ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവർ ശാന്തരായും സത്യവാദിയായും സ്ത്രീസക്തരായും സുഖവും മാന്യതയും ധീരതയും ഉള്ളവരായും ദീർഘായുസ്സുള്ളവരായും പുത്രന്മാർ കുറഞ്ഞവരായും ഭവിക്കും. ലക്ഷ്യം നേടുന്നതിന് എത്രത്തോളം പോകാനും ഇവർ ഒരുക്കമായിരിക്കും. സാമ്പത്തിക ഉയർച്ച പ്രാപിക്കുമെങ്കിലും പരിശ്രമത്തിനനുസരിച്ച് വിജയിക്കണമെന്നില്ല. കലാപ്രേമികളെങ്കിലും ആ രംഗത്ത് പ്രശസ്തി അവരെ അനുഗ്രഹിക്കാതെ പോയേക്കും. ഏത് കാര്യത്തിന്റെയും മറ്റ് വശത്തെക്കുറിച്ച് ചിന്തിക്കുന്നത് ഇവരുടെ സ്വഭാവമാണ്. സ്ത്രീകൾ ദൈവഭക്തിയുള്ളവരും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിഷ്ടപ്പെടുന്നവരുമായിരിക്കും. സ്നേഹശീലരെങ്കിലും ചിലപ്പോൾ പരുഷമായി പെരുമാറും. പൊതുവേ വിവാഹം വൈകിയിട്ടാണെങ്കിലും വിജയപ്രദമായിരിക്കും.
ഭരണി ജന്മ നക്ഷത്ര ചിന്ത
ഗോത്രം - വസിഷ്ഠ
മൃഗം - ആന
വൃക്ഷം - നെല്ലി
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - പുള്ള്
പഞ്ചഭൂതം - ഭൂമി
നക്ഷത്ര ദേവത - യമൻ
നക്ഷത്രരൂപം - ഭഗം
നക്ഷത്രാധിപൻ - ശുക്രൻ
രാശി - മേടം
രാശ്യാധിപൻ - കുജൻ
രത്നം- വജ്രം (Diamond )
നാമം നക്ഷത്രം :-
ആദ്യ പാദം - ലി
രണ്ടാം പാദം - ലു
മൂന്നാം പാദം - ലേ
നാലാം പാദം - ലോ
ജപിക്കേണ്ട മന്ത്രം :-
ഓം യമായ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment