ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 October 2016

തീര്‍ത്ഥജലം

തീര്‍ത്ഥജലം

നാം ക്ഷേത്രങ്ങളില്‍ ചെന്നാല്‍ അവിടെ നിന്നും തീര്‍ത്ഥം സേവിക്കാറുണ്ട്‌. എന്താണ്‌ വാസ്തവത്തില്‍ തീര്‍ത്ഥജലം, അത്‌ സേവിച്ചാലുള്ള പ്രയോജനമെന്ത്‌, അതിനു പിന്നിലുള്ള തത്വമെന്ത്‌ എന്ന് അറിയാത്തവരുടെ അറിവിലേക്കായാണ്‌ ഈ പോസ്റ്റ്‌. ക്ഷേത്രഗ്ങ്ങളില്‍ നിന്ന് ലഭിക്കുന്ന തീര്‍ത്ഥം അത്‌ വെറും ജലമല്ല. അഭിഷേകജലമാണ്‌ നമുക്ക്‌ തീര്‍ത്ഥമായി ലഭിക്കുന്നത്‌. ശാസ്ത്രീയമായി ആ ജലത്തിന്‌ പലപ്രത്യേകതകളുമുണ്ട്‌. ക്ഷേത്രങ്ങളിലെ വിഗ്രഹത്തില്‍ ഉപയോഗിക്കുന്ന മാലയും പൂക്കളുമൊക്കെ പല ഔഷധ ഗുണങ്ങളുമുള്ളതാണ്‌. ഉദാഹരണത്തിന്‌ തുളസി, തെച്ചി, കൂവളം, ചെമ്പരത്തി തുടങ്ങിയവ. ഏകദേശം ഇരുപത്തിനാലുമണിക്കൂറും ആ വിഗ്രഹത്തില്‍ ഇതുപോലുള്ള ഔഷധഗുണങ്ങളുള്ള പൂക്കളുടേയും ഇലകളുടേയും മാലകളുടേയും വലിയൊരു കൂമ്പാരതന്നെ ഉണ്ടായിരിക്കും. ശ്രീകോവിലിനകത്തെ വിളക്കിണ്റ്റെ ചൂടും ശ്രീകോവിലിനകത്തെ നീരാവിയും കൊണ്ട്‌ ഔഷധപുഷ്പങ്ങളുടേയും ഇലകളുടേയും സുഖന്ധതൈലങ്ങള്‍ ആ വിഗ്രഹത്തില്‍ ആവിയായി നിക്ഷേപിക്കപെടുന്നുണ്ട്‌.
ദിവസവും രാവിലെ അഞ്ചുമണിയോടെ അഭിഷേകം നടക്കുന്ന ദേവാലയവിഗ്രഹത്തില്‍ അടുത്ത അഭിഷേകം അടുത്തദിവസം രാവിലയെയുള്ളൂ. അതുകൊണ്ട്‌ ഇരുപത്തിനാലുമണിക്കൂറും ശ്രീകോവിലനകത്തുള്ള വായുപൂരിതമായിരിക്കുന്ന പുഷപങ്ങളുടേയും ഇലകളുടേയും ചന്ദനത്തിണ്റ്റേയും കര്‍പ്പൂരത്തിണ്റ്റേയും എസന്‍ഷ്യല്‍ ഓയില്‍ എന്ന ഔഷധ സംഋദ്ധമായ രാസവസ്തുക്കളാണ്‌ വിഗ്രഹത്തില്‍ നിറയുന്നത്‌. ഇതിണ്റ്റെ നല്ലൊരു അംശം വിഗ്രഹത്തില്‍ തങ്ങിനില്‍ക്കുന്നത്‌ നിര്‍മ്മാല്യം കഴിഞ്ഞതിന്‍ശേഷം വെള്ളംകൊണ്ട്‌ അഭിഷേകം ചെയ്യുമ്പോള്‍ ആ അഭിഷേക ജലത്തിലുമുണ്ടാവും ഈ ഔഷധഗുണങ്ങള്‍. അത്‌ നമ്മുടെ ശരീരത്തിനകത്തേക്ക്‌ അല്‍പം തീര്‍ത്ഥംവഴി പോകുമ്പോള്‍ തന്നെ ഒരു മെഡിസിനല്‍ ഇഫക്ട്‌ ഉണ്ടാകുന്നു. ആ തീര്‍ത്ഥ ജലത്തില്‍ കുറെകൂടി തുളസിയും കര്‍പ്പൂരം, പനിനീര്‍ എന്നിവ ചേര്‍ക്കാറുണ്ട്‌ അതുകൂടി ആയാല്‍ ആ തീര്‍ത്ഥജലം സേവിക്കുന്നത്‌ ഔഷധജലം സേവിക്കുന്നതുപോലെയാണ്‌. അന്താരാഷ്ടതലത്തില്‍ തന്നെ പല പഠനങ്ങളും തീര്‍ത്ഥജലത്തില്‍ നടത്തി അതിലെ ഔഷധഗുണം ശരിവെച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ക്ഷേത്രത്തില്‍ നിന്ന് സേവിക്കുന്ന തീര്‍ത്ഥം വെറും തീര്‍ത്ഥമല്ല എന്നുകൂടി അറിയുക.

No comments:

Post a Comment