ജഡഭരതൻ
വിഷ്ണു പുരാണത്തിൽ വളരെ ചിന്തനനീയമായ ഒരു കഥയാണ് ഋഷഭ ദേവൻറെ മൂത്ത പുത്രനായ ഭരതനെക്കുറിച്ചുള്ളത് . ഭരതനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു
എങ്കിലും അദ്ദേഹത്തിന്റെ പുനർജന്മമായ ജഡഭരതനെ കുറിച്ച് അധികമൊന്നും
കേട്ടിരുന്നില്ല . സൂര്യ വംശത്തിലാണ് ഭരതൻ ജനിച്ചത് . ഋഷഭൻ പ്രായമായപ്പോൾ
അദ്ദേഹം തന്റെ രാജ്യ ഭരണം മൂത്ത പുത്രനായ ഭരതനെ ഏൽപിച്ചു തപസ്സിനായി
വനത്തിലേക്ക് പോയി. അദ്ദേഹം ധർമ്മാധിഷ്ടിതമായി രാജ്യത്തെ വളരെക്കാലം നയിച്ചു. ഗന്ദകി നദിയുടെ തീരത്തുള്ള ഋഷി വര്യന്മാരോടോത്തുള്ള സഹവാസം അദ്ദേഹത്തെ ഒരു യോഗിയാക്കി . പ്രായമായപ്പോൾ തൻറെ അച്ഛൻ ചെയ്ത രീതിയെ അനുസ്മരിക്കും വിധം
രാജ്യഭരണം തന്റെ അഞ്ചു മക്കൾക്കുമായി വീതിച്ചു നൽകി വനത്തിലേക്ക് തപസ്സിനായി പോയി.
ഒരിക്കൽ അദ്ദേഹം നദീതീരത്ത് സൂര്യഭഗവാനെ ഭാജിച്ചുകൊണ്ടിരിക്കുമ്പോൾ പൂർണ ഗർഭിണിയായ ഒരു മാൻപേട കടുത്ത ദാഹത്താൽ അലഞ്ഞു വെള്ളം കുടിക്കുവാനായി അവിടെ എത്തി .അമിത ദാഹത്താൽ അത് നദിയുടെ അരികിലെത്തിയപ്പോഴേക്കും കടടപ്പിക്കുന്ന ഗർജ്ജനവുമയി ഒരു സിംഹം അവിടെ പാഞ്ഞെത്തി . ഭയചകിതയായ മാൻപേട രക്ഷപെടാൻ വേണ്ടി
നദിയിലേക്ക് എടുത്തുചാടി മറുകര ലക്ഷ്യമാക്കി നീന്തി. ഇതിനിടയിൽ മാൻപേട
അതുപോലുമറിയാതെ ഒരു മാൻ കുട്ടിക്ക് ജന്മം നല്കി . എന്നാൽ കരയിലെത്തി
യപ്പോഴേക്കും മാൻപേട ശ്വാസം മുട്ടി മരിച്ചു കഴിഞ്ഞിരുന്നു . ഇതുകണ്ട രാജയോഗി നദിയിലിറങ്ങി അമ്മ നഷ്ടപെട്ട മാൻകുട്ടിയെ എടുത്തു ആശ്രമത്തിലേക്കു കൊണ്ടുപോയി. ആശ്രമത്തിൽ പുല്ലും വെള്ളവും കൊടുത്തു വന്യ മൃഗങ്ങളെ അകറ്റി അദ്ദേഹം അതിനെ വളർത്തി . മാൻകുട്ടിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പം അഗാധമായി. പിരിഞ്ഞിരിക്കാൻ കഴിയാതെയായി. അതിനു ദോഷമായത് എന്തും അകറ്റുവാൻ വേണ്ടി അദ്ദേഹം
ദിവസവും പ്രാർത്ഥിച്ചു . മാൻകുട്ടിയുടെ കാര്യത്തിൽ താൻ ഒരു യോഗിയാണെന്ന് പോലും മറന്നു . ഒരു സാധാരണ ഗൃഹംസ്ഥാൻ തന്റെ കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതുപോലെ
ചിന്തിച്ചു ചിന്തിച്ചു ഒടുവിൽ അതെ ചിന്തയുമായി അദ്ദേഹം മരിച്ചു .
അടുത്ത ജന്മത്തിൽ ഭരതൻ ഒരു ഒരു മാനയിട്ടാണ് ജനിച്ചത്. മനുഷ്യൻ
എന്തിനെ ക്കുറിച്ചാണോ മരണ സമയത്ത് കൂടുതൽ ചിന്തിക്കുന്നത് അതായിരിക്കും
അടുത്ത ജന്മത്തിൽ എന്നാണ് വേദം പറയുന്നത്. അതുകൊണ്ടാണ് മരണ സമയത്ത് ദൈവ
ചിന്തയായിരിക്കണം ഉണ്ടാകേണ്ടത് എന്ന് ബുദ്ധിമാന്മാർ നമ്മെ ഉപദേശിക്കുന്നത് .
അടുത്ത ജന്മത്തിൽ ദൈവ തുല്യരായി ജനിക്കാൻ ഇതു നമ്മെ ഉപകരിക്കും. തന്റെ മുൻ ജന്മത്തിലെ യോഗിയായ ജീവിതത്തിന്റെ മഹത്വം കൊണ്ട് മാൻകുട്ടിക്ക്
അറിയാമായിരുന്നു മുൻജന്മത്തിൽ താൻ ആരായിരുന്നു എന്ന് . മുൻ ജന്മത്തിൽ തന്റെ
തപശക്തി മറന്നുകൊണ്ട് , വിഡ്ഢിത്തത്താൽ ഒരു മൃഗവുമായി തനിക്കുണ്ടായിരുന്ന
അവാച്യമായ അടുപ്പമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് മാൻ കുട്ടി മനസ്സിലാക്കി. അടുത്ത ജന്മത്തിൽ ഇതു ഒരിക്കലും ആവർത്തിക്കാൻ പാടില്ല. അങ്ങനെ മാൻ കുട്ടി
അമ്മയെ ഉപേക്ഷിച് ഒരു ആശ്രമപ്രാന്തത്തിൽ കുടിയേറി ദൈവ ചിന്തയുമായി ജീവിതം
അവിടെ കഴിച്ചുകൂട്ടി .
അടുത്ത ജന്മത്തിൽ ഈ മാൻ കടുത്ത ഈശ്വര വിശ്വാസിയായ ഒരു ബ്രാഹ്മണന്റെ മകനായാണ്
ജനിച്ചത് . തന്റെ പൂർവ തപസ്സും ചെയ്തുപോയ തെറ്റും കുട്ടിയുടെ മനസ്സിൽ
ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതെ തെറ്റ് വീണ്ടും ആവർത്തിക്കാൻ അവൻ
കൂട്ടാക്കിയില്ല. അവൻ തന്റെ മാതാപിതാക്കളോട് പോലും അടുപ്പം കൂടാൻ
കൂട്ടാക്കിയില്ല . ആരോടും സംസാരിക്കുകപോലും ചെയ്യതായി . ഒന്നിനും കൊള്ളാത്തവൻ
എന്ന അർത്ഥത്തിൽ ആളുകൾ അവനെ ജഡൻ എന്ന് വിളിക്കാൻ തുടങ്ങി . എങ്കിലും അവന്റെ
അച്ഛൻ അവനു വേദങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു. ഭരതൻ അപ്പോഴേക്കും ഒരു പൂർണ ജ്ഞാനിയായി മാറിയിരുന്നു . നല്ലതെന്നോ ചീത്തയെന്നോ ഇല്ലാതെ എന്ത് കിട്ടിയാലും കഴിക്കും , വസ്ത്രത്തിൽ പ്രത്യേക താല്പര്യമൊന്നുമില്ല. അവധൂതന്മാരെപ്പോലെ
ചുറ്റിനടക്കും . നല്ല ഒത്ത ശരീരമുള്ള ഭരതനോട് ആര് എന്ത് പറഞ്ഞാലും
ചെയ്യും. ആളുകൾ വണ്ടി വലിക്കാനും ചുമടെടുക്കാനും അവനെ ഉപയോഗിച്ചു. ഒരിക്കൽ കുറച്ചു കൊള്ളക്കാർ ചേർന്ന് ഭരതനെ പിടിച്ചുകൊണ്ടുപോയി , കാളിക്ക് ബലി കൊടുക്കുകയായിരുന്നു അവരുടെ ഉദ്ദേശം. ഇതറിഞ്ഞിട്ടു പോലും ഭരതൻ
അവരെ എതിർത്തില്ല . കൊള്ള സംഘത്തിന്റെ നേതാവ് വാൾ ഉയരത്തി ഭരതന്റെ തല
അറുക്കാൻ ഓങ്ങിയപ്പോൾ കാളി ദേവിതന്നെ പ്രക്ത്യക്ഷ പെട്ട് വാൾ പിടിച്ചുവാങ്ങി
കൊള്ളക്കാരുടെ തല അറുത്തിട്ടു നൃത്തം ചെയ്തു .
പിന്നീടൊരിക്കൽ സൌവിരയിലെ രാജ കിങ്കരന്മാർ ഭരതനെ പിടിച്ചുകൊണ്ടുപോയി . രാജാ രഹുഗനയുടെ
പല്ലക്ക് ചുമട്ടുകാരനായി നിരത്താൻ ആയിരുന്നു അത്. ഒരിക്കൽ അദ്ദേഹം ഇക്ഷുമതി നദീതീരത്തുള്ള കപില ആശ്രമത്തിലേക്കു അധ്യാത്മിക കാര്യങ്ങൾ പഠിക്കുവാനുള്ള
യാത്രക്കുവേണ്ടി പല്ലക്ക് ചുമട്ടുകാരനായി ജഡഭരതനെ കൂടെ കൂട്ടി .
ആത്മാവിനെക്കുറിച്ചു അറിവുള്ള ജ്ഞാനിയായ ഭരതൻ പല്ലക്ക് ചുമക്കുമ്പോൾ പോലും ഒരു
കൃമിയെപോലും നോവിക്കാൻ ആഗ്രഹിച്ചില്ല .അദ്ദേഹം വളരെ സാവധാനമാണ് നടന്നു നീങ്ങിയത് വേഗത്തിൽ നടന്നു നീങ്ങികൊണ്ടിരുന്ന മറ്റു മൂന്നു ചുമട്ടുകർക്കൊപ്പം
എത്താൻ ഭരതന് ആയില്ല . ഭരതന്റെ നടത്തം പല്ലക്ക് വേഗം കുറച്ചു . പ്രാണി
കൾക്ക് പോലും നോവതെയുള്ള ഭരതന്റെ നടത്തം പല്ലക്കിനെ ആട്ടി ഉലച്ചു . രാജാവിന്
ദേഷ്യം വന്നു അദ്ദേഹം ഭരതനെ ശകാരിക്കുകയും , തല്ലുകയും ചെയ്തു . എന്നിട്ടും
ഭരതന് ഒരു ഭാവമാറ്റവും ഉണ്ടായില്ല . രാജാവ് കാര്യം അന്വേഷിച്ചു ഭരതൻ യാതൊരു
ഭാവഭേതവുമില്ലാതെ രാജവിനോടായി പറഞ്ഞു ഞാനും നിങ്ങളും ആരാണ് ? നിങ്ങൾ കാണുന്നത്
എന്റെയും നിങ്ങളുടെയും ശരീരത്തെ മാത്രമാണ് . നിങ്ങൾ നിങ്ങളുടെ ശരീരമല്ല
അതുപോലെ ഞാൻ എന്ന് പറയുന്നത് എന്റെ ശരീരമല്ല . നമ്മുടെ ആത്മാവാണ് യഥാർത്ഥ ഞാൻ. എന്റെ ആത്മാവ് തളർന്നതോ ശക്തിമത്തോ അല്ല അത് നിങ്ങളുടെ പല്ലക്ക് ചുമക്കുകയും
ചെയ്യുന്നില്ല . ഭരതന്റെ വാക്കുകൾ കേട്ട് രാജാവ് സ്തബ്ധനായിപ്പോയി. അദ്ദേഹം പല്ലക്കിൽ നിന്ന് ചാടിയിറങ്ങി ഭരതന്റെ കാലിൽ വീണു മാപ്പപേക്ഷിച്ചു . ജഡ ഭരതൻ
ആത്മാവിന്റെ സത്യത്തെ കുറിച്ച് രാജാവിന് പറഞ്ഞു കൊടുത്തു . ആത്മാവിനെ നമുക്ക്
നശിപ്പിക്കാൻ കഴിയില്ല , അത് ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക്
പലായനം ചെയ്തുകൊണ്ടിരിക്കും ; ഇതാണ് ജീവാത്മ . കൂടാതെ പരമാത്മാവും ഉണ്ട് . അത്
ദൈവത്തെ പോലെയാണ് എല്ലായിടവുമുണ്ട് . അതായതു ജീവാത്മ എന്ന് പറയുന്നത്
പരമാത്മാവിന്റെ പരിചാരകനെ പോലെയാണ് ഇതിനെയാണ് മുക്തി എന്ന് പറയുന്നത് . ജഡഭരതൻ രാജാവിന് പറഞ്ഞുകൊടുത്തു.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment