ഈ നക്ഷത്രത്തിൽ ജനിച്ചവർ ഹൃദയകാഠിന്യം ഉള്ളവരായും വഞ്ചനാ സ്വഭാവവും ചപലതാസ്വഭാവവും ഉള്ളവരായും ജ്ഞ്ഞ്ഞാനവും വാക്സാമർത്ഥ്യവും ഉള്ളവരായും സമ്പന്നരായും സംഘത്തിന്റെയോ, സമുദായത്തിന്റെയോ നായകരായും ഭവിക്കും. വാക്സാമർത്ഥ്യംകൊണ്ട് ആരെയും സ്വാധീനിക്കുന്നവരും നർമ്മസംഭാഷണത്തിൽ തൽപരരും ആയിരിക്കും. ഇവർ സമ്പന്നകുടുംബങ്ങളിൽ നിന്നായിരിക്കും വിവാഹം കഴിക്കുക. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ അഭിമാനഗർവം പ്രകടിപ്പിച്ചേക്കും. ഏത് കാര്യത്തിലും പറ്റിപ്പിടിച്ച് നിൽക്കുകയോ ഒഴിഞ്ഞുമാറിപ്പോകാനോ ഉള്ള പ്രാവണ്യം കൂടിയിരിക്കും.
ആയില്യം ജന്മനക്ഷത്ര ചിന്ത
ഗോത്രം - വസിഷ്ഠ
മൃഗം - കരിമ്പൂച്ച
വൃക്ഷം - നാകം
ഗണം - അസുരഗണം
യോനി - പുരുഷൻ
പക്ഷി - ചകോരം
പഞ്ച ഭൂതം - ജലം
നക്ഷത്ര ദേവത- സർപ്പങ്ങൾ
നക്ഷത്രരൂപം - ചക്രം
നക്ഷത്ര അധിപൻ - ബുധൻ
രാശി - കർക്കിടകം
രാശ്യാധിപൻ - ചന്ദ്രൻ
രത്നം മരതകം ( Green Emerald)
നാമനക്ഷത്രം :-
ഒന്നാം പാദം - ഡി
രണ്ടാം പാദം - ഡു
മൂന്നാം പാദം - ഡേ
നാലാം പാദം - ഡോ
ജപിക്കേണ്ട മന്ത്രം:
ഓം സർപ്പേഭ്യോ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment