ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2022

തിരുവാതിര ജന്മ നക്ഷത്ര ചിന്ത

തിരുവാതിര ജന്മ നക്ഷത്ര ചിന്ത

തിരുവാതിരയിൽ ജനിക്കുന്നവർ ഗർവ്വുള്ളവരും പരോപകാരം ചെയ്യുന്നവരും ഉപകാരസ്മരണ ഇല്ലാത്തവരും അസൂയയുള്ളവരും ദീർഘായുസ്സ്‌ ഉള്ളവരും ആയിരിക്കും. പലപ്പോഴും ദുർവാശി പ്രകടിപ്പിക്കുന്ന ഇവർ മറ്റുള്ളവരിൽ മതിപ്പ്‌ ഉളവാക്കുന്ന സംഭാഷണസാമർത്ഥ്യം കാണിക്കും. പ്രേമകാര്യങ്ങളിൽ ഇവർ ചഞ്ചലത പ്രദർശിപ്പിക്കും. ഈ നക്ഷത്രക്കാരിൽ പലർക്കും അസാധാരണമായ ഓർമ്മശക്തി കണ്ടുവരുന്നു.ആരെങ്കിലും പ്രോത്സാഹിപ്പിക്കാനുണ്ടെങ്കിൽ ഇവർ ഉയർന്ന നിലയിലെത്തും. കാര്യങ്ങളുടെ ഉള്ളുകള്ളികൾ കാണുന്നതിൽ ഇവർക്ക്‌ കഴിവ്‌ കൂടും. സ്ത്രീകൾക്ക്‌ മറ്റുള്ളവരുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ മിടുക്ക്‌ കൂടും. പലരുടെയും വൈവാഹികജീവിതം സുഖം കുറഞ്ഞതായി കാണപ്പെടുന്നു.

തിരുവാതിര ജന്മ നക്ഷത്ര ചിന്ത:

ഗോത്രം - പുലഹ
മൃഗം - ശ്വാവ്
വൃക്ഷം - കരിമരം
ഗണം - മനുഷ്യൻ
യോനി - സ്ത്രീ
പക്ഷി - ചകോരം
പഞ്ചഭൂതം - ജലം
നക്ഷത്ര ദേവത - ശിവൻ
നക്ഷത്രരൂപം - മണി
നക്ഷത്രാധിപൻ - രാഹു
രാശി - മിഥുനം
രാശ്യാധിപൻ - ബുധൻ
രത്നം - ഗോമേദകം ( Hessonite )

നാമ നക്ഷത്രം :-

ആദ്യ പാദം - കു
രണ്ടാം പാദം - ഖ
മൂന്നാം പാദം - ങ
നാലാം പാദം -ഛ

ജപിക്കേണ്ട മന്ത്രം :-

ഓം രുദ്രായ നമഃ / ഓം നമഃശിവായ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


No comments:

Post a Comment