കേരളത്തിലെ പ്രമുഖ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് എഴുകോൺ മാടൻ കാവ് മഹാദേവ ക്ഷേത്രം. എഴുകോൺ എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഐതിഹ്യത്തിന് നൂറ്റാണ്ടുകളുടെ പഴമയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ബ്രാഹ്മണരുടെ വാസപ്രദേശമായിരുന്നു ഇവിടം അതിൽ ബ്രാഹ്മണ ശ്രേഷ്‌ഠനായ ഒരുവൻ മാടൻ സ്വാമിയെ ഇവിടുത്തെ ഒരു ആൽ തറയിൽ വെച്ചാരാധിച്ചിരുന്നു കാലക്രമേണ മാടൻ സ്വാമിയുടെ ചൈതന്യം വർധിക്കുകയും ഇവിടെ ഒരു ചെറിയ ക്ഷേത്രം പണിത് മാടൻ സ്വാമിക്കു പൂജകൾ കൊടുത്തു തുടങ്ങുകയും ചെയ്തു പിന്നീട് പൂജക്കായെത്തിയ തിരുമേനിമാർ മാടൻ സ്വാമിക്ക് പകരം മഹാദേവന് ആ ബിംബത്തിൽ തന്നെ പൂജകൾ നൽകുകയും പൂജയുടെ പ്രഭാവത്താൽ ബിംബത്തിൽ നിന്ന് പൂർണമായും മാടൻ സ്വാമി മാറി ശിവന്റെ ചൈതന്യം പ്രസരിക്കാൻ തുടങ്ങി പിന്നീടുണ്ടായ ദേവപ്രശ്നത്തിൽ ശ്രീകോവിലിൽ മഹാദേവന്റെ ചൈതന്യം ഉള്ളതായും മാടൻ സ്വാമിക്ക് പുതിയ ഇരിപ്പിടം വേണമെന്നും തെളിഞ്ഞു അങ്ങനെ മാടൻസ്വാമിക്കു പുതിയ ഇരിപ്പിടം നിർമിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തു അങ്ങനെയാണ് എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രമായി മാറിയത് ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഉപദേവനായ ഗണപതിക്കും മഹാദേവനും തുല്യ പ്രാധാന്യം ആണെന്നതാണ് ഇവിടുത്തെ ഗണപതി ആലിൽ സ്വയംഭൂ ആകുകയും ദേവപ്രശ്നത്തിൽ ഗണപതിക്കു കോവിൽ പണിതു പ്രതിഷ്ഠിക്കണമെന്നും പൂജകൾ നൽകണമെന്നും കണ്ടു അങ്ങനെ കോവിൽ പണിത് പൂജകൾ നൽകിവരുന്നു ക്ഷേത്രത്തിലെ പ്രധാന പൂജയാണ് ശിവദീപ പൂജ ശനിയാഴ്ച ദിവസം ഭക്ത ജനങ്ങൾ പഞ്ചശുദ്ധി പാലിച്ചു ക്ഷേത്രത്തിലെത്തി വിളക്ക് തെളിയിച്ചു പഞ്ചാക്ഷരി ജപിച്ചു ക്ഷേത്ര കോവിലിന് ഏഴു പ്രദക്ഷിണം ചെയ്തു മഹാദേവന് മുൻപിൽ സമർപ്പിക്കുന്ന പൂജരീതിയാണിത്. ഇത് തുടർച്ചയായി 27 ശനിയാഴ്ചകളിൽ വിളക്കെടുപ്പു പൂർത്തിയാക്കുന്ന ഭക്തജനങ്ങൾക്ക് സർവാഭിഷ്ടവും സാധിക്കും എന്നാണ് അനുഭവ സാക്ഷ്യം കടും പായസം, പാൽപ്പായസം, ജലധാര, മൃത്യുഞ്ജയഹോമം, ഭസ്‌മാഭിഷേകം, എന്നിവ ഭഗവാന്റെ പ്രധാന വഴിപാടുകളാണ്. ഗണപതിക്ക് ഗണപതി ഹോമം, ഗണപതി പൂജ, മോദക നിവേദ്യം, ഉണ്ണിയപ്പം, ഫല സമർപ്പണം, എന്നിവയും നടത്തി വരുന്നു...
കൊല്ലത്തു നിന്ന് ക്ഷേത്രത്തിലേക്ക് 17km ഉം കൊട്ടാരക്കരയിൽ നിന്ന് 7 km ഉം ആണുള്ളത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം കഴിഞ്ഞാൽ മഹാദേവനും ഗണപതിയും തുല്യ പ്രാധാന്യത്തിൽ വാണരുളുന്ന ഒരേ ഒരു ക്ഷേത്രമാണ് എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രം...
No comments:
Post a Comment