ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2022

വിശാഖം ജന്മ നക്ഷത്ര ചിന്ത

വിശാഖം ജന്മ നക്ഷത്ര ചിന്ത

ആരിലും ഈർഷ്യയുള്ളവരായും അനാവശ്യ ചെലവ്‌ ഇല്ലാത്തവരായും എന്നാൽ അറിയാതെ പണം ചോർന്ന്‌ പോകുന്നവരായും ധനവും പ്രസിദ്ധിയും ഉള്ളവരായും വാക്സാമർത്ഥ്യം ഉള്ളവരായും സ്തുതിക്കാനും നിന്ദിക്കാനും മടിയില്ലാത്തവരായും ഭവിക്കും. ഈശ്വരഭക്തിയും നീതിബോധവും ഉള്ളവരായിരിക്കും. നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരാൻ കഠിനാദ്ധ്വാനം ചെയ്യും. സൗന്ദര്യവും ആകർഷകത്വവും ഉള്ളവരായ ഇവർ സരസമായി സംസാരിക്കുന്നവരും സുഹൃത്തുക്കളെ സമ്പാദിക്കുന്നവരുമായിരിക്കും. ശരിയായ കാര്യങ്ങളിൽ ഉറച്ച്‌ നിൽകുന്ന ഇവർ അന്യരെ സഹായിക്കാനും സന്നദ്ധരായിരിക്കും. യാഥാസ്ഥിതികരെങ്കിലും സ്വതന്ത്രചിന്തയിലും ഇവർ വിമുഖരല്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അതേ നിമിഷം നിഗൂഢശക്തികളിലും ഇവർ വിശ്വാസം പുലർത്തും. സ്ത്രീകൾ പൊതുവേ ബന്ധുക്കളോട്‌ പ്രിയമുളളവരും നല്ല ഭർത്താക്കന്മാരോട്‌ കൂടിയവരും തീർത്ഥ സ്ഥാനങ്ങളിലും വ്രതാനുഷ്ഠാനങ്ങളിലും താൽപര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. സന്താനഭാഗ്യവും ധനപുഷ്ടിയും ഉണ്ടാകുമെന്ന്‌ മാത്രമല്ല, വീടിന്റെ അഭിമാനം നിലനിർത്തുന്നതുമാണ്‌.

വിശാഖം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - വസിഷ്ഠ
മൃഗം - സിംഹം
വൃക്ഷം - വയ്യങ്കതവ്
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷി - കാക്ക
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവത - ഇന്ദ്രാഗ്നി
നക്ഷത്രരൂപം - തോരണം
നക്ഷത്രാധിപൻ - വ്യാഴം
രാശി തുലാം വൃശ്ചികം
രാശ്യാധിപൻ - ശുക്രൻ കുജൻ
രത്നം - മഞ്ഞപുഷ്യരാഗം (yellow sapphire )

നാമ നക്ഷത്രം :-

ആദ്യപാദം - തി
രണ്ടാം പാദം - തു
മൂന്നാം പാദം - തേ
നാലാം പാദം - തോ

ജപിക്കേണ്ട മന്ത്രം :- 

ഓം ഇന്ദ്രാഗ്നിഭ്യാം നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


No comments:

Post a Comment