നമ്മുടെ ആഘോഷങ്ങൾക്ക് ഒക്കെ പിറകിലുള്ള കാര്യങ്ങൾ വളരെ രസം ആണ്. കാര്യം നിസാരം ആണെങ്കിലും അതിന് പിറകിൽ ഉള്ള ചിന്താഗതി അതിശയകരമാണ്.
ഇപ്പോൾ ഏവരും ആഘോഷിക്കുന്ന പോകാൻ തയ്യാറെടുപ്പ് നടത്തുന്ന ഒരു കാര്യം ആണല്ലോ കുംഭമേള. കുംഭ മേള ആഘോഷിക്കണം എങ്കിലും അസ്ട്രോണോമി നിർബന്ധമാണ്.
ഇപ്പോൾ നടക്കുന്ന കുംഭ മേള പ്രയാഗിൽ ആണല്ലോ. ജ്യോതിശാസ്ത്രപരമായ പ്രാധാന്യം വെച്ചിട്ടാണ് പ്രയാഗ്, ഹരിധ്വാർ, നാസിക്, ഉജ്ജയിൻ ഒക്കെ തീരുമാനിച്ചിട്ടുള്ളത്.
ഇനി കുംഭമേള പ്രയാഗിൽ ആരംഭിക്കണം എങ്കിൽ രണ്ട് കണ്ടിഷൻ ഉണ്ട്. ഒന്ന് വ്യാഴം മേടം രാശിയിൽ കയറുകയും സൂര്യനും ചന്ദ്രനും മകര രാശിയിലും. അന്ന് അമാവാസി ആയിരിക്കണം.
രണ്ടാമത്, വ്യാഴം ഇടവം രാശിയിൽ കയറുകയും സൂര്യൻ മകര രാശിയിൽ കയറുകയും ചെയ്യണം. മകരം രാശിയിൽ കയറുക എന്ന് പറഞ്ഞാൽ മകര മാസം. ആ കുംഭമേളയാണ് ഈ കുംഭമേള.
ഇനി ഹരിദ്വാറിൽ ആഘോഷിക്കണം എങ്കിൽ വ്യാഴം കുംഭം രാശിയിൽ കയറുകയും സൂര്യൻ മേടത്തിൽ ആയിരിക്കുകയും വേണം. മേട മാസത്തിൽ ആണ് ഹരിദ്വാർ കുംഭമേള.
നാസിക്കിൽ ഗോദാവരി തീരത്ത് കുംഭമേള ആഘോഷിക്കണം എങ്കിൽ വ്യാഴം ചിങ്ങ രാശിയിൽ കയറി ഇരിക്കണം. ഇതാണ് സിംഹസ്ഥ കുംഭ് എന്ന് പറയുന്നത്.
ഇനി ഉജ്ജയിനിലെ ക്ഷിപ്ര നദിക്കരയിൽ കുംഭ മേള ആഘോഷിക്കണം എങ്കിൽ വ്യാഴം ചിങ്ങത്തിലും സൂര്യൻ മേടത്തിലും ആയിരിക്കണം.
അങ്ങനെ എന്നാ പിന്നെ ഇവിടെ കൂടാം എന്ന് പറഞ്ഞു കുംഭമേള നടക്കുന്ന സ്ഥലം തീരുമാനിക്കുക അല്ലാ ചെയ്യുന്നത്. അതിന്റെ പിറകിൽ ഇങ്ങനെ ഒരു ചിന്താഗതി ഉണ്ട്.
നമുക്ക് കുംഭ മേള. സാമ്പ്രാണി മണപ്പിച്ചു നടക്കുന്ന രവി ചന്ദ്രന് അടിമ കിടക്കുന്ന ഹിന്ദു നിരീശ്വര വാദിക്ക് ഇതൊക്കെ വേണമെങ്കിൽ വെള്ളത്തിൽ വെറും ഒരു മുങ്ങിക്കുളി.. എന്നാൽ അതിന് പിറകിൽ ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് പറഞ്ഞാൽ. ഇതൊക്കെ പ്ലസ്ടു പിള്ളേർക്കും അറിയാമല്ലോ എന്ന് പറഞ്ഞു കൊഞ്ഞനം കുത്തും. എന്നാ പിന്നെ താൻ ഒരു പുതിയ ചിന്താഗതി കണ്ടു പിടിക്കാൻ പറഞ്ഞാൽ പറയും അയ്യോ അതൊന്നും നമുക്ക് പറ്റില്ല നമുക്ക് വിമർശനവും പുച്ഛവും സ്വയം പൊങ്ങിത്തരവും ഹിന്ദു വിരുദ്ധതയും മുസ്ലിം പ്രീണനം ഒക്കെ അല്ലേ പറ്റൂ അല്ലാതെ നാട്ടുകാർക്ക് ഉപകാരപ്പെടുന്നത് ചെയ്യാൻ സ്വത്വ ബോധം അനുവദിക്കില്ലല്ലോ...
അത് വിട്..!
ഇനി ഇരുപത്തി എട്ട് കെട്ട് എടുത്താൽ തന്നെ അസ്ട്രണോമിയുടെ സ്വാധീനം അവിടെയും ഉണ്ട്.
മൂന്ന് ചെറിയ നക്ഷത്രങ്ങൾ ഒരു triangle ആയി കോർത്തിണക്കി അതിനെ കുതിരയുടെ സാമ്യം ഉള്ളതിനാൽ അശ്വതി എന്ന് വിളിച്ചു. അതായത് അശ്വതി നക്ഷത്രം ഒരു നക്ഷത്രം അല്ല. മൂന്നു നക്ഷത്രങ്ങളുടെ ഒരു കൂട്ടം ആണ്. ഒരു കുഞ്ഞു അശ്വതിയിൽ ജനിച്ചു എങ്കിൽ ചന്ദ്രൻ പിന്നെയും സോഡിയാക്കിലൂടെ കറങ്ങി വീണ്ടും അശ്വതി നക്ഷത്രത്തിൽ എത്താൻ 28 ദിവസം എടുക്കും അതാണ് 28 കെട്ടു എന്ന ചടങ്ങ് ആക്കി, കലണ്ടർ ഒന്നും ഇല്ലാത്ത കാലത്ത്. ഇന്ന് ഇതൊക്കെ എന്തിനെന്നു അറിയാതെ ആണ് ആളുകൾ ആചാരിക്കുന്നത്.. നീളത്തിൽ കിടക്കുന്ന ചരടിൽ ചന്ദ്രൻ പിന്നെയും അശ്വതി നക്ഷത്രത്തിന് അടുത്ത് വരുമ്പോൾ കെട്ടുകൾ ഇടും.. അങ്ങനെ കെട്ടുകൾ എണ്ണി പ്രായം കണക്കാക്കാം. സിംപിൾ ബട്ട് പവർ ഫുൾ..!!
നമ്മുടെ പഴഞ്ചൊല്ല് പോലും ജ്യോതിശാസ്ത്രവുമായി ബന്ധപെട്ടിട്ടാണ്. കേട്ടിട്ടില്ലേ, തിരുവാതിരയിൽ തിരു മുറിയാതെ, മകം പിറന്ന മങ്ക, പൂരം പിറന്ന പുരുഷൻ. സംഗതി ഞാറ്റുവേലയുമായി ബന്ധപെട്ടിട്ടാണ്. സൂര്യനെയും ചന്ദ്രന്റെ നക്ഷത്രങ്ങളെയും ബന്ധപെടുത്തി പറയുന്നതാണ് ഞാറ്റുവേല എന്നുള്ളത്. ഞായർ അഥവാ സൂര്യൻ നിൽക്കുന്ന വേള ആണ് ഞാറ്റുവേല.
സൂര്യൻ സഞ്ചരിക്കുന്നത് ചന്ദ്രന്റെ 27 നാളുകളിൽ (നക്ഷത്രങ്ങളിൽ) കൂടിയും ആണല്ലോ. കാരണം 27 നക്ഷത്ര കൂട്ടങ്ങളും നിൽക്കുന്നത് സോഡിയാക്കിലും. അപ്പോൾ സൂര്യൻ ഒരു നക്ഷത്രത്തിന്റെ കൂടെ ഉള്ള ദിവസം 365/27= 13.5ദിവസം.
ഇതിനെ ആണ് ഞാറ്റുവേല എന്ന് വിളിച്ചിരുന്നതു. ഞായർ നിൽക്കുന്ന വേളയാണ് ഞാറ്റുവേല എന്ന് പറയുന്നത്.
ഞാറ്റുവേല ഒക്കെ നോക്കിയിട്ട് ആണ് പണ്ടുള്ളവർ കൃഷി ഇറക്കിയിരുന്നത്. "തിരുവാതിരയിൽ തിരു മുറിയാതെ" എന്ന് പറയുമ്പോൾ, തിരുവാതിര ഞാറ്റുവേലയിൽ തിരു മുറിയാതെ മഴ കിട്ടും എന്നാണ്. തിരു ആർദ്ര ആണ് തിരുവാതിര. നനവുള്ളത് എന്നർത്ഥം.
അത് പോലെ ചിങ്ങ മാസം ആണ് വിളവെടുപ്പിന്റെ മാസം. ആ മാസത്തിൽ വരുന്ന ഞാറ്റുവേലകൾ ആണ് മകവും പൂരവും. സമൃദ്ധമായ മാസം ആണ്.. അത് കൊണ്ടാണ് പൂരം പിറന്ന പുരുഷൻ, മകം പിറന്ന മങ്ക എന്നൊക്കെപറയുന്നത്. പൂയം ഞാറ്റുവേല ഒക്കെ കർക്കിടകത്തിൽ ആണ് വരുന്നത്.. അന്ന് വിളവെടുപ്പ് ഒന്നും ഇല്ലാത്തതിൽ പട്ടിണിയും പരിവട്ടവും ഒക്കെ ആണ്. ഇതൊക്കെ ബന്ധപെടുത്തി ആണ് പഴം ചൊല്ലുകൾ പോലും ഉണ്ടായിരുന്നത്.
പണ്ട് ഗ്രഹണ സമയത്ത് അമ്പലം അടച്ചിടണം എങ്കിൽ പോലും നല്ല രീതിയിൽ തന്നെ അസ്ട്രോണോമി അറിയണം. രാഹു, കേതു പൊസിഷൻ ഒക്കെ അറിയണം. ഇത് പൂർവികർ കൃത്യമായി മനസ്സിൽ ആക്കിയ രണ്ടു പോയ്ന്റ്സ് ആണ്. അതായത് 180ഡിഗ്രി ഉള്ള പോയ്ന്റ്സ്. ഇ പോയിന്റ്ന്റെ ചലനം ഒരു സർപ്പത്തെ പോലെ ആണ്. സർപ്പത്തിന്റെ തല രാഹുവായും വാൽ കേതുവായും അവർ ഭാവനയിൽ സങ്കൽപ്പിച്ചു. പിന്നെ വിഷ്ണു അസുരനെ വെട്ടി രണ്ടാക്കി എന്നൊരു കഥയും പ്രചരിപ്പിച്ചു. അന്നത്തെ കഥകൾക്കൊക്കെ ഇതൊക്കെ പെട്ടെന്ന് ഓർത്തിരിക്കാൻ വേണ്ടി നമ്മുടെ ഒക്കെ അപ്പൂപ്പൻമാർ ഉണ്ടാക്കിയ സാധനങ്ങൾ ആണ്.. അവർ നക്ഷത്രങ്ങളെ കോർത്തിണക്കി വരച്ചു രൂപങ്ങൾ ഉണ്ടാക്കി ഓറിയോൺ, ക്യാപിസ് മൈനർ എന്നൊക്കെ പേരുകളും ഇട്ടു. അല്ലാതെ രാഹുവും കേതുവും ആരെയും വിഴുങ്ങാൻ ഒന്നും നില്പില്ല. ഇ രണ്ടു പോയ്ന്റ്സ് ആണ് യഥാക്രമം ചന്ദ്രനും ഭൂമിയും, സൂര്യനിലും ചന്ദ്രനിലും നിഴൽ വീഴ്ത്തി ഗ്രഹണങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്ന പോയ്ന്റ്സ്. ഇംഗ്ലീഷിൽ ഇതിനെ ascending node എന്നും descending node എന്നും പറയുന്നു.
ഇതൊക്കെ ആണ് നമ്മുടെ പൂർവികന്മാർ ചെയ്തു വെച്ചിരിക്കുന്ന സംഗതികൾ...!!
പറഞ്ഞു വന്നത് നമ്മുടെ പിറന്നാൾ ആഘോഷം ആയാലും കുംഭ മേള ആയാലും അമ്പലം അടച്ചിടുന്നത് ആയാലും മതപരമായ ചടങ്ങുകളിൽ ആയാലും എല്ലാത്തിലും ജ്യോതിശാസ്ത്രത്തിന് നല്ല സ്വാധീനമുണ്ട് എന്നാണ്
യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ..!!
No comments:
Post a Comment