കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവർ സഹോദരന്മാർ കുറഞ്ഞവരായും ഭക്ഷണപ്രിയരായും പരസ്ത്രീസക്തരായും പരോപകാരിയും നല്ല ശരീരത്തോടു കൂടിയവരായും സംഭാഷണപ്രിയരായും ഭവിക്കും. മുൻകോപികളായ ഇവർക്ക് സത്യധർമ്മ ബോധവും പുണ്യപാപ ബോധവും താരതമേന്യ കുറവായിരിക്കും. അഭിമാനത്തെ സ്പർശിക്കുന്ന കാര്യങ്ങൾ ഇവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. ജനമദ്ധ്യത്തിൽ ഇവർ പെട്ടെന്ന് സ്വാധീനം നേടിയെടുക്കുന്നു. എന്നാൽ ഇവർക്ക് ഉപകാരസ്മരണ അൽപം കുറഞ്ഞുവെന്ന് വരാം. സ്ത്രീകൾ സദ്യ ഒരുക്കുന്നതിലും സ്നേഹത്തോടെ പെരുമാറുന്നതിലും പ്രശസ്തി നേടും.
കാർത്തിക ജന്മ നക്ഷത്ര ചിന്ത
ഗോത്രം - അംഗിര
മൃഗം - ആട്
വൃക്ഷം - അത്തി
ഗണം - അസുരൻ
യോനി - സ്ത്രീ
പക്ഷി - പുള്ള്
പഞ്ചഭൂതം - ഭൂമി
നക്ഷത്ര ദേവത - അഗ്നി
നക്ഷത്രരൂപം - കത്തി
നക്ഷത്രാധിപൻ - സൂര്യൻ
രാശി - മേടം ഇടവം
രാശ്യാധിപൻ - കുജൻ
രത്നം - മാണിക്യം (Ruby)
നാമം നക്ഷത്രം :-
ആദ്യ പാദം - ആ
രണ്ടാം ഭാഗം - ഇ
മൂന്നാം ഭാഗം - മ ഉ
നാലാം പാദം - എ
ജപിക്കേണ്ട മന്ത്രം :-
ഓം അഗ്നയെ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment