ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 October 2016

ഗായത്രി മാഹാത്മ്യം

ഗായത്രി മാഹാത്മ്യം

" ഓം ഭൂര്‍ ഭുവ: സ്വ:
തത് സവിതൂര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത് " 

സര്‍വ്വവ്യാപിയും സര്‍വ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.

വേദങ്ങളുടെ മാതാവാണ് ഗായത്രി. പശുവിന്റെ പാലിനേക്കാള്‍ മികച്ച ഭക്ഷണമില്ല എന്നപോലെ ഗായത്രി മന്ത്രത്തേക്കാള്‍ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രന്‍ ഋഷിയും. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാന്‍. സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം.

ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടര്‍ച്ചയായി ജപിച്ചു പോന്നാല്‍ മന:ശുദ്ധിയും മനോബലവും വര്‍ദ്ധിക്കും. ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും. അപരിമിതമായ ഓര്‍മ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോള്‍ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി പെണ്‍ ദൈവമായത് കൊണ്ട് ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ദൈവ വിശ്വാസമുള്ള ആര്‍ക്കും ഏത് ദൈവത്തെയും ധ്യാനിച്ച് ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വ നന്മകളുമുണ്ടാവും. 

ബ്രാഹ്മണര്‍ ഉപനയന സമയത്ത് മക്കളെ മടിയിലിരുത്തി കാതിലാണ് ഗായത്രിമന്ത്രം ഉപദേശിക്കുന്നത്. 

ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ 24 അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങള്‍ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങള്‍ ) 
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങള്‍ ) 

ഇതിലെ ഓരോ അക്ഷരങ്ങള്‍ക്കും ഓരോ ശക്തി ദേവതകളുണ്ട് . 

1. ആദിപരാശക്തി2. ബ്രാഹ്മി3. വൈഷ്ണവി4. ശാംഭവി5. വേദമാതാ6. ദേവ മാതാ7. വിശ്രമാതാ8. മതംഭര9. മന്ദാകിനി10. അപജ11. ഋഷി12. സിദ്ധി13. സാവിത്രി14. സരസ്വതി15. ലക്ഷ്മി16. ദുര്‍ഗ്ഗ17. കുണ്ടലിനി18. പ്രജാനി19. ഭവാനി20. ഭുവനേശ്വരി21. അന്നപൂര്‍ണ്ണ22. മഹാമായ23. പയസ്വിനി24. ത്രിപുര

ഗായത്രി മന്ത്രത്തിന്റെ പ്രസക്തി

അതിരാവിലെ ഉണര്‍ന്ന് നിത്യകര്‍മങ്ങള്‍ കഴിഞ്ഞ് സൂര്യനെ നോക്കി ഗായത്രി മന്ത്രം ചൊല്ലുന്നത് ഹൈന്ദവ അനുഷ്ഠാനങ്ങളില്‍ പ്രധാനമെന്നു പറയാം.മന്ത്രം ഭക്തിയുടേയും ജീവിതചര്യയുടേയും ഭാഗം മാത്രമല്ല, നമ്മുടെ മനസിനേയും ശരീരത്തേയും സ്വാധീനിയ്ക്കുന്ന, നമ്മുടെ പല മുറിവുകളും ഉണക്കുന്ന ഒന്നാണ്.
ഇതുപോലെ ഗായത്രീ മന്ത്രത്തിനും സുഖപ്പെടുത്താനുള്ള കഴിവുകളുണ്ട്. ഉണര്‍ച്ചയിലും ഉറക്കത്തിലും ദിവാസ്വപ്‌നത്തിലും ഗായത്രീ മന്ത്രത്തിന് പ്രസക്തിയുണ്ടെന്നാണ് പറയുന്നത്.ഓം ഭൂര്‍ ഭുവസ്വഹ
തത്സവിതോര്‍വരേണ്യം
ഭര്‍ഗോദേവ്യ ധീമഹീ
ധിയോയോന പ്രചോദയാത്എന്നാണ് ഗായത്രീ മന്ത്രം.ഗായന്ത്രം ത്രയതേ ഇതി എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ഗായത്രീ മന്ത്രം ഉരുത്തിരിഞ്ഞു വന്നത്.2500-3500 വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദങ്ങളില്‍ ഗായത്രീ മന്ത്രത്തെക്കുറിച്ചു പറയുന്നുണ്ട്. തീര്‍ത്തും ആധികാരികതയുള്ള ഒന്നാണിത്. നമ്മുടെ മനസിനെ ആത്മീയതയിലേയ്ക്കുയര്‍ത്തുന്ന ഒന്ന്.

ഗായത്രീ മന്ത്രത്തിന് വിവിധ ഉദ്ദേശ്യങ്ങളുണ്ട്. തടസങ്ങള്‍ നീക്കുക, അപകടങ്ങളില്‍ നിന്നു രക്ഷിയ്ക്കുക, അഞ്ജത അകറ്റുക, ചിന്തകളെ ശുദ്ധീകരിയ്ക്കുക, ആശയവിനിമയത്തിനുള്ള കഴിവു വര്‍ദ്ധിപ്പിയ്ക്കുക, അന്തരാത്മാവിന്റെ കാഴ്ച തുറപ്പിയ്ക്കുക. എന്നിവയാണ് ഗായത്രി മന്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍.

ഗായത്രി ശക്തി ഒരു ഊര്‍ജസ്രോതസാണ്. തേജസ്, യശസ്, വജസ് എന്നീ ശക്തികള്‍ കൂടിച്ചേരുന്ന ഒരു ഊര്‍ജസ്രോതസ്. ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്നു സക്തികള്‍ നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നു.ഇത് നിങ്ങളുടെ ഓര്‍മശക്തിയെ വര്‍ദ്ധിപ്പിയ്ക്കും. നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിശക്തി നല്‍കും.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment