ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 January 2025

റാണി ദുര്‍ഗാവതി

റാണി ദുര്‍ഗാവതി

മഹാ'നായ' അക്ബറിനെ മുട്ടുകുത്തിച്ച പെണ്‍ കരുത്ത്; ശത്രുക്കള്‍ക്ക് ശരം; സ്വന്തം ഉടവാള്‍ മാറിലേക്ക് കുത്തിയിറക്കി വീരചരമം; റാണി ദുര്‍ഗാവതി!!!

മുഗള്‍ ആധിപത്യത്തെ ശക്തമായി ചെറുത്ത വനിതാരത്‌നങ്ങളില്‍ പ്രധാനിയാണ് റാണി ദുർഗാവതി. മാതൃരാജ്യത്തെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാനായി സ്വജീവൻ ത്യാഗം ചെയ്ത ദുർഗാവതിയുടെ ധീര- വീര കഥകള്‍ ഇന്നും ഉത്തർപ്രദേശിന്റെ മുക്കിലും മൂലയിലും പാടി നടക്കാറുണ്ട്.ശത്രുക്കള്‍ക്ക് ശരവും, കുന്തവും, വാളും ആയിരുന്നു ദുർഗാവതി.

1524 ജൂണ്‍ 24 ന് ദുർഗാഷ്ടമി ദിനത്തില്‍ ആയിരുന്നു ദുർഗാവതിയുടെ ജനനം. ഗോണ്ട് രാജവംശത്തിന്റെ ഭാഗം ആയിരുന്നു. രാജാവ് കീർത്തിസിംഗ് ചന്ദേലിന്റെ മകളായാണ് ദുർഗാവതിയുടെ ജനനം. ഗോണ്ട രാജവംശത്തിന്റെ നാല് രാജ്യങ്ങളില്‍ ഗർഹ് മണ്ഡലയുടെ അവകാശി കൂടിയായിരുന്നു ദുർഗാവതി. കുഞ്ഞായിരിക്കെ തന്നെ യുദ്ധ മുറകള്‍ പച്ചവെള്ളം പോലെ സ്വായത്തമാക്കി. അതീവ ബുദ്ധിമതിയായിരുന്നു ദുർഗാവതി. ഈ ബുദ്ധിയ്ക്കും സാമർത്ഥ്യത്തിനും മുൻപില്‍ മുകള്‍ ഭരണാധികാരിയായ അക്ബറിന് പോലും അടിയറവ് പറയേണ്ടിവന്നു.

ഗോണ്ട്‌വാന രാജാവ് ദളപതിനെ ആയിരുന്നു ദുർാഗവതി വിവാഹം ചെയ്തത്. എന്നാല്‍ ഏഴ് വർഷങ്ങള്‍ക്ക് ശേഷം ഈ ദാമ്ബത്യം അവസാനിക്കുകയായിരുന്നു. മകന് അഞ്ച് വയസ്സുള്ളപ്പോള്‍ ദളപത് ശത്രുക്കളുടെ ആക്രമണത്തില്‍ വീരചരമമടഞ്ഞു. ഭർത്താവിന്റെ അഭാവത്തില്‍ രാജ്യത്തിന്റെ പരമാധികാരം ദുർഗവതി ഏറ്റെടുത്തു.

നല്ല രീതിയില്‍ ഭരണം തുടരുന്നതിനിടെ ആയിരുന്നു 1562 ല്‍ അക്ബർ ഗോണ്ട്‌വാന രാജ്യം ആക്രമിക്കാൻ എത്തിയത്. മാല്‍വ പിടിച്ചടക്കിയതിന് പിന്നാലെയായിരുന്നു വരവ്. ഇരച്ചെത്തിയ മുഗള്‍ സൈന്യത്തിന്റെ തെല്ലും ഭയമില്ലാതെ ദുർഗാവതി നേരിട്ടു. ദുർഗാവതിയുടെ വാളിന് മുൻപില്‍ പിടിച്ച്‌ നില്‍ക്കാനാകാതെ അക്ബറും സംഘവും തോറ്റുമടങ്ങി. എന്നാല്‍ പകയില്‍ നീറിയ അക്ബർ 1564 ല്‍ വീണ്ടും ഗോണ്ട്‌വാന സാമ്രാജ്യം ആക്രമിച്ചു.

അക്ബറിന്റെ പടയാളികള്‍ ആയിരുന്നു ആദ്യം എത്തിയത്. ഇവരെ തുരത്തിയോടിച്ചെങ്കിലും ആക്രമണത്തില്‍ ദുർഗാവതിയ്ക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ കൂടുതല്‍ പടയാളികളുമായി എത്തിയ അക്ബർ ദുർഗാവതിയുടെ കോട്ട വളഞ്ഞു. പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ ദുർഗാവതി തന്റെ പടയാളികള്‍ ഓരാളോട് തന്നെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റാണിയോടുള്ള സ്‌നേഹ കാരണം ആരും ഈ ദൗത്യം ഏറ്റെടുത്തില്ല. ഇതോടെ സ്വന്തം ഉടവാള്‍ നെഞ്ചിലേക്ക് കുത്തിയിറക്കി വീരചരമം പ്രാപിക്കുകയായിരുന്നു!!!

ആയിരക്കണക്കിന് ഹൈന്ദവരെ കൊന്ന മഹാ'നായ'അക്ബറിനെ എല്ലാവർക്കും അറിയാം, പക്ഷെ ധീരദേശാഭിമാനിയായ റാണി ദുർഗ്ഗാവതിയെക്കുറിച്ച് നമുക്ക് ഒന്നുമറിയില്ല - പതിറ്റാണ്ടുകളോളം കൊണ്ഗ്രെസ്സ് ഭരിച്ചതിന്റെ കൊണം. 

No comments:

Post a Comment