തിരുമൂലർ
ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്. നന്ധിദേവർ ആണ് ഗുരു. പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ. അദ്ദേഹത്തിന്റെ ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.
ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ത്യയിലേക്ക് വന്നു. യാത്രാമധ്യേ കാവേരിയുടെ തീരത്തുവച്ച് കൌതുകവും വിഷമവുമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു. ചേതനയറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റും നിന്ന് അസാധാരണ ശബ്ദത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ . ഇടയൻറെ പേര് മൂലൻ എന്നായിരുന്നു. തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി (Meta Psychosis) സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി നടന്ന വിവരങ്ങളെല്ലാം ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ അത് കണ്ടെത്താനായില്ല . തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ അദ്ദേഹത്തിന് ജീവിക്കേണ്ടിവന്നു.
പ്രധാനകൃതികൾ*
1 . തിരുമന്ത്രം - ( 3000 ശ്ലോകങ്ങൾ )
ശരീരശാസ്ത്രം , യോഗ , 8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു .
2 . തിരുമൂലർ വൈദ്യം 21 .
3 . വഴലൈ സൂത്രം .
4 . തിരുമൂലർ ജ്ഞാനം .
5 . തിരുമൂലർ 608 എന്നിവയാണ് .
തിരുമൂലരും തിരുമന്ത്രവും
ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു പറയുന്നു .
സ്വ ശരീരം നഷ്ടപ്പെട്ട സിദ്ധൻ അടുത്തു കണ്ട് ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകി ഉണരുമ്പോൾ ചില ശ്ളോകങ്ങൾ രചിച്ചതു സമാഹരിച്ചതാണ് തിരുമന്ത്രം.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല . എന്നാൽ " ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനിലെ നാളുമേ , " എന്നു കേട്ടവർ മലയാളികളിൽ വിരളമാണ്. ശൈവസിദ്ധാന്തത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ് ഈ വചനം . രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല . എന്നാൽ മലയാളത്തിലേയ്ക്കു കെ . ജി . ചന്ദ്രശേഖരൻ നായർ ( തിരുക്കുറൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി . ഡി . സി . ബുക്സആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻറെ ശരീരത്തിലേയ്ക്ക് പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു . തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ് തിരുമന്ത്രം. ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥമാണിത്. തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത് . തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി. ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ് തിരുമൂലരുടെ തിരുമന്ത്രം .
ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ - അൻപേ ശിവം - എന്നതാണ് തിരുമന്ത്രത്തിന്റെ സാരാംശം . വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ (1814 - 1909) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ് സ്വീകരിച്ചിരുന്നത് . ശിഷ്യരായിരുന്ന കുഞ്ഞൻ ( ചട്ടമ്പി സ്വാമികൾ ) , നാണു (ശ്രീനാരായണഗുരു) , മുത്തുകുമരൻ (അയ്യാ വൈകുണ്ഠൻ) , കൊല്ലത്തമ്മ , മഗ്രിഗർ സായിപ്പ് , സ്വാതിതിരുനാൾ മഹാരാജവു് തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം ആയിരുന്നു.
No comments:
Post a Comment