തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ധർമ്മപുരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ശിവനും കമാക്ഷി അമ്മനും പ്രതിഷ്ഠ ഉള്ള ഒരു പുരാതന ക്ഷേത്രമാണ് കമാക്ഷി മല്ലികാർജുന ക്ഷേത്രം. കമാക്ഷി അമ്മനെ ഇവിടെ ദുർഗ്ഗ ഭാവത്തിലും ഭഗവതി രൂപത്തിലും ആരാധിക്കുന്നു.
ഈ ക്ഷേത്രത്തിൽ സിദ്ധലിംഗേശ്വരരുടെ സമാധിയുണ്ട്. അവിടെ ആണ് ക്ഷേത്രത്തിലെ ആദ്യ പൂജ നടത്തുന്നത്. ലിഖിതങ്ങളിൽ പ്രതിഷ്ഠ രാജരാജേശ്വരമുടയാർ എന്നാണ് അറിയപ്പെടുന്നത്. 18 പടികൾക്ക് മുകളിൽ ആണ് ഇവിടെ ദേവിയുടെ ശ്രീകോവിൽ ഉള്ളത്. ഇപ്പോൾ ക്ഷേത്രത്തിന്റെ പുണരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തകടൂർ കാമാച്ചി എന്നാണ് ഇവിടുത്തെ ദേവിയെ അറിയപ്പെടുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും ദേവിയെ ദർശിക്കാവുന്നതാണ്. എന്നാൽ ഈ ക്ഷേത്രത്തിൽ പൂർണ്ണരൂപത്തിൽ ഒരു ദിവസം മാത്രമേ കാണാൻ കഴിയൂ. മറ്റ് ദിവസങ്ങളിൽ ആരാധനയ്ക്കായി ദേവിയുടെ മുഖം മാത്രമേ കാണാൻ സാധിക്കൂ. ഈ സ്ഥലം ഒരു ശിൽപ വിസ്മയമാണ്. മഹാബലിപുരം ക്ഷേത്രം പണികഴിപ്പിച്ച മഹാനായ പല്ലവരുടെ വംശപരമ്പരയിൽ ഉള്ള ആൾക്കാർ ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു . ഇവിടുത്തെ ഈ സ്തംഭം തന്നെ ഉദാഹരണമായി എടുക്കുക. സ്തംഭം ഷഡ്ഭുജാകൃതിയിലാണ്, അതിന്റെ എല്ലാ വശങ്ങളിലും നിരവധി ശിൽപങ്ങൾ ഉണ്ട്.
ശിവൻ മഹാമണ്ഡപത്തിൽ നൃത്തരൂപത്തിൽ കാണപ്പെടുന്നു. ക്ഷേത്ര അധിപനായ ദേവന്റെ മണ്ഡപത്തിലെ ശിൽപങ്ങൾ കാണാൻ മനോഹരമാണ്. യോഗ നരസിംഹ മൂർത്തിയെ ഇവിടെ മറ്റൊരു ശ്രീകോവിലിൽ കാണപ്പെടുന്നു. പ്രവേശന കവാടത്തിന്റെ ഇടതുവശത്ത് വീരഭദ്രനെ കാണാം. ഭൈരവൻ, സൂര്യൻ, സൂര്യൻ എന്നിവരെയും ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നു. ഗണേശൻ, സുബ്രഹ്മണ്യൻ, അദ്ദേഹത്തിന്റെ ഭാര്യമാരായ വള്ളി, ദേവനായി എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. വിനായകൻ, ദക്ഷിണാമൂർത്തി, വിഷ്ണു, ബ്രഹ്മാവ്, ദുർഗ്ഗ എന്നിവരെ കാണാം. ഇപ്പോഴത്തെ ധർമ്മപുരി എന്നാണ് പണ്ട് തകടൂർ അറിയപ്പെട്ടിരുന്നത്.
No comments:
Post a Comment