ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 February 2020

രാമദേവർ സിദ്ധർ

രാമദേവർ സിദ്ധർ

രാമദേവർ സിദ്ധർ അല്ലെങ്കിൽ ഉരോമ ഋഷി അല്ലെങ്കിൽ യാക്കോബ് സിദ്ധർ ചിന്തകനും,  ഗവേഷകനുമായ സിദ്ധൻ ആയിരുന്നു . ശാസ്ത്രത്തിലെ അസാധാരണമായ ആശയങ്ങളെ  വിവരിക്കുന്നതിന് തമിഴ് ഭാഷ ലളിതമായി ഉപയോഗിച്ചതിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

രാമദേവർ സിദ്ധർ, മഹാനായ പുലസ്തന്റെ  സമകാലികനും അതേ സമയം അഗസ്ത്യ മഹർഷിയുടെ  പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനമെന്ന് കരുതുന്നു.

രാമദേവർ  സിദ്ധനെക്കുറിച്ചുള്ള ജീവചരിത്രത്തിൽ ബോഗർ പറയുന്നത്, അദ്ദേഹം  ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെന്ന്.  സിദ്ധ ശാസ്ത്ര ലോകത്തേക്ക് പ്രവേശിച്ച ശേഷം സിദ്ധർ രാമദേവർ ആഴത്തിലുള്ള ധ്യാനരീതികളാൽ അദ്ദേഹത്തിന്റെ കുണ്ഡലിനി ഊർജ്ജത്തെ ഉണർത്തി ചക്രങ്ങളിലൂടെ ഈ ഊർജ്ജത്തെ സഹസ്രാരത്തിലേക്ക് കൊണ്ടുവരുന്നതിൽ വിജയിച്ചു,  അണിമാദി സിദ്ധികളിൽ അദ്ദേഹം പൂർണത നേടി, നിരവധി അത്ഭുതങ്ങൾ ചെയ്തതായി പറയപ്പെടുന്നു.

ഉറങ്ങാൻ കിടക്കുമ്പോഴും നടക്കുമ്പോഴും മാക്രോ കോസ്മിക് ലോകത്തേക്ക് വഴുതിവീഴുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങിനെ ഒരിക്കൽ അദ്ദേഹം അറിയാതെ അറേബ്യയിലേക്ക് പോയി. മക്കയിൽ എത്തിയ അദ്ദേഹത്തെ  അറബികൾ തങ്ങളിലൊരാളായി അംഗീകരിച്ചു .  അറബിയായി മാറിയ രാമദേവർ അറബിയിൽ പ്രസംഗിക്കാൻ തുടങ്ങി.  അറബികൾ അദ്ദേഹത്തിന് യാക്കോബ് എന്ന പേര് നൽകുകയും ചെയ്തു.

ഒരു അറബിയെന്ന നിലയിൽ അല്ലെങ്കിൽപ്പോലും  അദ്ദേഹം  അല്ലാഹുവിന്റെ ദൂതനായ നബിയെ  ആരാധിക്കുകയും അനുഗ്രഹങ്ങൾ നേടുകയും ചെയ്തു.
സിദ്ധ വൈദ്യം, സിദ്ധ യോഗ, സിദ്ധജ്ഞാന തത്ത്വചിന്തകൾ എന്നിവയെക്കുറിച്ചുള്ള കൃതികൾ സമാഹരിക്കുകയും ചെയ്തു.  40 വർഷത്തോളം അദ്ദേഹം മക്കയിൽ താമസിച്ചിരുന്നതായി കരുതുന്നു. ഈ അവസരത്തിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം അറബ് ഭാഷയിൽ രചിച്ചു:

മഹാനായ ആൽക്കെമിസ്റ്റ് ഭോഗറിൽ നിന്ന് നിർദ്ദേശം ലഭിച്ച അദ്ദേഹം മക്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങി, ചതുരഗിരി കുന്നുകളിൽ താമസിക്കുകയും അറബിയിൽ നിന്ന് തന്റെ കൃതികളെ  തമിഴിലേക്ക് തർജ്ജമയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.  

അദ്ദേഹത്തിന്റെ കൃതികൾ സിദ്ധ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നവയായിരുന്നു. അതായത് ... ആൽക്കെമി, യോഗ, ജ്ഞാനം, സിദ്ധവൈദ്യം, സിദ്ധ മരുന്നുകളുടെ നിർമ്മാണം തുടങ്ങിയ സമസ്ത മേഖലകളിലും അദ്ദേഹം ഗ്രന്ഥരചന നടത്തി.

അദ്ദേഹം സിദ്ധവൈദ്യത്തിൽ  ഉപയോഗിക്കുന്ന ലോഹങ്ങളുടെയും വസ്തുക്കളുടെയും വിഷാംശം ഇല്ലാതാക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുത്തു. ഇത്തരം രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന  കൃതികളും അദ്ദേഹം സമാഹരിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ കൃതികളിലെ ഭാഷയുടെ ലാളിത്യം  സിദ്ധ വൈദ്യശാസ്ത്രത്തെക്കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ വായനക്കാരെ പ്രാപ്തരാക്കുന്നു.

"കുണ്ഡലിനി ഊർജ്ജത്തെ എങ്ങനെയാണ് ഉണർത്തേണ്ടതെന്നും അതിനെ പടിപടിയായി ഉയർത്തേണ്ടതിന് ചെയ്യുന്ന രീതികൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിനും അദ്ദേഹത്തിന്റെ കൃതികൾ ഉത്തരം നൽകുന്നു. 

 ഒടുവിൽ മധുരയിലെ അഴഗർ മലയിയിൽ അദ്ദേഹം ജീവ സമാധി നടത്തിയതായി വിശ്വസിക്കുന്നു '

No comments:

Post a Comment