ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 January 2025

ഗണ്ഡബെരുണ്ട അല്ലെങ്കിൽ ബെറുണ്ട

ഗണ്ഡബെരുണ്ട അല്ലെങ്കിൽ ബെറുണ്ട

രണ്ട് തലയുള്ള പക്ഷിക്ക് അപാരമായ മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ശരഭനോട് യുദ്ധം ചെയ്യാൻ വിഷ്ണുവിൻ്റെ ഒരു രൂപമാണിത്, വിഷ്ണുവിൻ്റെ സിംഹ-മനുഷ്യനായ നരസിംഹ അവതാരത്തെ ശാന്തമാക്കാൻ സൃഷ്ടിച്ച ശിവൻ്റെ ഒരു രൂപം.

ഗണ്ഡബെരുണ്ട നരസിംഹ
💗✥━═══🪷═══━✥💗
ഹിരണ്യ വധത്തിന് ശേഷം വാസ്തവം മറന്ന് നരസിംഹം പ്രപജത്തിന് സർവ്വനാശം വരത്താനായി പോയി. അപ്പോൾ ഭഗവാൻ മഹാദേവൻ ശരഭ അവതാരം സ്വീകരിച്ചു നരസിംഹത്തെ ശാന്തനാകാൻ.
      ശരഭ ഭഗവാൻ നരസിംഹവുമായി യുദ്ധം ആരംഭിച്ചു. ശരഭ ഭാഗവാൻ നരസിംഹത്തെ ആകാശത്തിലേക്കു ഉയർത്തി അപ്പോൾ നരസിംഹം ഗണ്ഡബെരുണ്ട നരസിംഹമായി മാറി ഇരുത്തല പക്ഷിയായി കഴുകന്റെ രൂപം. ഗണ്ഡബെരുണ്ട നരസിംഹവും ശരഭ ഭഗവാനും തമ്മിൽ യുദ്ധം ആരംഭിച്ചു അവസാനം ശരഭ ഭഗവാൻ നരസിംഹത്തെ ഏറ്റവും ഉയരത്തിൽ കൊണ്ടുപോയി അവിടെ നിന്നു വലിച്ചു എറിയാൻ പോയപ്പോൾ നരസിംഹത്തിന്റെ കോപം ശമിച്ചു വാസ്തവം തിരികെ ലഭിച്ചു. നരസിംഹ ഭഗവാൻ ശരഭ ഭഗവാനെ സ്തുതിച്ചു ആരാധിക്കുകയു ചെയ്തു.18 ദിവസത്തെ യുദ്ധം ആയിരുന്നു അതു.

മൈസൂർ വോടയാർ സാമ്രാജ്യത്തിന്റെ രാജകീയ ചിഹ്നം ഗണ്ഡബെരുണ്ട നരസിംഹമാണ്. രമേശ്വരം ക്ഷത്രത്തിന്റെ ശില്പകളില് ഗന്ധബേരുണ്ട നരസിംഹ രൂപം കാണാം. ബൃഹദീശ്വരക്ഷേത്രത്തിലും ശില്പകളില് കാണാൻ സാധിക്കും.


No comments:

Post a Comment