ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 August 2016

പിതൃക്കൾ

*പിതൃക്കൾ*
➖〰➖〰➖〰➖〰➖
*​ആരാണ് പിതൃക്കൾ?*
ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ.ആയി തീരുന്നു.

*“പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ*

*ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ ”*

എന്ന് ബ്രഹ്മപുരാണം.

അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.

ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.

*എന്താണ് പിതൃദോഷം?*

ശരീരത്തിൽ നിന്നും വേർപെടുന്ന ജീവാത്മാവ് അന്തരീക്ഷത്തിലുള്ള പ്രേതലോകത്തെ പ്രാപിക്കുന്നു.നിത്യ ശ്രാദ്ധം, സപിണ്ഡനക്രിയകളിൽ കൂടി ഏകോദിഷ്ടം നല്കി പ്രേതാത്മാവിനെ ഉദ്ധരിച്ച് പിതൃലോകത്തേക്കും അവിടെ നിന്ന് ദേവലോകത്തേക്കും എത്തിക്കാൻ കഴിയും. ഈ കർമ്മങ്ങൾ കൃത്യമായി ചെയ്യാതെ വരുമ്പോൾ ജീവാത്മാവ് പ്രേതാവസ്ഥയിൽ തന്നെ വസിക്കുകയും അവരുടെ കോപത്തിന് നാം കാരണക്കാരാകുകയും ചെയ്യുന്നു. ഇപ്രകാരം മോക്ഷം ലഭിക്കാത്ത പൂർവ്വികരുടെ ശാപമാണ് പിതൃദോഷം.

No comments:

Post a Comment