ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 February 2020

രാംപ്യാരി

രാംപ്യാരി 

നാല്പതിനായിരത്തോളം പടയാളികൾ ! 
എൺപതിനായിരത്തോളം കൈകളിലായുധങ്ങൾ! 
വെറും കൈകളിലല്ല ! വളയിട്ട കൈകളിലായുധങ്ങൾ ! 

അതെ, 

രാംപ്യാരി ഗുർജ്ജറെന്ന 20 വയസ്സുകാരിയുടെ നേതൃത്വത്തിൽ തിമൂറെന്ന മതഭ്രാന്തനെ തോൽപ്പിക്കാനായി അണിനിരന്നത് 
നാല്പതിനായിരം പെൺപടയാളികളായിരുന്നു !!! 

എന്താ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? 
കെട്ടുകഥയല്ല! ചരിത്രമാണ് ! 
രാംപ്യാരി ഗുർജ്ജറിന്റെ ധീരചരിത്രം! 

തിമൂറെന്ന മതഭ്രാന്തന്റെ ഡൽഹി വിജയമാഘോഷിക്കുന്ന 
ജിഹാദി പാദസേവകർ ആരെയുമറിയിക്കാതെ മനപ്പൂർവമൊളിപ്പിച്ച ചരിത്രം! 

ജാട്ടുകളും, ഗുർജ്ജരന്മാരും, രജപുത്രരും , ബ്രാഹ്മണന്മാരും , വാത്മീകിമാരും, മലയോര ഗോത്രവും ഒരുമിച്ച് നിന്ന് തിമൂറിനെ തോൽപ്പിച്ചു വിട്ട ചരിത്രം ! 

തൈമൂർ ലംഗ് ! മുടന്തൻ തൈമൂർ ! 
ഭാരതത്തിൽ രക്തചരിത്രമെഴുതിയ ജിഹാദി !
ഈ ജിഹാദിയിൽ മാരകമായ മുറിവേൽപ്പിച്ച് 
ഭാരതത്തിന്റെ അതിർത്തി കടത്തിവിട്ട ചരിത്രം നമുക്കിത് വരെയറിയില്ല !

ഡൽഹിയിൽ തന്റെ സാമ്രാജ്യം സ്ഥാപിക്കണമെന്നായിരുന്നു മുടന്തൻ തിമൂറിന്റെ ആഗ്രഹം. അതിനായി മദ്ധ്യേഷ്യ മുതൽ ഡൽഹി വരെയുള്ള പടയോട്ടത്തിൽ ഒരൊറ്റ ക്ഷേത്രം പോലും വിടാതെ അയാൾ തകർത്തു തരിപ്പണമാക്കി.

അതിനിടയിൽ രക്തം മരവിച്ചു പോകും കണക്കുള്ള ക്രൂരതകൾ ചെയ്തതിൽ തൃപ്തിവരാതെ ആ വഴികളിൽ നിന്ന് തടവിലാക്കിയ 100000 ത്തോളം ഹിന്ദുക്കളെ  ഡൽഹിയിലെത്തി വധിച്ചു. അതും പോരാഞ്ഞ് വെട്ടിയെടുത്ത ആ ഒരു ലക്ഷം ശിരസ്സുകൾ അടുക്കി വെച്ച് പിരമിഡുണ്ടാക്കി ! 

ഡൽഹിയിൽ തിമൂറിന്റെ ഈ ജയം ആഘോഷിക്കാത്ത ചരിത്രകാരന്മാരാരുമില്ല ! 

എന്നാൽ പിന്നീട് തിമൂറിനെന്ത് സംഭവിച്ചു? അയാൾ സ്വദേശത്തേക്ക് മടങ്ങിയത്രേ !

ഡൽഹിയിലെ സമ്പത്ത് കണ്ട് കണ്ണു മഞ്ഞളിച്ച മുടന്തൻ മറ്റെങ്ങും ശ്രദ്ധിക്കാതെ കിട്ടിയതും കൊണ്ട് അമ്മാത്തേക്ക് മടങ്ങിയെന്നാണോ കൂട്ടരേ ? മടങ്ങിപ്പോകുന്ന വഴിയിലും രക്തമുറഞ്ഞു പോകും കണക്കുള്ള നരഹത്യകൾ നടത്താതിരിക്കാൻ തമൂറിന്റെ ഖഡ്ഗം തുരുമ്പിച്ചു പോയോ ? അതോ അയാൾക്ക് അഹിംസാ ബോധോദയമുണ്ടായോ? പിന്നീടൊരു 150 വർഷത്തേക്ക് ഈ സമ്പത്തിന്റെ സാമ്രാജ്യത്തിലെക്ക്, 'കാഫിറു' കളുടെ നാട്ടിലേക്ക് , മുടന്തനോ ആ പരമ്പരയിലാരുമോ തിരിഞ്ഞു നോക്കാതിരുന്നത് യാദൃശ്ചികമാണെന്നോ? അല്ല ! അല്ല ! അല്ല ! 

ആ ജിഹാദിക്ക് സങ്കല്പിക്കാനാകാത്ത വിധം തോൽവി പിണഞ്ഞത് കൊണ്ടാണത് ! 

ഭാരതത്തിന്റെ ചരിത്രമെഴുതിയ ജിഹാദി പാണന്മാർ ആ പാട്ട് പാടില്ല! 
ഭാരതത്തിന്റെ ക്ഷാത്രമുണരുന്നത് അവർക്കിഷ്ടമല്ല! 

കൂടാതെ , 
കുറച്ച് സ്ത്രീകൾ ചേർന്ന് ധീരവീരശൂര പരാക്രമിയും ജിഹാദി തലതൊട്ടപ്പനുമായ തിമൂറിനെ തോൽപ്പിച്ചോടിച്ച വൃത്താന്തത്തിലെ നാണക്കേട് ലോക ചരിത്രമുള്ള കാലം മായ്ഞ്ഞു പോകുമോ? 

1398 , ൽ ഭാരതത്തിൽ തുഗ്ലക്ക് ഭരണമായിരുന്നെങ്കിലും അവരുടെ അധീശത്വം ആരും വകവെച്ചിരുന്നില്ല . ഇക്കാലത്താണ് തൈമൂറിന്റെ പടയോട്ടം. ഹിന്ദുവിനോട് മൃദു സമീപനം എടുത്തു എന്ന കുറ്റം ചാർത്തിക്കൊടുത്ത് ഡൽഹിയിൽ നസിറുദ്ദീൻ തുഗ്ലക്കിനെ പരാജയപ്പെടുത്തി അയാൾ മതാധിനിവേശത്തിനായി പുറപ്പെട്ടു. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ ആക്രമിച്ചു. പിടിച്ചെടുത്ത ഒരു ലക്ഷം പേരുടെ തലകൾ കൊണ്ട് പിരമിഡുണ്ടാക്കി. സ്ത്രീകളെ അടിമകളാക്കി. 

ഇത്രയും നമ്മൾ പറഞ്ഞു. ഇനി രാം പ്യാരിയിലേക്ക് പോകാം. 

ഉത്തർപ്രദേശിലാണ് രാംപ്യാരിയുടെ ജന്മസ്ഥലം . അവർ ചെറുപ്പം മുതലേ കായികാഭ്യാസങ്ങളിലും യുദ്ധമുറകളിലും അങ്ങേയറ്റത്തെ സാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നു. 

തൈമൂറിന്റെ രക്തം കട്ടപിടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങൾ ഹരിയാന, ഉത്തരഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയിടത്തെത്തി .. അവിടങ്ങളിലുള്ള ജനസമൂഹം കോപം കൊണ്ട് ജ്വലിച്ചു. . പ്രതികാരത്തിനായ് ജ്വലിച്ചുയർന്നവരിൽ രാംപ്യാരിയുമുണ്ടായിരുന്നു. 

ജാട്ടുകളുടെ നായകനായ ദേവപാലൻ മീററ്റ്, സഹരൺപുർ , ഹരിദ്വാർ തുടങ്ങിയിടങ്ങളിൽ നിന്നും ഒരു മഹാപഞ്ചായത്ത് വിളിച്ചു ചേർത്തു.. അവിടെ വെച്ച് 80000 പേരടങ്ങുന്ന പുരുഷന്മാരുടെ സേനയും. 40000 പേരടങ്ങുന്ന സ്ത്രീകളുടെ സേനയും തിമൂറിനെതിരെ പട നയിക്കുവാൻ സ്വമേധയാ മുന്നിട്ടിറങ്ങി. അതിൽ എല്ലാ സമുദായങ്ങളുടെയും ജാതികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. 

സ്ത്രീകളുടെ സേനയ്ക്ക് കരുത്ത് നൽകി നയിക്കുവാനുള്ള നിയോഗം രാംപ്യാരിയിൽ വന്നു ചേർന്നു. പുരുഷന്മാരുടെ സേനയെ നയിച്ചത് മഹാബലി ജോഗ് രാജ്സിംഗ് ഗുർജർ എന്ന ധീരനായിരുന്നു. ഹർവീർ സിംങ്ങ് ഗുലിയ എന്ന മഹാനായ യോദ്ധാവും ഇവർക്കൊപ്പം ചേർന്നു. ഇവരൊരുമിച്ച് യുദ്ധ തന്ത്രങ്ങൾ മിനഞ്ഞെടുത്തു . തുടർന്ന് 500 ഓളം കുതിരപ്പടയാളികളെ ചാരന്മാരായി നിയോഗിച്ചു. 

രാം പ്യാരിയുടെ സഹായികളായി സേനയെ നയിക്കാൻ നിന്ന മറ്റു സ്ത്രീകൾ ഹർദായ് ജാട്ട്, ദേവി കൗർ രാജ്പുത്, ചന്ദ്രോ ബ്രാഹ്മണ്, രാംദായ് ത്യാഗി തുടങ്ങിയ സ്ത്രീകളായിരുന്നു. എല്ലാ ജാതിയിൽ പെട്ട സ്ത്രീകളും യുദ്ധത്തിനിറങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ ഒരിക്കലും ആയുധങ്ങൾ കണ്ടിട്ട് പോലുമില്ലാത്തവരുണ്ടായിരുന്നു. തങ്ങളുടെ സഹോദരങ്ങൾ അധിനിവേശത്തിന്റെ ഇരകളായി മാറുന്നത് കണ്ടു നിൽക്കാനാവാതെ, ദേവതകൾ വീണുടയുന്നത് കണ്ട് സഹിക്കാനാകാതെ, പശുക്കളുടെ പ്രാണഹത്യ കാണാനാകാതെ പ്രതിരോധത്തിനായ് ഇറങ്ങിത്തിരിച്ചവരായിരുന്നു അവരെല്ലാം. 

യുദ്ധത്തിന് മുമ്പ് ചാരന്മാർ എത്തിച്ചു നൽകുന്ന വിവരങ്ങളനുസരിച്ച് രോഗികളെ, വൃദ്ധന്മാരെ, കുഞ്ഞുങ്ങളെ എല്ലാം തൈമൂർ അക്രമിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനത്തെക്ക് മാറ്റിപ്പാർപ്പിച്ച് മുൻ കരുതലെടുത്തിരുന്നു. 

മീററ്റിലെത്തിയ തൈമൂറിന്റെ പടയാളികൾക്ക് വഴികളിലും വീടുകളിലും ഒരു മനുഷ്യ ജീവിയെപ്പോലും കാണാനായില്ല. ഉദ്ദേശിച്ച പോലെ നരഹത്യ നടത്താനാകാതെ വെറി പിടിച്ച് അവർ നാലുപാടും ഓടി നടന്നു. 

ഈ സമയത്ത് ഭഗവാൻ കൃഷ്ണന്റെ ഗീതം ജോഗ് രാജ് പടയാളികളെ ഓർമ്മപ്പെടുത്തി. സ്വധർമ്മമനുഷ്ഠിച്ചു കൊണ്ടുള്ള മരണം സ്വർഗ്ഗത്തെ നൽകും! മരണം വരെ പോരാടുമെന്നുറപ്പിച്ച് ഓരോരുത്തരും വാൾ നെറുകയിൽ വെച്ച് വണങ്ങി തിമൂറിന്റെ പടയാളികൾക്കെതിരെ അലറിയടുത്തു. 

പകൽ മുഴുവൻ ജോഗ് രാജ്ന്റെ നേതൃത്വത്തിലുള്ള യുദ്ധമായിരുന്നെങ്കിൽ രാത്രിയായാകുന്നതോടെ രാം പ്യാരിയുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധത്തിന് ദുർഗാദേവിമാരിറങ്ങും. രാത്രിയുടെ മറവിൽ എങ്ങുനിന്നോ ഇറങ്ങി വന്ന് സൂര്യനുദിക്കുമ്പോൾ എവിടേക്കോ അവർ മറഞ്ഞു പോകും..യുദ്ധം ചെയ്ത് പരിചയമില്ലാത്ത ആ ദേവിമാർ ഒരു യുദ്ധ നീതിയും നോക്കാതെ, യാതൊരു നിയമങ്ങളുമില്ലാതെ കണ്ണിൽ കണ്ടവരെ തോന്നും പോലെ വെട്ടിയൊടുക്കി. ചിലപ്പൊഴൊക്കെ വെട്ടു കൊണ്ടു വീണു. 

കൂടാതെ തുടർച്ചയായ യുദ്ധമായതിനാൽ ദേവിമാരിൽ ചിലർ പൊരുതുന്നവർക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു. ചിലർ ആയുധങ്ങളെത്തിച്ചു. ചിലരാകട്ടെ തൈമൂറിന്റെ ഭക്ഷണ സാധനങ്ങൾ കൊള്ളയടിച്ചു. 

തുടർച്ചയായി പകലും രാത്രിയും ഭക്ഷണമോ വെള്ളമോ ഇല്ലാതെ ചെയ്ത യുദ്ധം തിമൂറിന്റെയും പടയാളികളുടെയും സമനില തെറ്റിച്ചു. 

മീററ്റിൽ നിന്നുമവർ ഹരിദ്വാറിലേക്ക് പോയി. 
അവിടെയും മേൽ പറഞ്ഞതെല്ലാം ആവർത്തിച്ചു. 
തെരുവുകളും വീടുകളും ശൂന്യം ! 
പകൽ പുരുഷന്മാർ രാത്രി സ്ത്രീകൾ ! ഇടതടവില്ലാതെ യുദ്ധം ! 
യുദ്ധം ചെയ്ത മൂന്നു തവണയും തിമൂർ പരാജയപ്പെട്ടു !

തിമൂറിന്റെയും കൂട്ടരുടെയും മനോബലവും ശരീരബലവും നശിച്ചു. നിരവധി പേർ കൊല്ലപ്പെട്ടു. വമ്പിച്ച നാശമുണ്ടായി. 

ഇതിനിടയിൽ മൂന്നാം യുദ്ധത്തിനിടയിൽ 
ഹരിവീർ സിംഗ്ന് തിമൂറിന്റെ നെഞ്ചിൽ കുന്തം കൊണ്ട് കുത്തി മുറിവേൽപ്പിക്കാൻ സാധിച്ചു. എന്നാൽ തക്കസമയത്ത് അംഗരക്ഷകർ ചാടി വീണത് കൊണ്ടു മാത്രം അപ്പൊൾ അയാളുടെ ജീവൻ രക്ഷപ്പെട്ടു. പക്ഷെ ഹരിവീർ സിംഗ് ആ പ്രവൃത്തിക്കിടയിൽ വീര മൃത്യു വരിച്ചു. 

അധികം വൈകാതെ രാം പ്യാരി, ജോഗ് രാജ് ഇവരോടെതിരിടാൻ കെൽപ്പില്ലാതെ ജിഹാദിയും പടയാളികളും പ്രാണരക്ഷാർത്ഥം ഭാരതം വിട്ട് ഓടി രക്ഷപ്പെട്ടു. ഒന്നര ലക്ഷത്തിലധികം ജിഹാദികളുമായി അധിനിവേശം നടത്തിയവന് മടക്കയാത്രയിൽ വെറും ആയിരങ്ങൾ മാത്രമാണ് കൂടെയുണ്ടായത്. പിന്നീട് തലമുറകൾക്ക് ശേഷം ബാബറാണ് വീണ്ടുമൊരു പടയോട്ടം നടത്തുന്നത്.

മറുഭാഗത്ത് ഏകദേശം 40000 ത്തോളം മഹാപഞ്ചായത്ത് സേനാംഗങ്ങളും മാതൃഭൂമിയെ കാത്ത ചാരിതാർത്ഥ്യത്തോടെ വീരമൃത്യുവടഞ്ഞു. മാതൃഭൂമിയെ കാത്ത ആശ്വാസത്തോടെ രാംപ്യാരിയും സംഘവും വീടുകളിലേക്ക് മടങ്ങി. രാംപ്യാരി ദേവിയുടെ ചരിത്രാഖ്യാനമിവിടെ അവസാനിക്കുന്നു. പക്ഷെ പറയാനിനിയും ബാക്കിയുണ്ട്. ഗതകാലത്തിൽ നിന്നും ഭൂതകാലത്തേക്ക് വേണ്ട ഏടുകൾ സ്വരുക്കൂട്ടുമ്പോഴേ ഇത്രയും കാലം നാമറിയാതെ പോയ ആ ദേവിയുടെ ചരിത്രം സാർത്ഥകമാകൂ... 

സൈനിക പരിശീലനം ലഭിക്കാത്ത, നാൽപ്പതിനായിരം സ്ത്രീ ജനങ്ങളാണ് രാംപ്യാരി ദേവിയുടെ ആഹ്വാനം കേട്ട് ആയുധമെടുത്ത് ഈറ്റപ്പുലികളെ പോൽ പോരാടിയത്.. ഇത്തരമൊരത്ഭുത ചരിത്രം ലോക ചരിത്രത്തിൽ ആദ്യത്തെതും ഒരു പക്ഷെ  അവസാനത്തേതുമാണ്.. 

അതിനവരെ പ്രേരിപ്പിച്ചത് എന്തായിരിക്കും ? 

അത് അവരുടെ സംസ്കൃതിക്ക് നേരെ നടന്ന ആക്രമണങ്ങളാണ് ! ക്ഷേത്രങ്ങളുടെ തകർച്ചയാണ്, നടന്ന ഗോഹത്യകളാണ് , നരഹത്യകളാണ് 
40000 പേരിൽ പല സ്ത്രീകൾക്കും ആയുധമെടുത്തുള്ള പരിചയമുണ്ടായിരുന്നില്ല. രാജ്യത്തേയും സംസ്കൃതിയേയും കാക്കാൻ സ്വയമേവ മുമ്പോട്ടു വന്ന ദുർഗാദേവി മാരായിരുന്നു അവരോരുത്തരും.

അതെ, സ്വരാജ്യത്തിനായ്, സംസ്കൃതിയുടെ രക്ഷക്കായി, വെറും സാധാരണക്കാരായ സ്ത്രീകൾ പോലും പ്രതിരോധം തീർത്തു ജയിച്ചു എന്നത് തന്നെയാണ് ഈ യുദ്ധത്തെ കാലാതിവർത്തിയാക്കുന്ന ഘടകം .

രാം പ്യാരി ദേവിയെപ്പോലൊരു വ്യക്തിത്വത്തെ ഭാരതത്തിലല്ലാതെ മറ്റെങ്ങും നമുക്ക് കാണാനാകില്ല. പൊറുക്കാനാവാത്ത പാപമാണ് നാം ആ ശക്തിയോട് ചെയ്തത്. നാമവരെയും പേരറിയാത്ത നാൽപ്പതിനായിരത്തോളം വീര മാതാക്കളെയും അറിയാതെ പോയി... പിതൃ ഋണം മറന്നു പോയി .. ഋഷി ഋണവും മറന്നു പോയി. ഇനിയെങ്കിലും തെറ്റു തിരുത്താം. രാം പ്യാരിയെന്നെ ധീരയായ സ്ത്രീരത്നത്തിന്റെ വീരചരിത്രം വരും തലമുറയ്ക്ക് പകർന്നു നൽകാം. അവർ ഇനിയെങ്കിലും ഭാരത മണ്ണിലെ അധിനിവേശത്തെ പൊരുതി തോൽപ്പിച്ച സ്ത്രീശക്തികളെയറിയട്ടെ. 

രാംപ്യാരി ദേവിയും കൂട്ടരും ഒരു നവോത്ഥാനമാണ് നടത്തിയത്. സ്വരാജ്യത്തിന്റെ നവോത്ഥാനം . പുരുഷനൊപ്പം പൊരുതാൻ  40000 സ്ത്രീകളെ പൊതു ശത്രുവിനെതിരെ ഇറക്കുകയെന്ന സമത്വ പാതയാണ് അവരും സ്വീകരിച്ചത്.. ഇതുപോലുള്ള അനേകം ദുർഗാദേവിമാരുടെ ധീര ചരിത്രങ്ങളുറങ്ങുന്ന ഭാരത മണ്ണിലേക്ക് നൂലിൽ കെട്ടിയിറക്കുന്ന പുതു സ്ത്രീ സമത്വപാഠങ്ങൾ എത്രമാത്രം അപഹാസ്യമാണെന്നോർത്തു നോക്കൂ ! 

അതെ , അത് തന്നെയാണ് ഇനിയും പറയാനള്ളത് 
ഇത് ഭാരതമാണ് !
ഇവിടെ സ്ത്രീയുടെ മറുവാക്ക് ശക്തിയെന്നാണ്. ! 

പിൻകുറിപ്പ് : ആ മുടന്തൻ ഈ മണ്ണിൽ നടത്തിയ ഹിന്ദു വംശീയഹത്യകളെ പരിഹസിച്ച് കൊണ്ട് മകന് തൈമുറെന്ന് പേരിട്ടുറപ്പിച്ച ബോളിവുഡ് താരദമ്പതികളുടെ നാടാണിത്. അവർ പരിഹസിച്ച് പറഞ്ഞത് ഒരു പേരിലെന്തിരിക്കുന്നു എന്നാണ്. ആ പേര് വിളിക്കുന്ന ഓരോരുത്തനും പണ്ട് നടന്ന ആ വംശീയഹത്യകൾ ഓർക്കണം എന്ന് തന്നെയായിരിക്കും ആ തിമൂർ ആരാധകന്റെ മനസ്സിൽ! പക്ഷെ, ആ മുടന്തൻ തിമൂറിന്റെ ഭാരത മണ്ണിലെ വമ്പിച്ച പരാജയം ഓർമ്മിപ്പിക്കുവാൻ മകൾക്ക് രാംപ്യാരിയെന്ന് , മകന് ജോഗ് രാജെന്ന് പേരിടാൻ തക്ക ആത്മബോധമുള്ള ഒരുത്തൻ / ഒരുത്തി എങ്കിലും ആ ബോളിവുഡിൽ മുളച്ചു പൊങ്ങിയിരുന്നെങ്കിൽ....

No comments:

Post a Comment