ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2016

ദ്വാരക

ദ്വാരക

ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാനപട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്രദേശമാണ് ദ്വാരക. പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാരകയെ കരുതിവരുന്നത്.
കടലാക്രമണത്തിന്റെ ഫലമായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ടതായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു.
കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ഭാരതത്തിലെ ഏഴു പ്രധാന പുണ്യനഗരങ്ങളിൽ ഒന്നാണ് ദ്വാരക. ഇതിൽ വാരണാസി ഏറ്റവും പ്രധാനപ്പെട്ടതാകുന്നു.

“അയോധ്യ മധുര മായ കാശി കാഞ്ചി അവന്തിക

പുരി ദ്വാരവതി ചൈവ സപ്തതെ മോക്ഷദായക"

ദ്വാരകാധീശക്ഷേത്രം

ഇന്നു ദ്വാരകയിൽ നിലവിലുള്ള ക്ഷേത്രം 16-)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു. നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരിവർണ്ണ പതാക ഉയർത്തണമെന്നുണ്ട്. രണ്ടു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സ്വർഗ്ഗദ്വാരം എന്ന 
കവാടത്തിലൂടെയും, പുറത്തിറങ്ങുന്നത് മോക്ഷദ്വാരം എന്ന കവാടത്തിലൂടെയുമാണ്.

ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ, ദേവകി,  ബലരാമൻ, രേവതി, സുഭദ്ര, രുക്മിണിദേവി, ജാംബവതി ദേവി, സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്. ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്. രുക്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തിച്ചേരാം. കൂടാതെ തിവിക്രമ, ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.
ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും. ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാറുള്ളത്. വിവിധ ദർശനങ്ങൾ താഴെ പറയുന്നവയാണ്.

1.മംഗള
2.ശൃംഗാരം
3.രാജഭോജം
4.ബോഗ്
5.സന്ധ്യആരതി
6.ശയനം

ദ്വാരകയ്ക്ക് സമീപം കടലിനടിയില്‍ കണ്ടെത്തിയ നഗരാവശിഷ്ടങ്ങള്‍
ദ്വാരകയുടെ സമീപത്തുള്ള ബെട്ദ്വാരക ദ്വീപിലാണ് ശ്രീകൃഷ്ണന്‍ പത്നിമാരുമായി താമസിച്ചിരുന്നത് എന്നും ഇവിടെവച്ചാണ് ശംഖാസുരനെ വധിച്ച് പാഞ്ചജന്യം കൈക്കലാക്കിയത് എന്നുമാണ് ഐതിഹ്യം. 1983-90 കാലത്ത് ദ്വാരകയ്ക്കു സമീപം തീരക്കടലില്‍ നടന്ന പര്യവേക്ഷണങ്ങള്‍ സമുദ്രത്തിനടിയില്‍ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫിയുടെ മറൈന്‍ ആര്‍ക്കിയോളജി വിഭാഗം ഇവിടെ ഒരു സമുദ്രാന്തര മ്യൂസിയം സ്ഥാപിക്കുവാനുള്ള പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ട്.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment