ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2022

രോഹിണി ജന്മ നക്ഷത്ര ചിന്ത

രോഹിണി ജന്മ നക്ഷത്ര ചിന്ത

ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ കുലശ്രേഷ്ഠരായും സത്യം പറയുന്നവരായും സുന്ദരരായും ധനമുള്ളവരായും ആർക്കും അനിഷ്ടം പറയാത്തവരായും ഭവിക്കും. ഇവർക്ക്‌ പലവിധത്തിലുള്ള സുഖഭോഗങ്ങളും അനുഭവപ്പെടും. സ്ത്രീ ജനങ്ങളുമായി കൂടിക്കഴിയുന്നതിൽ ഇവർ താൽപര്യം പ്രദർശിപ്പിക്കും. എപ്പോഴും ന്യായത്തിന്റേയും നീതിയുടേയും പക്ഷം പിടിക്കുന്നവരാണിവർ. ഏത്‌ രംഗത്തായാലും ഇവർ പടിപടിയായി ഉയർച്ച പ്രാപിക്കും. പലതിനെപ്പറ്റിയും ഇവർ പുതിയ ആശയങ്ങൾ പ്രകടിപ്പിക്കും. ഏത്‌ ജോലി നിർവ്വഹിക്കുന്നതിലും ഇവർ സമർത്ഥരായിരിക്കും. സ്ത്രീകൾ പൊതുവേ സുന്ദരികളും പതിവ്രതകളും ആയിരിക്കും. എന്നാൽ ചിലപ്പോൾ യാഥാസ്ഥിതിക മനഃസ്ഥിതി പ്രദർശിപ്പിക്കും.

രോഹിണി ജന്മനക്ഷത്ര ചിന്ത

ഗോത്രം - അത്രി
മൃഗം - പാമ്പ്
വൃക്ഷം - ഞാവൽ
ഗണം - മനുഷ്യൻ
യോനി - സ്ത്രീ
പക്ഷി - പുള്ള്
പഞ്ചഭൂതം - ഭൂമി
നക്ഷത്ര ദേവത - ബ്രഹ്മാവ്
നക്ഷത്രരൂപം - വണ്ടി
നക്ഷത്രാധിപൻ - ചന്ദ്രൻ
രാശി - ഇടവം
രാശ്യാധിപൻ - ശുക്രൻ
രത്നം - മുത്ത് (Pearl)

നാമ നക്ഷത്രം :-

ആദ്യ പാദം - ഒ
രണ്ടാം പാദം - വ
മൂന്നാം പാദം - വി
നാലാം പാദം - വു

ജപിക്കേണ്ട മന്ത്രം

ഓം ബ്രഹ്മണെ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


No comments:

Post a Comment