ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2022

ചോതി ജന്മ നക്ഷത്ര ചിന്ത

ചോതി ജന്മ നക്ഷത്ര ചിന്ത

ദാനശീലരായും ക്രയവിക്രയങ്ങളിൽ പ്രാവീണ്യമുള്ളവരായും അഹിതംവരാതെ സംസാരിക്കുന്നവരായും അന്യദേശത്ത്‌ താമസിക്കുന്നവരായും വീണ്ടുവിചാരവും ദയവും ഉള്ളവരായും ഭക്ഷണപ്രിയരായും ഭവിക്കും. ഇവർ സത്യവും നീതിയും വിനയവും ഉള്ളവരായിരിക്കും. നിരീക്ഷണപാടവവും ബുദ്ധിവൈഭവവും വിവേചനശക്തിയും ഇവർക്ക്‌ ജന്മസിദ്ധമാണ്‌. എന്തിനേയും ഇവർ അഭിമുഖീകരിക്കും. എന്നാൽ നല്ല സുഹൃത്തുക്കളെയും കപടനാട്യക്കാരെയും തിരിച്ചറിയാൻ ഇവർക്ക്‌ പ്രയാസമാണ്‌. അതുപോലെ മറ്റുള്ളവരെപ്പറ്റി സ്വരൂപിച്ച അഭിപ്രായം മാറ്റാനും ഇവർ തയ്യാറല്ല. ഇവർ സദാ ബഹുജനങ്ങളുമായി പെരുമാറാനിഷ്ടപ്പെടുന്നു. മന്ദഗാമിനികൾ എന്ന പേരിന്‌ യോജിച്ച വിധത്തിലാണ്‌ ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ നടക്കുന്നത്‌. ഇവർ ബന്ധുക്കൾക്ക്‌ പ്രിയങ്കരരായിരിക്കും.

ചോതി ജന്മ നക്ഷത്ര ചിന്ത

ഗോത്രം - മരീചി
മൃഗം - മഹിഷം
വൃക്ഷം - നീർമരുത്
ഗണം - ദേവഗണം
യോനി - പുരുഷൻ
പക്ഷി - കാക്ക
പഞ്ചഭൂതം- അഗ്നി
നക്ഷത്ര ദേവത - വായു
നക്ഷത്ര രൂപം - പവിഴം
നക്ഷത്രാധിപൻ - രാഹു
രാശി - തുലാം
രാശ്യാധിപൻ - ശുക്രൻ
രത്നം - ഗോമേദകം(Hessonite)

നാമ നക്ഷത്രം :-

ആദ്യ പാദം - രു
 രണ്ടാം പാദം - രേ
മൂന്നാം പാദം - രോ
നാലാം പാദം - ത 

ജപിക്കേണ്ട മന്ത്രം :- 

ഓം വായവേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


No comments:

Post a Comment