ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 August 2016

കന്മദം

കന്മദം

കന്മദം കഴിച്ചിട്ടുണ്ടോ നിങ്ങൾ ഞാൻ കഴിച്ചിട്ടുണ്ട്... ആരും തലപുകയ്ക്കേണ്ട . കന്മദം എന്നാൽ പാറ ഉരുകി ഉണ്ടാവുന്ന ലാവ. 102 മൂലകങ്ങളാൾ പോഷകസമ്പന്നമാണ് കന്മദം.  നമ്മുക്കും  കന്മദം കഴിച്ച് വളർന്ന ഒരു പാരമ്പരൃം ഉണ്ടായിരുന്നു.  എങ്ങനാണെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കണത്‌. അതികം തല പുകക്കേണ്ട ആവശ്യം  ഇല്ല. സംഗതി നിങ്ങളുടെ വീടുകളിൽതന്നെയുണ്ട്. #അമ്മിക്കല്ല് എന്ന പേരിൽ ആ സാധനം നമ്മുടെ പറമ്പിലേതോ മൂലക്ക് ഇപ്പോൾ ആ വസ്തു വിശ്രമം കൊള്ളുന്നുണ്ടാവാം. പണ്ടൊക്കെ വീടു പണിയുംമ്പോൾ അടുക്കളയേക്കാൾ സത്ഥാനം അമ്മിക്കല്ലിന്റെ സ്ത്ഥാനത്തിനായിരുന്നു. പണ്ടത്തെ കാരണവൻമാര് കുട്ടികൾ അമ്മിക്കല്ലിന് മുകളിൽ കയറി ഇരുന്നാൽ പറയുമായിരുന്നു #നിന്റെ_അമ്മേടെ_നെഞ്ചത്താണോടാ  കയറിയിരിക്കുന്നതെന്ന്.. അത്രക്ക് പ്രാധാന്യം കൊടുത്തിരുന്നു അമ്മിക്കല്ലിന്. . നമ്മുടെ പൂർവ്വികര് ഒരു യൂണിവേഴ്സിറ്റിയിലും പോയി പഠിപ്പിച്ചിട്ടല്ല അവർക്ക് ഈ അറിവ് കിട്ടിയത്.  ഇന്നത്തെ തലമുറ ഈ 102 കന്മദത്തിന്റെ ഉറവിടത്തിനെ  മിക്സിയുടെ കടന്ന് വരവോടെ ഉപേക്ഷിച്ചു.. അതോടെ  സ്വയം പ്രതിരോധശേഷി നശിപ്പിക്കുന്ന പുതിയൊരു സംസ്ക്കാരത്തെ വരവേൽക്കുകയും ചെയ്തു.......

No comments:

Post a Comment