അഷ്ടദിക്കുകളുടെ കൽപന മാനസിക സങ്കൽപ്പം മാത്രം
വാസ്തവത്തിൽ ദിക്കുകളുടെയും വിദിക്കുകളുടെയും കാര്യങ്ങൾ സൂക്ഷ്മമായി ചിന്തിച്ചാൽ അവ നിരർത്ഥകങ്ങളാണെന്നും നമ്മുടെ മനസ്സങ്കൽപ്പങ്ങൾ മാത്രമാണെന്നും കാണാൻ പ്രയാസമില്ല. ഒരു പ്രത്യേക സമയത്തു നാം കോഴിക്കട്ടെന്നു സങ്കല്പിച്ചു വരയ്ക്കുന്ന രേഖ അല്പനിമിഷങ്ങൾക്കുള്ളിൽ അല്പം ചെരിയുന്നതായിട്ടാണ് വാസ്തവത്തിൽ മാറുന്നത്. കാരണം സ്വന്തം അച്ചുതണ്ടിന്മേൽ കറങ്ങുന്ന നമ്മുടെ ഭൂഗോളത്തിൽ ഒരു പ്രത്യേക സമയത്തു നാം വരയ്ക്കുന്ന രേഖ അടുത്ത നിമിഷത്തിൽ ആ ദിശയിൽ തന്നെ പ്രപഞ്ചത്തിൽ വർത്തിക്കുന്നില്ല.
കാലത്ത് 8 മണിക്ക് ഭൂമിയിൽ A എന്ന സ്ഥാലത്ത് ശരിക്ക് കിഴക്കോട്ടായി വരച്ചതായ രേഖ 10 മാണിക്കും ഭൂമിയിൽ നിവസിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം കിഴക്കോട്ടു തന്നെയാണെന്ന് പറയാം. പക്ഷെ ഭൂമിയുടെ പച്ഛാത്തലമായ പ്രപഞ്ചത്തിൽ ആ രേഖയുടെ ദിശക്ക് വ്യത്യാസം വരും. 10 ആ രേഖ 8 മണിക്ക് കാണിച്ച ദിശയിലല്ല എന്ന് വ്യക്തമാണല്ലോ. പകൽ എട്ടുമണിക്ക് നാം കിഴക്കോട്ട് എന്ന് സങ്കൽപ്പിച്ചു വരയ്ക്കുന്ന രേഖ രാത്രി 8 മണിക്ക് നാം വരച്ച ദിശയുടെ നേരെ എതിർവശമാണ് ചൂണ്ടുക എന്നത് വളരെ വ്യക്തമാണ്. വാസ്തവത്തിൽ നമ്മുടെ കിഴക്ക് എന്ന സങ്കൽപ്പദിശ നാം വസിക്കുന്ന ഭൂമിയുടെ കറക്കത്തിനൊപ്പം കറങ്ങുകയാണ്. കിഴക്കെന്നത് സൂര്യോദയത്തെ അപേക്ഷിച്ചു നമ്മുടെ സങ്കല്പ്പം മാത്രമാണ്. വാസ്തവത്തിൽ സൂര്യൻ ഉദിക്കുന്നില്ലല്ലോ. ഭൂമി കറങ്ങുന്നതേ ഉള്ളുവല്ലോ. അപ്പോൾ കിഴക്ക് എന്നത് സൂര്യോദയത്തെ സംബന്ധിച്ച നമ്മുടെ ഒരു ആപേക്ഷിക സങ്കൽപം (A relative Conception) മാത്രമാണ്. ആത്യന്തികമായി (Absolute) ഒരു അസ്തിത്വം പ്രപഞ്ചത്തിൽ നമ്മുടെ കിഴക്ക് എന്ന സങ്കല്പത്തിനില്ല. കിഴക്കും പടിഞ്ഞാറും മാറും; അതോടെ അഷ്ടദിക്കുകളും ഭൂമിയോടുകൂടി 24 മണിക്കൂറിൽ ഒരുവട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ കറങ്ങിത്തിരിയുന്ന സങ്കല്പങ്ങൾ മാത്രമാണ്. അതുപോലെ നാം ഒരു പേടകത്തിൽ കയറി ചണ്ഡമണ്ഡലത്തിനു നേരെ ഇറങ്ങുകയാണെങ്കിൽ അവിടെനിന്ന് സങ്കൽപ്പിക്കുന്നു ഊർദ്ധ്വo എന്ന ദിക്ക് അവിടെ അധോ ദിക്കായി തീരുമെന്ന് എളുപ്പത്തിൽ കാണാവുന്നതേയുള്ളൂ.
ഭൂമിയുടെ പരിധിവിട്ട് പ്രപഞ്ചത്തിൽ കിഴക്കും പടിഞ്ഞാറും മുകളിലും താഴെയും ഒന്നുമില്ല. അതാണല്ലോ ശൂന്യാകാശ സഞ്ചാരികളുടെ അനുഭവവും. അപ്പോൾ മനസ്സിന്റെ ചില സങ്കല്പങ്ങൾ മാത്രമാണ് space എന്നതും അതിൽ ദിഗ്വിശേഷങ്ങൾ എന്ന് വന്നുകൂടുന്നതും. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളും ഇവിടെയാണ് വന്നു നിൽക്കുന്നത്. പൗരാണിക ഋഷീശ്വരന്മാർ കല്പിച്ച ദിക്പാലകന്മാർ വാസ്തവത്തിൽ നമ്മുടെ മനസ്സിന്റെ അതിർത്തികൾ കാത്തുസൂക്ഷിക്കുന്ന പ്രപഞ്ച ശക്തികളാണ് എന്നതാണ് വാസ്തവം. അങ്ങനെയാണ് ദിക്‌പാലകന്മാരാൽ ആവൃതമായ ആ ചതുരം ദേവന്റെ മനോമണ്ഡലമായിത്തീരുന്നത്. ദേവന്റെ സൂക്ഷ്മദേഹപരിധിയാണത്. വാസ്തവത്തിൽ മനസിന് പരിധികളില്ല. സൃഷ്ടിക്കപ്പെട്ട ബ്രഹ്മാണ്ഡത്തോടൊപ്പം വലിച്ചു നീട്ടാൻ കഴിയുന്ന ഒന്നാണ് മനസ്സ്. ആ അഖണ്ഡ ബ്രഹ്മാണ്ഡത്തിന്റെ പരിധികൾ തന്നെയാണ് ഏതൊരു താന്ത്രിക യന്ത്രത്തിന്റെയും ഏറ്റവും ബാഹ്യാതിർത്തിയായ ഭൂപുരം പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ ഭൂപ്രദേശം താന്ത്രികയന്ത്രത്തിന്റെ അതിർത്തി തന്നെയാണ്. അതാണല്ലോ അതിന്റെ ചുറ്റുമുള്ള പരിക്രമണം പ്രാധാന്യമർഹിക്കുന്നത്. അകത്തെ ബാലിവട്ടത്തെ പ്രദക്ഷിണം വെക്കുന്നത് അതിനാൽ ദൃശ്യപ്രപഞ്ചത്തിന്റെ സൂക്ഷ്മാoശത്തെ ഒരുവട്ടം പ്രദിക്ഷണം വെക്കുന്നതിനു തുല്യമാണ്. ഇന്ദ്രാണി ദിക്പാലകന്മാർ അങ്ങനെ ഏതൊരു മന്ത്രദേവതയുടെയും ജീവന്റെയും മനോമണ്ഡലത്തിന്റെ അധിഷ്ഠാത്രിദേവതകളാണ്. പഞ്ചഭൂത കല്പനയിൽ ഭൂമി അഥവാ ഘനീഭൂതമായ സൃഷ്ടിയുടെ അവസാനത്തെ പടിയെ സൂചിപ്പിക്കുന്നു. സൂക്ഷമപ്രപഞ്ചവും സ്ഥൂലപ്രപഞ്ചവുമായി സമ്മേളിക്കുന്ന മനസ്സിന്റെ ഏറ്റവും അധോമയ തലങ്ങളാണിത്.
മാധവ് ജിയുടെ ക്ഷേത്രചൈതന്യരഹസ്യം എന്ന പുസ്തകത്തിൽ നിന്ന്
No comments:
Post a Comment