ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2018

പതിനെട്ടിന്റെ ശരീരശാസ്ത്രം

പതിനെട്ടിന്റെ ശരീരശാസ്ത്രം

യോഗാ ശാസ്ത്രമനുസരിച്ച് നമ്മുടെ ശരീരത്തിന്റെ നട്ടെല്ലില്‍ സുഷ്മന എന്നൊരു നാഡിയുണ്ട്. ഈനാഡിയില്‍ മൂലാധാരം സ്വാധിഷ്ഠാനം, മണിപൂരകം, അനാചിതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ ആറു ചക്രങ്ങളുണ്ട്. ഈ ആറുചക്രങ്ങള്‍ കടന്നുചെല്ലുമ്പോള്‍ ഏഴാമതായി സഹസ്രാരം എന്ന പരമോന്നതസ്ഥാനവും മൂര്‍ദ്ധാവിലുണ്ട്. അവിടെ നമ്മുടെ ബുദ്ധിയേയും പിടിച്ചുനിര്‍ത്തിയാല്‍ നമ്മുടെ ശക്തി ഉണരുന്നു, ഉയരുന്നു. ഉന്മേഷവും ഊര്‍ജ്ജവും വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു. മറ്റൊരുചിന്ത ഇങ്ങനെ വിവരിക്കുന്നു.

പതിനെട്ട് പടികളായി പതിനെട്ട് ശരീര ബന്ധങ്ങളെ സംശോഭിപ്പിയ്ക്കുന്നു. 1.മൂലാധാരം 2.സ്വാധിഷ്ഠാനം 3.മണിപൂരകം 4. അനാഹതം 5. ലംബിക 6. വിശുദ്ധി 7. ആജ്ഞ 8.ബിന്ദു.9. അര്‍ദ്ധ ചക്രം. 10.രോധിനി 11.നാദം 12. നാദാന്തം 13.ശക്തി 14.വ്യാപിക 15.സമന 16. ഉന്മന 17. മഹാബിന്ദു 18.സഹസ്രാരം.

പതിനെട്ടുപടികള്‍ ഈതത്വങ്ങളെ വിളംമ്പരം ചെയ്യുന്നു. നാം ജയിക്കേണ്ട തത്ത്വങ്ങള്‍ പതിനെട്ട് വിധത്തിലുള്ള കലുഷതകളെ നാം ജയിക്കണമെന്നു പതിനെട്ടു പടികള്‍ തത്ത്വ മഹിമയോടെ ഉണര്‍ത്തുന്നു. പഞ്ചേന്ദ്രിയങ്ങള്‍ അഞ്ച്, പ്രാണനുകള്‍ പത്ത്, അന്തക്കരണങ്ങള്‍ മൂന്ന്, എന്നിങ്ങനെ ശരീരത്തിന്റെസ്ഥൂല, സൂക്ഷ്മ, കാരണ, ആവരണങ്ങളെ കടന്ന് ഉച്ചാവസ്ഥയിലിരിയ്ക്കുന്ന ഈശ്വരനെ ദര്‍ശിക്കുന്നു. പതിനെട്ട് ദുര്‍വികാരങ്ങളെ ജയിക്കണം അവിദ്യ, അസഹിഷ്ണുത, രാഗം, ദ്വേഷം, അമിതമായ കാമം, എന്നീ അഞ്ച് അജ്ഞാനങ്ങള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറു വികാരങ്ങള്‍ നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥദൂഷണം, എന്നീ സപ്ത വ്യസനങ്ങള്‍ എന്നിങ്ങനെ പതിനെട്ട് ദുഷ്ട വികാരങ്ങളേയും അതിജീവിയ്ക്കുന്ന പതിനെട്ട് ധര്‍മ്മതത്വങ്ങളും ഈ പതിനെട്ട് പടികളിലൂടെ ധര്‍മ്മഗാനമേകുന്നു.

No comments:

Post a Comment