ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 August 2018

നാമജപം

നാമജപം

കലിയുഗത്തിൽ ഈശ്വരാരാധന മാത്രമാണ് സർവ്വശ്രേഷ്ഠമായ ധർമ്മമാർഗ്ഗവും മുക്തിമാർഗ്ഗവും, കലിയുഗത്തിൽ  യുഗാധിപ്പനും പാപകർമ്മങ്ങളുടെ ദേവനുമായ കലി, സർവ്വവിധ അനർത്ഥങ്ങളും വരുത്തിവെക്കുമെന്ന് പുരാണങ്ങൾ പറഞ്ഞീട്ടുണ്ട്, തൻ്റെ അധീനതയിലുള്ള കാമക്രോധദികളുടെ അധിഷ്ടാനദേവതകളും അസംഖ്യം അനുചരന്മാരുമായി അചിന്ത്യങ്ങളായ നിരവധി  ധർമ്മഹത്യകളും പാപകർമ്മങ്ങളും കൊണ്ട് കലി നരജീവിതം നരകതുല്യമാക്കുന്നു.

ക്രോധത്തിനു ഹിംസയിൽ പിറന്ന പുത്രനായ കലി തൻ്റെ സഹോദരിയായ "ദുരാക്തി"യിൽ തന്നെ 'മൃത്യു' എന്നും 'ഭയം'    രണ്ടു സന്തതികളെ ജനിപ്പിച്ചുകൊണ്ട് അധർമ്മികതയും അനാശാസ്യതകളും അതിക്രമങ്ങളും ഊട്ടിവളർത്തുന്നു. (കലിപുരാണം)

ഈ വിധമായ ദുര്യോഗങ്ങളാണ് കലിയുഗത്തിൽ വന്നുഭവിക്കുക എന്ന് ദീർഘദൃഷ്ട്യാ മനസ്സിലാക്കിയ  നാരദമഹർഷി ദ്വാപരയുഗത്തിൽ തന്നെ ബ്രഹ്മാവിൽനിന്നും കലിയുഗദുരിത പരിഹാരം തേടി അറിഞ്ഞ് മനുഷ്യസമൂഹത്തിന് നൽകിയിരിക്കുന്നു.  ഹരിനാമകീർത്തനം മാത്രം മതി എന്നതായിരുന്നു ബ്രഹ്മാദേവൻ നൽകിയ ഉപദേശം, കൂടാതെ പ്രസിദ്ധമായ ഷോഡശമന്ത്രവും നാരദനിലൂടെ നമുക്കയി ഉപദേശിച്ചു നൽകി.

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീർത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും

തിരുനാമ സങ്കീർത്തനം കൊണ്ട് കലിയുഗത്തിൽ അയത്നമായി മുക്തി നേടാവുന്നതാണ്. കൃഷ്ണാ, മുകുന്ദാ, ജനാർദ്ധനാ, ഗോവിന്ദ, രാമ, എന്നിങ്ങനെയുളള നാമജപം മാത്രമേ വേണ്ടു..

'ജ'കാരോ ജന്മ വിച്ഛേദഃ
'പ'കാര പാപനാശനഃ

ജന്മങ്ങളിൽ നിന്ന് മുക്തിയേകുന്നതും പാപഹാരവും എന്ന അർത്ഥമേകികൊണ്ട് ആചാര്യന്മാർ ജപമാഹാത്മ്യത്തെ ആചാര്യന്മാർ വെളിവക്കുന്നതും കാണാം...

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു.

നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും.

അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം.

നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.

ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.

ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.

നാമജപം നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്.

നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.

No comments:

Post a Comment