യോഗ മനസിനും ശരീരത്തിനും
"യോഗ" എന്നാല്‍ എന്താണ്?
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ചില 'പോസു'കളാണ്! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം.... അങ്ങനെയങ്ങനെ.
ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക് അത് ശ്വാസ നിയന്ത്രണമാണ് എന്നും ധാരണയുണ്ട്. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും.ഇവ രണ്ടും 'യോഗ' യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്.
എട്ട് ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ് 'യോഗ' യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.
1.യമം, 2.നിയമം, 3.ആസനം, 4.പ്രാണായമം, 5.പ്രത്യാഹാരം, 6.ധാരണ, 7.ധ്യാനം, 8.സമാധി ഇവയാണ് അഷ്ടാംഗങ്ങള്‍. ഇവയ്ക്കോരോന്നിനും 'യോഗ' യില്‍ പ്രാധാന്യമുണ്ട്.
അപ്പോള്‍ എന്താണ് 'യോഗ' ?
'യോഗ' ഒരു ദര്‍ശന (philosophy) മാണ്.
(ആറു ദര്‍ശനങ്ങളാണ് [ഷഡ് ദർശനങ്ങൾ] ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ് അവ. )
പഞജലി മഹര്‍ഷിയാണ് യോഗയുടെ പ്രധാന ആചാര്യന്‍.
മോക്ഷപ്രാപ്തിയാണ് 'യോഗ' യുടെ ലക്ഷ്യം.
പിന്നീടു വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ ഗുണം മനസ്സിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല 'യോഗ'. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.
യോഗ ഏതു മതത്തില്‍ പെട്ടവര്‍ക്കും ചെയ്യാം! [മതേതര ശാസ്ത്രം.]
അപ്പോള്‍ നിരീശ്വര വാദികള്‍ക്കോ? അവര്‍ക്കും ചെയ്യാം! ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലൊ. പക്ഷെ എറ്റവും ശ്രേഷ്ഠനായ യോഗിയുമായിരുന്നു. യോഗയിലൂടെയാണ് അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.
'യോഗ' എന്ന വാക്കിന് 'സംയോജിപ്പിക്കുന്നത്' എന്നണര്‍ത്ഥം.
ജീവാത്മാവിനേയും പരമാത്മാവിനേയും സംയോജിപ്പിക്കുന്നതാണ് 'യോഗ' .
'വഴി' 'രീതി' എന്നിങ്ങനേയും 'യോഗ' യ്ക്ക് അര്‍ത്ഥമുണ്ട്.
മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി, ഇതൊക്കെയാണ് 'യോഗ' .
എന്നാല്‍ നമുക്കറിയാം, ഇന്ന് ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു മാര്‍ഗമായാണ് 'യോഗ' ആളുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ 'യോഗ' യുടെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്പം അറിഞ്ഞിരിക്കണം. കാരണം ഇത് വെറും ശരീരിക വ്യായാമം അല്ല.
നിര്‍വചനങ്ങൾ
"ചിത്തവൃത്തികളുടെ നിരോധമാണ് യോഗ" എന്നണ് പതഞജലി മഹര്‍ഷി 'യോഗ' യെ നിര്‍വചിച്ചിരിക്കുന്നത്.
പ്രമാണം, വിപര്യയം, വികല്പം, നിദ്ര, സ്മൃതി എന്നിവയാണ് ചിത്ത വൃത്തികള്‍.
ഇവയെ മുഴുവന്‍ നിരോധിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന് നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ് 'സമാധി'.
യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ജന്മമില്ല. ജനിമൃതികളില്‍ നിന്ന് ഒരാള്‍ മുക്തനാകുന്നു. ഇതാണ് മോക്ഷം.
ഈ നിര്‍വചനം സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമായ ഒന്നായി തോന്നുന്നതിനു കാരണം പതഞ്ജലി രാജയോഗത്തിന്റെ ആചാര്യന്‍ ആണ് എന്നുള്ളതാണ്.
'യോഗ' പ്രധാനമായും നാലു തരത്തിലാണ് പ്രയോഗത്തിലുള്ളത്.
1.രാജയോഗം, 2.ഹഠയോഗം, 3.കര്‍മയോഗം, 4.ഭക്തിയോഗം എന്നിവയാണവ.
ഇവയില്‍ രാജയോഗമാണ് ഏറ്റവും ശ്രേഷ്ഠം. അതുകൊണ്ടു തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ളതും.
ആസനങ്ങള്‍ക്കും പ്രാണായാമത്തിനും പ്രാമുഖ്യം നല്‍കി ശരീരത്തെയും മനസ്സിനെയും കീഴടക്കുന്ന രീതിയാണ് ഹഠയോഗത്തിലേത്.
പ്രതിഫലേച്ഛയില്ലാതെയുള്ള കര്‍മം ചെയ്ത് മോക്ഷം പ്രാപിക്കുന്ന രീതിയാണ് കര്‍മയോഗത്തിണ്ടേത്.
ഭക്തി ഭാവത്തിന്റെ പരമ കാഷ്ഠയിലെത്തി മോക്ഷം നേടുന്ന രീതിയാണ് ഭക്തിയോഗത്തിന്റേത്.
മൂന്നു രീതികളുടെയും അന്തിമ ലക്ഷ്യം രാജയോഗത്തില്‍ എത്തിച്ചേരലാണ്. അഥവാ മറ്റു മൂന്നു രീതികളിലൂടെയും മുന്നേറി വരുന്നവര്‍ അവസാനം രാജയോഗിയുടെ മാനസിക-ആത്മീയ നിലവാരത്തില്‍ എത്തും.
ഹഠയോഗത്തെക്കുറിച്ചു പറയുന്നതു തന്നെ "രാജയോഗത്തിലേക്കുള്ള ഏണിപ്പടി" എന്നാണ്.
ഇനി 'യോഗ' യെക്കുറിച്ച് ഗീതയില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ വചനങ്ങള്‍ നോക്കാം.
1. ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ് യോഗം (യോഗ:കര്‍മസു കൗശലം). ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ് 'യോഗ' .
ഫലം ഇച്ഛിച്ചു ചെയ്യുന്ന കര്‍മങ്ങള്‍ കര്‍മഫലം ഉണ്ടാക്കുന്നു. അത് പുനര്‍ജന്മത്തിനു കാരണമാകുന്നു. (ഫലത്തില്‍ വിത്തുകള്‍ ഉണ്ട്. വിത്തുകള്‍ മുളയ്ക്കുക തന്നെ ചെയ്യും. ഓരോ വിത്തും ഓരോ ജന്മത്തിലേക്കുള്ള മുളപൊട്ടാന്‍ കാരണമാകുകയും ചെയ്യും)
2. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ് 'യോഗ' .
(സമത്വം യോഗ ഉച്യതേ).
3. ദു:ഖസംയോഗവുമായുള്ള വിയോഗമാണ് 'യോഗ' .
(തം വിദ്യാത് ദു:ഖ സമ്യോഗ വിയോഗ യോഗസംജ്ഞിതം)
ദു:ഖവുമായുള്ള സംയോഗമാണല്ലോ നമ്മുടെ ദുരിങ്ങള്‍ക്കെല്ലാം കാരണം. ഞാന്‍ ഈ ശരീരമാണ് എന്ന ചിന്തയാണ് ദു:ഖങ്ങളുടെ പ്രധാന കാരണം.
യഥാര്‍ത്ഥ ഞാന്‍ എന്റെ ശരീരമല്ല മറിച്ച് ആത്മാവാണ് എന്നും ആത്മാവിനു നാശമില്ല എന്നും തിരിച്ചറിയുമ്പോള്‍ നമുക്ക് യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുന്നു. ദു:ഖസംയോഗത്തില്‍ നിന്നു മുക്തി നേടുന്നു.
ആസനങ്ങള്‍ ചെയ്യുകയും ശ്വാസം വലിച്ചു വിടുകയും മാത്രമല്ല 'യോഗ' എന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ. എങ്കില്‍ പിന്നെ
എന്തിനാണ് ആസനങ്ങള്‍ ചെയ്യുന്നത്?
ആസനങ്ങള്‍ മാത്രമല്ല അഷ്ടാംഗങ്ങള്‍ ഓരോന്നു ചെയ്യുന്നതിനും പ്രാധാന്യമുണ്ട്. അതാതിന്റേതായ ക്രമമുണ്ട്. ഓരോന്നും ചെയ്യാന്‍ ചില ഗുണങ്ങള്‍ ഉണ്ടാവേണ്ടതുമുണ്ട്.
നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു യോഗ. തിരക്കറിയ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ക്കും വിരസതയ്ക്കുമൊക്കെ ഔഷധമായി യോഗ വര്‍ത്തിക്കുന്നു. യോഗ ശീലിക്കുമ്പോള്‍ മനസിനും ശരീരത്തിനും ഒരുപോലെ ഉന്‍മേഷം ലഭിക്കുന്നു.
യോഗയുടെ പ്രധാന ഗുണങ്ങളില്‍ ചിലത്
യോഗ സ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.
യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയുന്നു.
ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.
യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.
യോഗ മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.
യോഗ ചെയുന്നതുനമ്മുടെ ശരീരത്തിലെ കൊളസ്‌ടോള്‍ ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.
ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.
ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനു സഹായിക്കും.
യോഗ സ്വഭാവരൂപീകരണത്തിനും ഒരു പ്രധാനപങ്ക് വഹിക്കുന്നു.
യോഗ ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാവിലെയും വൈകുന്നേരവും ആണ് യോഗ ചെയ്യുവാന്‍ തിരഞ്ഞടുക്കേണ്ടത്
കുറച്ച് സമയം
വിശ്രമിച്ചതിനു ശേഷമായിരിക്കണം യോഗ ആരംഭിക്കേണ്ടത്.
യോഗ ചെയുവാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം ശാന്തവും പൊടിപടലങ്ങള്‍ ഇല്ലാത്തതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലവുമായിരിക്കണം.
ആഹാരത്തിനു മുന്‍പ് വേണം യോഗ ചെയ്യേണ്ടത്!. ആഹാരം കഴിച്ചതിനുശേഷം യോഗ ചെയ്യുവാന്‍ പാടില്ല.
വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, ചിട്ടയായ ഭക്ഷണ ശീലം ശീലിക്കുക.
യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക ഇത്. നമ്മുടെ ശരീര ഭാഗങ്ങള്‍ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സഹായിക്കും.
ഗര്‍ഭാവസ്ഥയിലും യോഗ ചെയാവുന്നതാണ്.
"യോഗ" എങ്ങനെയാണ് ചെയ്യേണ്ടത്?
യോഗയ്ക്ക് എട്ട് അംഗങ്ങള്‍ ഉണ്ടെന്നു അറിയാമല്ലോ.
യോഗ ചെയ്യാന്‍ തുടങ്ങും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. യോഗ ചെയ്യണമെങ്കില്‍ ചില നിഷ്കര്‍ഷകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും എല്ലായ്പോഴും യോഗ ചെയ്യാന്‍ കഴിയില്ല.
എന്നാല്‍ അവനവന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയാല്‍ നമുക്കെല്ലാവര്‍ക്കും യോഗ ചയ്യാന്‍ സാധിക്കുകയും ചെയ്യും.
ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം, നാം ആത്മീയ ഉന്നമനത്തിനായി യഥാര്‍ത്ഥ അഷ്ടാംഗയോഗം ചെയ്യാനാണൊ ഉദ്ദേശിക്കുന്നത് അതോ ആരോഗ്യ സംരക്ഷണത്തിനാണോ അല്ല, രോഗം മാറ്റാനാണോ എന്നുള്ളതാണ്.
ഈ മൂന്ന് ഉദ്ദേശങ്ങള്‍ക്കും മൂന്നു രീതിയാണ് അനുവര്‍ത്തിക്കേണ്ടത്.
ഒന്നാമത്തെ വിഭാഗം -ആത്മസാക്ഷാത്കാരം ലക്ഷ്യമായുള്ളവര്‍ക്ക്.
ഇതിനുള്ള മാര്‍ഗം അഷ്ടാംഗയോഗം ശുദ്ധമായ വ്രതചര്യകളോടു കൂടി അനുവര്‍ത്തിക്കുക എന്നതാണ്.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment