ദേവീദേവന്മാരെ വിശേഷ ദിവസങ്ങളിൽ പൂജിച്ചാൽ ജന്മസാഫല്യം
ജ്യോതിഷ പ്രകാരവും ആചാര പ്രകാരവും ഉള്ള ദേവീദേവന്മാരുടെ ദിവസങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ബ്രഹ്മാവ്
ത്രിമൂർത്തികളിൽ സൃഷ്ടികർത്താവായ ബ്രഹ്മാവിന് ക്ഷേത്രാരാധന ക്രമം ഇല്ല. വിശേഷദിവസങ്ങളും ആചരണീയമായത് ഇല്ല.
മഹാവിഷ്ണു /ശ്രീകൃഷ്ണൻ
ത്രിമൂർത്തികളിൽ സ്ഥിതി–പരിപാലനത്തിന്റെ ചുമതല മഹാവിഷ്ണുവിനാണ്. എല്ലാ മലയാള മാസവും ആദ്യത്തെ വ്യാഴാഴ്ച പ്രധാനം. വൈശാഖ മാസം (മേടമാസത്തിൽ വരുന്നത് – ഏപ്രിൽ–മെയ്) പ്രധാനം. ഏകാദശി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മാസം തോറുമുള്ള അഷ്ടമിരോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച വരുന്ന കുചേലദിനം, മാസംതോറും ഉള്ള തിരുവോണം, ശ്രീരാമനവമി, മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ ജയന്തികൾ എല്ലാം പ്രധാനം. സ്വർഗ്ഗവാതിൽ ഏകാദശി പ്രധാനം. പിതൃകർമ്മങ്ങളുമായി ബന്ധപ്പെട്ട് അമാവാസികളും (കറുത്തപക്ഷം) പ്രധാനം. വിഷ്ണുസഹസ്രനാമാർച്ചനയും, ഭാഗ്യസൂക്തവും, പുരുഷസൂക്തവും, രാജഗോപാലം, സന്താനഗോപാലം അർച്ചനകളും, പാൽപായസ നിവേദ്യം, നെയ്യ് വിളക്ക്, തൃക്കൈവെണ്ണ (ശ്രീകൃഷ്ണന്) പ്രധാനം.
മഹാദേവൻ
ത്രിമൂർത്തികളിൽ സംഹാരദേവനായ പരമശിവന് ധനുമാസത്തിലെ തിരുവാതിര വരുന്ന ദിവസവും, കുംഭമാസത്തിലെ മഹാശിവരാത്രിയും, എല്ലാ മലയാളമാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ചയും പ്രധാനം. എല്ലാ തിങ്കളാഴ്ചയും, കൃഷ്ണപക്ഷ അഷ്ടമിയും, ഉത്സവദിവസവും പ്രധാനം. ജ്യോതിഷപരമായ പരിഹാരകർമ്മങ്ങൾക്കും വഴിപാട് നടത്താൻ ഞായറാഴ്ചയും വിശേഷമാണ്. പ്രധാന വഴിപാടുകൾ ശംഖാഭിഷേകം, ജലധാര, ക്ഷീരാഭിഷേകം, ഇളനീർ അഭിഷേകം, കൂവളമാലയും, കൂവളത്തിലയും പ്രധാനം. പിൻവിളക്ക്, പാൽപായസ നിവേദ്യം എന്നിവ പ്രധാനം. ആയുർദോഷം അകലാൻ മൃത്യുഞ്ജയഹോമം, മൃത്യുഞ്ജയാർച്ചന എന്നീ വഴിപാടുകൾ നടത്തുക.
മഹാഗണപതി
ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, കൂടാതെ എല്ലാ മലയാള മാസത്തിലും ഉള്ള രണ്ട് ചതുർത്ഥികളും, മീനമാസത്തിലെ പൂരം നാളും, എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചകളും, അത്തം നക്ഷത്രവും, നവരാത്രിയിലെ വിജയദശമി (വിദ്യാരംഭം) ദിവസവും പ്രധാനം. മഹാഗണപതിഹോമം, മോദക നിവേദ്യം, ഉണ്ണിയപ്പം, അടനിവേദ്യം, പഞ്ചാമൃതാഭിഷേകം, കറുകമാല, നാരങ്ങാമാല, എരിക്കിൻ പൂമാല, മുല്ലപ്പൂമാല എന്നിവയും പ്രധാനം. ചതുർത്ഥി ദിവസം ഗണേശാരാധന നടത്തുന്നത് തടസ്സങ്ങൾ മാറാൻ ഉത്തമം. മുക്കുറ്റി, തേൻ, കൊട്ടത്തേങ്ങ എന്നിവ ഉപയോഗിച്ച് ഗണപതിഹോമം നടത്തുന്നതും ഉത്തമം. ഉണക്ക നെല്ലിക്കയും വിശേഷമാണ്.
സുബ്രഹ്മണ്യൻ
ശ്രീമുരുകന് വിശേഷം എല്ലാ മാസത്തിലേയും ഷഷ്ഠികൾ. കന്നി മാസത്തിലെ കപിലഷഷ്ഠി, സ്കന്ദഷഷ്ഠി, തൈപ്പൂയം, മാസം തോറും ഉള്ള പൂയം നക്ഷത്രവും, മണ്ഡലകാലം എന്നിവ പ്രധാനം. മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയും ഉത്തമം. പാലഭിഷേകം, പനിനീർ അഭിഷേകം, പഞ്ചാമൃതാഭിഷേകം, വിവിധതരം കാവടികൾ എന്നിവ പ്രധാന വഴിപാടുകൾ, കാർത്തിക, വിശാഖം, പൂയ്യം നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങൾ സുബ്രഹ്മണ്യദർശനം നടത്തുന്നതും ശുഭകരമാണ്. വേൽ സമർപ്പണവും പ്രധാനമാണ്.
ധര്‍മ്മശാസ്താവ് (അയ്യപ്പൻ)
വൃശ്ചിക മാസം 1 മുതൽ 41 ദിവസം വരെയുള്ള മണ്ഡലകാലം, മകരം 1, മകരവിളക്ക് കാലം മാസം തോറും ഉള്ള ശനിയാഴ്ചകൾ, ഉത്രം നക്ഷത്രദിവസം, മീനത്തിലെ ഉത്രം അതി പ്രധാനം (പൈങ്കുനി ഉത്രം). മകരമാസത്തിലെ ആദ്യ ശനിയാഴ്ച അതിവിശേഷം. ബുധനാഴ്ചയും ശാസ്താദർശ്ശനം ഉത്തമം. ശനിദോഷ നിവാരണത്തിന് ശനി/ബുധൻ ആഴ്ച ദിവസം ശനിയുടെ കാലഹോര സമയത്ത് നീരാഞ്ജനം വഴിപാട് നടത്തുന്നത് ശ്രേഷ്ഠകരമാണ്. അപ്പം, അരവണ, നെയ്യഭിഷേകം, കുംഭാഭിഷേകം, പൂമൂടൽ എന്നിവ വിശേഷ വഴിപാടുകൾ. (ധർമ്മശാസ്താവിന്റെ അംശാവതാരമാണ് ശബരിമല അയ്യപ്പൻ)
ഭദ്രകാളി ദേവി
മീനമാസത്തിലെ ഭരണി അതിവിശേഷം. മകരമാസത്തിലെ ചൊവ്വാഴ്ച, കർക്കടകത്തിലെ ചൊവ്വാഴ്ച എന്നിവ പ്രധാനം. കുംഭമാസത്തിലെ ഭരണി ദിവസം, എല്ലാ മലയാളമാസത്തിലെയും ഭരണി നക്ഷത്രം വരുന്ന ദിവസവും അതിപ്രധാനം. ചൊവ്വ, വെള്ളി, അമാവാസി എന്നിവയ്ക്ക് ഒപ്പം ഭരണി നക്ഷത്രം വന്നാൽ അതിവിശേഷം. മണ്ഡലകാലവും പ്രധാനം. ഗുരുതിതർപ്പണം, രക്തപുഷ്പാഞ്ജലി, അതിമധുരപ്പായസം, ശർക്കരപ്പായസം, മംഗളഗുരുതി എന്നിവ പ്രധാനം. ഭദ്രകാളിയുടെ എല്ലാ മൂർത്തിഭേദങ്ങൾക്കും മേൽപ്പറഞ്ഞ വഴിപാടുകൾ ഉത്തമഫലം നൽകും.
ദുർഗ്ഗാഭഗവതി
എല്ലാ മലയാള മാസത്തിലെയും കാർത്തിക നാൾ പ്രധാനം, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക അതിപ്രധാനം. ചൊവ്വ, വെള്ളി, പൗർണ്ണമി ദിവസങ്ങൾ പ്രധാനം. കാർത്തികയും, ചൊവ്വ, വെള്ളി, പൗർണ്ണമി എന്നിവ ചേർന്ന് വരുന്ന ദിവസം ദുർഗ്ഗാ ഭഗവതിയെ ആരാധിച്ചാൽ ശ്രേഷ്ഠഫലങ്ങൾ ലഭിക്കും. വിജയദശമി ദിവസം പ്രധാനമാണ്. നെയ്യ് പായസം, രക്തപുഷ്പാഞ്ജലി, ശർക്കരപ്പായസം എന്നിവ പ്രധാന വഴിപാടുകൾ.
സരസ്വതി ദേവി
കന്നി മാസത്തിലെ നവരാത്രികാലം, വിജയദശമി എന്നിവ പ്രധാനം. വെള്ളത്താമര ഹാരം, വെളുത്ത പുഷ്പഹാരം എന്നിവ പ്രധാനം. അവൽ, മലർ, നിവേദ്യം പ്രധാന വഴിപാടുകൾ.
ശ്രീരാമൻ
മേടമാസത്തിലെ ശ്രീരാമനവമി പ്രധാനം. മാസം തോറും പുണർതം നാൾ വരുന്ന ദിവസം തൊഴുതു പ്രാർത്ഥിച്ചാൽ ഗുണം
No comments:
Post a Comment