കളമെഴുത്തും പാട്ടും. അഥവാ സര്‍പ്പം തുള്ളല്‍
വീട്ടു മുറ്റത്തോ,സര്‍പ്പ കാവിലോ പന്തല്‍ ഇട്ട അതില്‍ പാലകൊമ്പ് കുലവാഴ എന്നിവ കൊണ്ട് അലങ്കരിക്കും കളം എഴുതുന്നതിനു മുന്‍പു കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. ഏഴു ദിവസം മുന്‍പ് കളത്തിനു വേണ്ടുന്ന സാധനങ്ങളുടെ ചാര്‍ത് കുറിക്കുന്നു. ത്രി സന്ധ്യയ്ക്ക് ശേഷം പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനു ശേഷം കളമെഴുത്ത് ആരംഭിക്കുന്നു.മഞ്ഞള്‍ പൊടി,അരിപൊടി ,കരിപൊടി,വാകപൊടി എന്നിവയാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ച ശേഷം നിലത്തു തട്ടി തട്ടി യാണ് കളം വരയ്ക്കുന്നത്. രാവിലെ തുടങ്ങുന്ന കളമെഴുത്ത് ഉച്ച്ചയാകുന്നതോടെ പൂര്‍ത്തിയാകും ഏഴര വെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണു പ്രമാണം .രഹു കാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസ്സാനവുമാണ് എഴുതാറു. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ടു നാഗങ്ങളെയാണ് ചിത്രീകരിക്കുന്നത്. വരയ്ക്കുമ്പോള്‍ നാഗഫണം കിഴക്ക് വരുത്തിയാണ് വരയ്ക്കുന്നത് . സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന ആള്‍ നേതൃത്വം നല്‍കുന്നു. ഇവിടെ സഹായി ആയി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരിക്കും.ഇവരെ കാപ്പും കന്യാവും എന്നാണ് വിളിക്കുന്നത്. സാധാരണ പന്ത്രണ്ടു വയസ്സ് താഴെ ഉള്ളവരായിരിക്കും ഇവര്‍. ഒന്‍പതു ദിവസം വൃതം എടുത്തു വേണം കര്‍മ്മങ്ങള്‍ക്ക് തയ്യാറാവാന്‍ .കൈയില്‍ മഞ്ഞള്‍ കെട്ടിയ ചരട് കേട്ടുന്നതോടെ കാപ്പും കന്യാവും കര്മികള്‍ ആവുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിനു മുന്‍പില്‍ നാഗങ്ങള്‍ക്ക് നൂറും പാലും നല്‍കുന്നു. തുടര്‍ന്ന് പുള്ളുവന്‍ പാട്ട് ആരംഭിക്കുന്നു. കാപ്പും,കന്യാവും കൈയില്‍ കവുങ്ങിന്‍ പൂക്കുലയുമായി കളത്തില്‍ ഇരിക്കുന്നു. പാട്ടിനൊപ്പം കളമെഴുതി ആവഹിച്ചു സര്‍പ്പങ്ങള്‍ പ്രവേ ശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കില കുലുക്കി പാട്ടിനൊപ്പം തുള്ളുന്നു. പാട്ടിന്റെ ദൃതാവ്സ്തയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഭക്തജങ്ങളെ അനുഗ്രഹിക്കുന്നു. ഇതോടുകൂടി കളമെഴുത്തും പാട്ടും അവസാനിക്കുന്നു. ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന ദൌര്‍ ഭാഗ്യങ്ങള്‍ക്ക് രോഗങ്ങള്‍ക്കും പ്രതിവിധി ആയിട്ടാണ് സര്‍പ്പം പാട്ട് നടത്തുന്നത്, ഭൂമിയുടെ അധിപന്മാര്‍ സര്‍പ്പങ്ങള്‍ ആണന്നും അവരെ പ്രസാദിപ്പിക്കുവാന്‍ പല വീടുകളിലും സര്‍പ്പം പാട്ട് നടത്താറുണ്ട്. ഇതിനു കാര്‍മികത്വം നടത്തുന്നത്പുള്ളുവര്‍ സമുദായക്കാരാണ്. കന്നി, തുലാം,കുംഭം ,മേടം എന്നീ മാസങ്ങളില്‍ ആണ് സര്‍പ്പം തുള്ളല്‍ നടത്തുക.
No comments:
Post a Comment