ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ ബാല്യത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവരായും പിൽക്കാലം ബലവും സമ്പത്തും അനുഭവിക്കുന്നവരും ആയിരിക്കും. ചതുരമായി സംഭാഷണം ചെയ്യാൻ കഴിവുള്ള ഇവർക്ക് സ്വാർത്ഥ ലക്ഷ്യങ്ങളെ വാക്സാമർത്ഥ്യംകൊണ്ട് മൂടിവയ്ക്കാനും കഴിയും. ഇവർ പൊതുവേ അദ്ധ്വാനശീലരും കുടുംബസ്നേഹികളും മാതൃഭക്തരും ഈശ്വരവിശ്വാസികളുമായിരിക്കും. ഇവർ നല്ല വീടിനും വാഹനങ്ങൾക്കും ഉടമസ്ഥരും ആയിരിക്കും. സ്ത്രീകൾ പൊതുവേ രൂപവതികൾ ആയിരിക്കും. പണം കൈകാര്യം ചെയ്യുന്നതിൽ സമർത്ഥകളായിരിക്കും. മധുര ഭാഷണത്തിലൂടെ ആരെയും വശത്താക്കാനിവർക്ക് കഴിവ് കൂടും. ധർമ്മ ബുദ്ധിയുള്ള ഇവർ സന്താനസൗഭാഗ്യം അനുഭവിക്കും.
മകയിരം ജന്മ നക്ഷത്ര ചിന്ത
ഗോത്രം - പുലസ്ത്യ
മൃഗം - പാമ്പ്
വൃക്ഷം - കരിങ്ങാലി
ഗണം - ദേവൻ
യോനി - സ്ത്രീ
പക്ഷി - പുള്ള്
പഞ്ചഭൂതം - ഭൂമി
നക്ഷത്ര ദേവത - ചന്ദ്രൻ
നക്ഷത്രരൂപം - മാൻ മുഖം
നക്ഷത്രാധിപൻ - കുജൻ
രാശി - ഇടവം മിഥുനം
രാശ്യാധിപൻ- ശുക്രൻ ബുധൻ
രത്നം - പവിഴം (Red coral)
നാമ നക്ഷത്രം
ആദ്യ പാദം - വേ
രണ്ടാം പാദം - വോ
മൂന്നാം പാദം - ക
നാലാം പാദം - കീ
ജപിക്കേണ്ട മന്ത്രം -
ഓം ചന്ദ്രമസേ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment