ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 October 2016

നദികളും പ്രാധാന്യവും

നദികളും പ്രാധാന്യവും

ഗംഗാ തുടങ്ങിയ പുണ്യനദികളിൽ കുളിക്കുക പാപങ്ങളെല്ലാം കഴുകി പോകും എന്ന്  നാം സ്ഥിരം കേള്ക്കുന്നതാണ്. ഗംഗയിലെ ജലത്തിന്നു മാത്രമാണോ ഈ മാഹാത്മ്യം. അതോ ഭാരതത്തിലെ മറ്റ് നദികള്ക്കും ഈ പ്രത്യേകത ഉണ്ടോ. നാം എല്ലായിപ്പോഴും ഈശ്വരസ്വരൂപമായി ഈ നദികളെ സ്വീകരിക്കാറുമുണ്ട്. എന്താണ് നദീജലത്തിന് ഇത്ര പ്രാധാന്യം. ഹിസ്റ്ററിയിലും ഈ നദികളെ നാം പഠിക്കാറുമുണ്ട്. എന്താണ് ഇതിലെ ജലത്തിന് പ്രാധാന്യം. വെറുതെ ഈശ്വരാര്ച്ചന എന്ന ഭാവം   മാത്രമാണോ ഇതിന്റെ പുറകിലുള്ളത്. തീര്ച്ചയായും അല്ലായെന്നതാണ് സത്യം, ഇതിന്  ആയുർവേദഗ്രന്ഥങ്ങൾ നോക്കിയാൽ ലഭ്യമാകും. പൂര്ണമായി എഴുതുനാകില്ലായെങ്കിലും അത് എന്താണെന്ന് നോക്കാം.

നദി എന്നതിന് സംസ്കൃതത്തിൽ ഒരുപാടു ശബ്ദങ്ങൾ പ്രയോഗിക്കാറുണ്ട്. അതെന്താണെന്നും എന്തുകൊണ്ടെന്നും നോക്കാം. നദീ, ശബ്ദം ഉണ്ടാക്കുന്നതുകൊണ്ട്. ധുനീ, കമ്പനം ഉണ്ടാക്കുന്നതുകൊണ്ട്. നിര്ഝരിണീ, അതായത് ഉച്ചസ്ഥാനത്തു നിന്നുള്ള ഉത്പത്തികാരണത്വം കൊണ്ട്. തരങ്ഗിണീ, തരംഗങ്ങളുള്ളതുകൊണ്ട് .  സരസ്വതീ, സരസിലെ ജലത്തെ പോലെ രസത്തോടു കൂടിയത് അല്ലെങ്കില് ഒഴുകുന്ന ശീലത്തോടു കൂടിയത് . ശൈവലിനീ, ജലദ്രവ്യങ്ങളെല്ലാം ഉള്ളത് അല്ലെ കൊണ്ടുനടക്കുന്നത്. സമുദ്രഗാ, സമുദ്രത്തിലേക്ക് ഗമിക്കുന്നത് . കൂലങ്കഷാ, കൂലത്തെ അഥവാ തീരത്തെ ഭേദിച്ചുകൊണ്ട് പോകുന്നത് കൊണ്ട് കൂലങ്കഷാ. കൂലവതീ, കൂതം അഥവാ തടം ഉള്ളത് കൊണ്ട് . നിമ്നഗാ, താളേക്ക് ഒഴുകുന്നതാണ് . ശൈവാലിനീ, ദ്രവ്യങ്ങളെല്ലാം കൂടിചേര്ന്ന് ഒഴുക്കുന്നത് .  ഹ്രദിനീ, അവ്യക്തമായ ശബ്ദം ഉണ്ടാക്കുന്നതുകൊണ്ട്. സമുദ്രകാന്താ, സമുദ്രത്തിന്റെ കാന്തയായതുകൊണ്ട്. സാഗരഗാ, സാഗരത്തിലേക് ഒഴുകുന്നതാണ് .    സ്രോതസ്വിനീ, വേഗത്തിൽ സ്വയം തന്നെ ഒഴുകുന്നതാണ്. മുനീരാ , രോധോവക്രാ തടയുമ്പോൾ വക്രഗതിയായി ഒഴുകുന്നതാണ് . വാഹിനീ, പ്രവാഹശീലമുള്ളതാണ്.   ഇങ്ങിനെയാണ് നദികള്ക്ക് സാമാന്യമായി ആചാര്യന്മാരു പേരു നിര്ദേശിച്ചിരിക്കുന്നത്. 

സാമാന്യമായി ആയുർവേദത്തിൽ നാദേയത്തിന്  അതായത് നദീജലത്തിന് സ്വച്ഛം, ലഘുവും ദീപനം പാചനം, തൃഷ്ണയെ നീക്കുന്നത്, പഥ്യവും മധുരം എന്നിങ്ങനെയാണ് പറയുന്നത്. ഇതിൽ  ഗംഗ, ഭാനുസുതാ, രേവാ, ചന്ദ്രഭാഗാ, സരസ്വതീ, മധുമതീ, വിപാശാ, ശോണാ, ഘര്ഘരക, വേത്രാവതീ, ക്ഷൌദ്രവതീ, പയോഷ്ണീ, താപീ, വിതസ്താ, സരയൂ, സിന്ധൂ, മഹാശതദ്രു, ഗൌതമീ, കൃഷ്ണാ, തുംഗാ, കവേരീകന്യാ എന്നിവയെ പ്രധാനനദികളായി  പറയുന്നു.

ഇതിൽ ഗംഗാനദി   ശീതത്വം, സ്വാദു, സ്വച്ഛവും, അത്യന്തരുചികരവും, പഥ്യവും, തൃഷ്ണാ മോഹ ധ്വംസനം ഉള്ളതും, ദീപനത്തേയും പ്രജ്ഞയെ കൊടുക്കുന്നതുമായ ജലമാണ്.

യമുനയിലെ ജലം പിത്ത ദാഹ വമന ശ്രമാപഹവും, സ്വോദുള്ളതും, പക്ഷെ വാതജനനവും പാചനത്തെ ചെയ്യുന്നതുമാണ്. വഹ്നീദീപനകരം വിരേചനം ബലപ്രദം എന്നാണ് യമുനാജലത്തെ പറയുക.

നര്മ്മദയിലെ ജലം ആകട്ടെ സകല ആമയത്തേയും മര്ദ്ദിക്കുന്നതും, രുച്യവും, മധുരവും, സുശീതലവും ദാഹപിത്തശമനവും വാതത്തെ നൽകുന്നതുമാണ്.

സരസ്വത്യാദി നദീജലങ്ങളാകട്ടെ വ്യത്യസ്തമായ കാര്യങ്ങളെ ചെയ്യുന്നതാണ്. സരസ്വതി എല്ലാ രോഗങ്ങളേയും നശിപ്പിക്കുന്നതും, ദേഹകാന്തിയെ പ്രദാനം ചെയ്യുന്നതാണ്. മധുമതി അഗ്നിദീപനത്തേയും   നിര്മലവും ദീപനത്തെയും പാചനത്തേയും ചെയ്യുന്നതിനുള്ള ബലത്തെയും ബുദ്ധിയ്കും മേധയ്കും ആയുസ്സിനേയും പ്രദാനം ചെയ്യുന്നതുമാണ്. ശതദ്രുവും, ശോണാ നദി, ഘര്ഘരക തുടങ്ങിയവ രുചിയെകൊടുക്കുന്നതും, സന്താപശോഷത്തെ നീക്കുന്നതും, വഹ്നികരവുമാണ്.

വേത്രാവതിയും താപിനിയും ആകട്ടെ കാന്തിയേയും പുഷ്ടിയേയും, വൃഷ്യത്തേയും, ദീപന പാചനത്തേയും ബലത്തേയും പ്രദാനം ചെയ്യുന്നതാണ്.

പയോഷ്ണിയാകട്ടെ പവിത്രവും, പാപനാശനവും, എല്ലാ ആമയങ്ങളേയും അഥവാ രോഗങ്ങളേയും നശിപ്പിക്കുന്നതും, ബലകാന്തിയെ കൊടുക്കുന്നതും,  ആണ്.

വിതസ്തയാകട്ടെ ത്രിദോഷശമനത്തെ ചെയ്യുന്നതും, ലഘുവും ആണ്. പ്രജ്ഞാബുദ്ധിപ്രദവും പഥ്യവും, താപത്തേയും ജാഡ്യത്തേയും ഹരിക്കുന്നതും ആണ് സരയൂ തുടങ്ങിയവയിലെ ജലം.

ഗോദാവരിയാകട്ടെ പിത്താര്ത്തി രക്താര്തി സമീരഹാരിയാണ്. ഒപ്പം ദീപനപാപഹാരിയും കൂടിയാണ് ഗോദാവരിയിലെ ജലം. കുഷ്ഠാദികളായ എല്ലാ അസുഖങ്ങളേയും ഗോദാവരിയിലെ ജലത്തിന് അപഹരിക്കുന്നതിനുള്ള കഴിവുണ്ട്.

കൃഷ്ണാ നദിയിലെ ജലമാകട്ടെ കാര്ഷ്ണ്യത്തോടും, ജാഢ്യത്തോടും, പിത്താസ്രകോപനവും, സ്വച്ഛം രുച്യവും ദീപന പാചനത്തോടും കൂടിയതാണ്.

തുംഗഭദ്രയാകട്ടെ ദദ്രു കുഷ്ഠാദികളായ ദോഷങ്ങളെ നശിപ്പിക്കുന്നതും, മേധബുദ്ധി രുചിപ്രദങ്ങളും ആണ്.

കാവേരിയാകട്ടെ സ്വാദും, ശ്രമത്തെ അഥവാ താപത്തെ നശിപ്പിക്കുന്നതും, ലഘുവും ദീപനവും, ദദ്രു കുഷ്ഠാദിക ദോഷങ്ങളെ നശിപ്പിക്കുന്നതാണ്. ഒപ്പം മേധാ ബുദ്ധി രുചികളേയും നൽകുന്നതാണ്.

ഇതുമാത്രമല്ല ഓരോ ദേശത്തേയും നദികളെ അതായത് പ്രാങ്മുഖിയായതും, അവാചിയോ, പ്രതീചിയോ, ഉദീചിയോ ആയ എല്ലാ നദികളുടേയും  ഗുണദോഷങ്ങളേയും ആചാര്യന്മാർ നിര്ദേശിച്ചിട്ടുണ്ട്.  ഉദാഹരണത്തിന് വിന്ധ്യന്റെ  അവിടെ നിന്ന് ഒഴുകുന്ന നദികൾ വാതാടോപം ഉണ്ടാക്കുന്നതും, ശ്ലേഷ്മപിത്താര്തികളെ ലോപിപ്പിക്കുന്നതും, പിത്തോദ്രേകവും, പഥ്യപാകത്തെ നൽകുന്നതുമാണ്. ഹിമവതിയും മലയാചലത്തിൽ പ്രവഹിക്കുന്നതുമായ നദികൾ ശിരസിലെ അസുഖങ്ങളെ മാറ്റാൻ കഴിവുള്ളതാണ്. ഇതുപോലെ ഓരോ നദികളുടേയും ഗുണദോഷത്തെ ആചാര്യന്മാർ പ്രത്യേകം പ്രത്യേകം വിശദീകരിച്ച് വ്യത്യസ്ത സ്ഥലങ്ങളിൽ പറയുന്നുണ്ട്.

അതായത്  ആചാര്യന്മാർ ഈ നദികളിൽ പോയി കുളിക്കുവാൻ വ്യക്തികളോടു പറയുന്നത്  ഈശ്വരഭജനത്തോടൊപ്പം തന്നെ   നമ്മുടെ ശരീരശുദ്ധിയ്കും ദോഷനിവാരണത്തിനും വേണ്ടിയാണ്. ഗംഗേ യമുനാ നദികളെ ഈ ശക്തിയുടെ അടിസ്ഥാനത്തിലാണ്  അതായത് അതിന്റെ ശരീര ദോഷനിവാരണശക്തിയെ മുൻനിര്ത്തിയാണ്  ആചാര്യന്മാർ നിര്ദേശിച്ചിരിക്കുന്നത് എന്നര്ഥം.  ഇന്ന്  ഈ നദികളുടെ ഗുണം എത്രയുണ്ടെന്ന് പറയുക അസാദ്ധ്യമാണ് കാരണം നദികളിർ നാം ഉണ്ടാക്കിയ കലര്പ്പുകൾ. പക്ഷെ കാലങ്ങള്ക്കു മുന്പ്  നമ്മുടെ ആചാര്യന്മാർ ഓരോ നദിയിലേയും ജലത്തിന്റെ ഗുണത്തേയും അതായത് അതിന്റെ ഗുണദോഷങ്ങളെ  മനസ്സിലാക്കി അതിനനുസരിച്ച് തന്നെ അതിന്റെ ഫലഭാഗത്തെ നിത്യജീവിതത്തിലേക്ക് യോജിപ്പിച്ചു തന്നു എന്നതാണ് സത്യം.  ഇവരെങ്ങിനെയാണ് ഇത്രയധികം നദികളിലെ ജലത്തിന്റെ ദ്രവ്യഗുണത്തെ മനസ്സിലാക്കി അതിന്റെ രോഗനിവാരണ ശക്തിയെ ത്രിദോഷത്തെ അടിസ്ഥാനത്തിൽ കണ്ടുപിടിച്ചത് എന്നത്  ചിന്തനീയമാണ്.  ഇന്ന് ഇതിന്റെ യഥാര്ഥവസ്തുത പറഞ്ഞുതരാനുള്ള ആചാര്യന്മാർ കുറഞ്ഞു എന്നതാണ്  സത്യം.  പഠനങ്ങൾ നടക്കേണ്ടതാണ്..പഴയതിനെ പൂര്ണമായും സ്വീകരിക്കണമെന്ന് അല്ല പക്ഷെ ജനോപകാരപ്രദമായതിനെ സ്വീകരിച്ച് കാലത്തിന് അനുസരിച്ച് അതിനെ പരിഷ്കരിച്ച് ഉപയോഗിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.     പഠിക്കുമ്പോൾ തന്നെ നദിയെന്നതിലുപരി വിഷയാസ്പദമായ കാര്യങ്ങളെ കൂടി അതിൽ ഇന്ക്ലൂഡ് ചെയ്യാനാകണം.  ഈ വിഷയത്തിൽ  മോഡേണ് സ്കോളേഴ്സും ട്രഡീഷണൽ സ്കോളേഴ്സും ഒരുമിച്ചുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കി  റിസര്ച്ച്  നടത്തപ്പെടണം. പ്രകൃതിയ്ക് ഇണങ്ങുന്ന രീതിയിൽ ആചാര്യന്മാർ നിര്ദേശിച്ചിരിക്കുന്ന ചില പദ്ധതികളെ മനസ്സിലാക്കാനാകുന്നില്ലായെന്നതാണ് ഇന്നത്തെ പ്രശ്നം. അത് തിരിച്ചെടുക്കണമെങ്കിൽ എല്ലാത്തിനേയും അന്ധമായി തിരസ്കരിക്കാതെ ഇരിക്കുക. അതുപോലെ തന്നെ വിശ്വാസങ്ങളും അന്ധമാകാതെയിരിക്കുക.. ശരിയും തെറ്റും തിരിച്ചറിയാനാകാണം യുക്തി..  അതിന് ജഗത് സ്വരൂപിണിയായ ദേവിയുടം ഗുരുപരമ്പരയുടേയും അനുഗ്രഹം ഉണ്ടാകുമെന്ന വിശ്വാസത്തോടെ  ഹരി ഓം

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
ॐॐॐॐॐॐॐॐॐॐॐॐॐॐ

No comments:

Post a Comment