ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 February 2020

പൂത്താലും കായ്ക്കാത്ത ഇലത്തിമരം

പൂത്താലും കായ്ക്കാത്ത ഇലത്തിമരം

ആരെയും അദ്ഭുതപ്പെടുത്തുന്ന പൂവിട്ടാലും കായുണ്ടാവാത്ത  ഇലഞ്ഞിമരം കേരളത്തിലെ അതിപ്രാചീനമായ തുച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര തിരുനടയിൽ ഇന്നുമുണ്ട്. 

സമയാസമയം പുഷ്പിക്കാറുണ്ടെങ്കിലും ഒരിക്കലും ഈ ഇലഞ്ഞിമരം കായ്ക്കാറില്ല. ഇങ്ങിനെ കായ്ക്കാതായതിനു  പിന്നിൽ പ്രബലമായ ഒരു ഐതിഹ്യകഥ പ്രചാരത്തിലുണ്ട്. അതിങ്ങിനെയാണ്

പണ്ട് ദേഹമാസകലം പഴുത്ത് വ്രണം പിടിച്ച ഒരു ഭക്തൻ ഒരു ചികിത്സയും ഫലിക്കാതെ വന്നപ്പോൾ തൃച്ചംബരം ക്ഷേത്രനടയിൽ ഭജനമിരിക്കാൻ വന്നുവത്രെ.

ദിവസവും പ്രാർത്ഥനയും, തൊഴലും ഭജനയും ഒക്കെയായി ക്ഷേത്രതിരുമുമ്പിലെ ഇലഞ്ഞിത്തറയിൽതന്നെ അദ്ദേഹം വിശ്രമിക്കാറാണ് പതിവ്.

എന്നാൽ ഇലഞ്ഞിക്കായകൾ പഴുത്തു തുടങ്ങിയപ്പോൾ അവ ഇടക്കിടെ അദ്ദേഹത്തിന്റെ 
ദേഹത്ത് കൊഴിഞ്ഞു വീഴുന്നത് അസഹനീയമായ  വേദനയായി തീർന്നു.

സഹിക്കവയ്യാതായപ്പോൾ മനംനൊന്ത് തൃച്ചംബരേശനെ വിളിച്ചു അദ്ദേഹം പ്രാർത്ഥിച്ചു.

"എത്ര നാളായി ഞാനങ്ങയെ ഭജിക്കുന്നു. വ്രണമൊട്ടും മാറിയതേയില്ല. 
ഇവിടെ വന്ന് പ്രാർത്ഥിച്ചാലെങ്കിലും രോഗമുക്തിയുണ്ടാകുമെന്ന് കരുതി.
അടുത്തുള്ള ഗുരുവായൂരിലെ പ്രാർത്ഥനയ്ക്ക് ശേഷം പലരും പറഞ്ഞാണ് ശ്രീകൃഷ്ണ - ബലരാമ ബാലലീലകൾ ആടുന്ന ഈ തുച്ചംബരത്ത് ഏറെ ദൂരം താണ്ടി ക്ലേശിച്ച് ഞാൻ വന്നത്.
 
എന്റെ കൃഷ്ണാ.,
എന്നിട്ടും അങ്ങ് എന്റെ പ്രാർത്ഥന കേൾക്കാത്തതെന്തേ? 

പോരാത്തതിന് കൂനിന്മേൽ കുരുപോലെ 
ഈ ഇലഞ്ഞിക്കായ്കൾ വരുത്തുന്ന വേദനയും

അങ്ങ് ഇതൊന്നും കാണുന്നില്ലേ?. അതിനുംമാത്രം എന്ത് അപരാധമാണ് ഞാൻ ചെയ്തത് ?
എന്ത് പ്രായശ്ചിത്തമാണ് ഇനിയും ഞാൻ നടത്തേണ്ടത്?
എന്തിനാണ് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ?.  
ഞാൻ ഇവിടെ ഈ ഇലഞ്ഞിത്തറയിൽ ഇരിക്കുന്നതും കഴിയുന്നതും പ്രാർത്ഥിക്കുന്നതും ഭഗവാന് ഇഷ്ടമല്ലേ.? 
ഒരു ഭക്തനെയെന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു.?

മനമുരുകിയുള്ള ഈയൊരു പ്രാർത്ഥനകൾ തൃച്ചംബരത്തപ്പന് കേൾക്കാതിരിക്കാനാവില്ല തന്നെ. 

ആ ഭക്തന്റെ ആത്മാർത്ഥമായ പ്രാർത്ഥന ഭഗവാൻ ശരിക്കും കേട്ടുവെന്നാണ് കഥ
''വ്രണം മാറി എന്നു മാത്രമല്ല പിന്നീട് ആ ഇലഞ്ഞിമരം പൂത്ത് കാലാകാലം
സുഗന്ധമായ പുഷ്പങ്ങൾ വിതറുകയല്ലാതെ ഇന്നേ വരെ കായ്ച്ചിട്ടുമില്ല. 

ഇലഞ്ഞിക്കുരു വീഴുന്നതിനെതിരെ പ്രാർത്ഥിച്ച ഭക്തനും പോയി കാലങ്ങൾ ഏറെ കൊഴിഞ്ഞും പോയി 

നൂറുക്കണക്കിന് വർഷങ്ങളായി ഇന്നും 
ഈ ഇലഞ്ഞിമരം  കാലാകാലം പൂക്കും 
സുഗന്ധ പുഷ്പങ്ങൾ വാരി വിതറുകയും ചെയ്യും എന്നാൽ അതിൽ പിന്നെ ഇന്നു വരെ ഈ ഇലഞ്ഞിമരം കയ്ച്ചിട്ടില്ല  

ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ 

ഭക്തിയുടെ ശക്തി തന്നെ ഭഗവാന്റെ ഭക്തവാത്സല്യം  തന്നെ

സസ്യ ശാസ്ത്രത്തിന് അദ്ഭുതമായി തച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര തിരുനടയിൽ ഇലഞ്ഞിത്തറ മദ്ധ്യത്തിൽ ഈ ഇലഞ്ഞിമരം 
ഇന്നും വളർന്നു പന്തലിച്ചു നിൽക്കുന്നു.. 

ശ്രീകൃഷ്ണ - ബലരാമ ബാല കേളികളെ ഓർമ്മപ്പെടുത്തുന്ന ഇവിടുത്തെ കളിയുത്സവകാലത്ത് ബാല ലീലകൾ ആടി വിശ്രമിക്കുന്ന വേളയിൽ ഈ ഇലഞ്ഞി ഇലകളിൽ  മോതിരം വച്ചു തൊഴുന്ന ഭക്തിനിർഭരമായ ചടങ്ങ് ഇപ്പോഴുമുണ്ട്. 

ശ്രീകൃഷ്ണ -ബലരാമ തിടമ്പുകൾക്ക് മുമ്പിൽ മോതിരം വച്ചു തൊഴാൻ ഓരോ വർഷവും ആയിരങ്ങളാണ് ഇവിടെ  ഭാഗഭാക്കാവുന്നത്.

No comments:

Post a Comment