കടപയാദി സംഖ്യാ ക്രമവിവരണവും നാരായണീയത്തിലെ " ആയുരാരോഗ്യസൗഖ്യവും
കടപയാദി സമ്പ്രദായത്തിൽ അക്കങ്ങളും ദിവസങ്ങളും ഭാഷാ രൂപത്തിൽ ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നത് പണ്ടുകാലത്ത് പതിവായിരുന്നു. ഓരോ അക്ഷരങ്ങളുടെ ഉച്ചാരണത്തിനും ഓരോ അക്കങ്ങൾ എന്ന നിലയിൽ താഴെ ചേർക്കുന്നു. ഇത് ഹൃദിസ്ഥമാക്കണം.
ക ട പ യ എന്നിവയ്ക്ക് 1 ആണ് മൂല്യം
കടപയ 1
ഖഠഫര 2
ഗഡബല 3
ഘഢഭവ 4
ങണമശ 5
ചതഷ 6
ഛഥസ 7
ജദഹ 8
ഝധ 9
ന ഞ 0
സ്വരാക്ഷരങ്ങൾ 0
ശേഷം കടപയാദിയിൽ ഓരോന്നും വിശകലനം ചെയ്യാം.
ഉദാഃ
ജയം=18
ജ=8
യ= 1
ജയം =18
(വലത്തു നിന്ന് ഇടത്തോട്ട് )
ആയുരാരോഗ്യ സൗഖ്യം
ആ =0
യു =1
രാ=2
രോ=2
ഗ്യ= 1(ഗ് + യ)
സൗ=7
ഖ്യം=1(ഖ്+യ)
അ - 0, യു - 1, രാ - 2, രോ - 2, ഗ്യ - 1, സൗ - 7, ഖ്യം - 1. അപ്പോൾ 0122171. തിരിച്ചിട്ടാ " 1712210''
അതിരിക്കട്ടെ, 1712210 എന്ന സംഖ്യയുടെ പ്രാധാന്യം എന്താ?''
മേല്‍പ്പത്തൂര്‍ ഭട്ടതിരി പ്രശസ്തമായ നാരായണീയത്തിന്റെ രചന പൂര്‍ത്തിയാക്കിയ ദിവസത്തിന്റെ കലിദിന സംഖ്യയാണത്.''
നാരായണീയത്തിലെ അവസാന ശ്ലോഗത്തിലെ അവസാന വരി "ആയുരാരോഗ്യസൗഖ്യം" എന്നാണ്. ഇതൊരു കടപയാദി പദമാണ്. ഈ വരി എഴുതിയ ദിവസത്തെ കലിദിന സംഖ്യ ഇതിൽ നിന്നും ലഭിക്കും.
ആയുരാരോഗ്യസൗഖ്യം= 0122171 തിരിച്ചെഴുതിയാൽ 1712210 എന്നു കിട്ടും. ഇതിനെ കൊല്ലവർഷത്തിലേക്ക് മാറ്റിയാൽ കൊല്ലവർഷം 762 വൃശ്ചികം 28 എന്നു ലഭിക്കും.മേല്പത്തൂർ നാരായണ ഭട്ടതിരി നാരായണ രചന അവസാനിപ്പിച്ച ദിനമാണത്. ഇതു നാരായണീയ ദിനമായി ആചരിക്കുന്നു.
No comments:
Post a Comment