ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 August 2016

ചാതുർവർണ്യം

ചാതുർവർണ്യം എന്നാൽ നാല് ജാതി എന്നല്ല ഭൂമിയിൽ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങൾ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങൾ അനുസരിച്ച് പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവൻ ആണ് ബ്രാഹ്മണൻ .. പരബ്രാഹ്മണൻ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതൽ ക്ഷേത്രങ്ങളിൽ പൂജകന്മാരായി ബ്രാഹ്മണൻമാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുൻകോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേർന്നവർ ആണ് ക്ഷത്രിയർ .. ഏതൊരു നല്ല ഭരണകർത്താവും ജാതി വർണ്ണ മത ഭേദമെന്യേ ക്ഷത്രിയൻ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാർത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സിൽ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യൻ ആണ്

4) തമോഗുണം

അസത്യ ഗുണങ്ങൾ അടങ്ങിയവർ ആണ് ശൂദ്രൻമാർ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികൾ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തിൽ ഉള്ള ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാർ ആണ് അവരെ തൊട്ടാൽ എന്നല്ല തീണ്ടിയാൽ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിൻറെ അടുത്ത് കൂടിയുള്ള പാതകളിൽ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുൾ ഇപ്പോൾ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

No comments:

Post a Comment