപ്ത അവസ്ഥകൾ

സപ്ത അവസ്ഥകൾ

ഒരു കുഞ്ഞ് ജനിച്ചു ശൈശവ, കൗമാര, യൗവന ഘട്ടങ്ങളിലൂടെ കടന്ന് പക്വത പ്രാപിക്കുന്നത് പോലെ തന്നെയാണ് ഒരു സാധകന്റെ ജീവിതവും. തന്ത്ര ശാസ്ത്രം അവീരനിൽ നിന്ന് വീരനിലേക്കും തുടർന്ന് ദിവ്യ ഭാവത്തിലേക്കും ഉള്ള സാധകന്റെ സഞ്ചാരത്തെ 7 അവസ്ഥകളായി പറയുന്നു.

1. ആരംഭം
2. തരുണം
3. യൗവനം
4. പ്രൗഢം
5. തദന്തം
6. ഉന്മനം
7. അനവസ്ഥ

ആരംഭം തന്ത്ര സാധന തുടങ്ങുന്ന കാലഘട്ടത്തെയും തരുണ, യൗവന ഘട്ടങ്ങൾ സാധനയുടെ പരീക്ഷണങ്ങളുടെ കാലഘട്ടത്തെയും സൂചിപ്പിക്കുന്നു. പ്രൗഢാവസ്ഥയിൽ സാധകന്റെ നിഷ്ഠ ഉറയ്ക്കുന്നു. തദന്തം വീരഭാവത്തിൽ നിന്ന് ദിവ്യ ഭാവത്തിലേക്കുള്ള സഞ്ചാരത്തിന് ഇടയിലുള്ള കാലഘട്ടമാണ്. ഉന്മന അവസ്ഥയിൽ മനസ്സിന്റെ പിടി സാവധാനം അഴിഞ്ഞു തുടങ്ങുന്നു. കാറ്റത്ത് പാറി നടക്കുന്ന ഇല പോലെ ദേവിയുടെ ഇച്ഛയ്ക്ക് അനുസരിച്ച് കർമ്മങ്ങൾ ചെയ്യുന്നു. അനവസ്ഥയിൽ മനോനാശം സംഭവിച്ചു അവധൂതനായി ഭൂമിയിൽ ചരിക്കുന്നു...

No comments:

Post a Comment