ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 January 2021

മാതാപിതാഗുരുവന്ദനം

മാതാപിതാഗുരുവന്ദനം

മാതാപിതാക്കളെയും ഗുരുവിനെയും ദിനചര്യയുടെ ഭാഗമായി കാല്‍ തൊട്ടു വന്ദിക്കണമായിരുന്നു മുന്‍കാലങ്ങളില്‍. മാതാപിതാക്കള്‍ക്കോ ഗുരുവിനോ ഒരു വിടര്‍ന്ന ചിരിപോലും സമ്മാനിക്കാത്ത പുത്തന്‍ തലമുറയ്ക്ക് ഇതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി തോന്നുന്നതില്‍ അത്ഭുതമില്ല.
ഗുരുത്വം നഷ്ടപ്പെട്ട തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ തമ്മില്‍ മത്സരിക്കുന്ന പുതിയ കാലത്ത് ഇതില്‍ക്കൂടുതലോന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നന്മ നഷ്ടപ്പെടാത്ത ചില ആചാര്യന്മാരും പറയുന്നത്.
ബഹുമാനം പ്രകടിപ്പിക്കുന്ന നാല് ആചാരങ്ങളാണ് നിലവിലുള്ളത്.
അതില്‍ ആദ്യത്തേത്

നമസ്തേ എന്ന് പറയുകയാണ്.

രണ്ടാമത്തേതാകട്ടെ മുതിര്‍ന്നവരെ കണ്ടാല്‍ എഴുനേല്‍ക്കുകയാണ്

മുന്നാമത്തേത്  കാല്‍തൊട്ടു വന്ദിക്കലാണ്

അവസാനത്തേത് സാഷ്ടാംഗ നമസ്ക്കാരവും ആണ്.

ദിവസവും കാലത്ത് മുതിര്‍ന്നവരുടെ കാല്‍ തൊട്ട് വന്ദിക്കുക വഴി നമുക്ക് വിശ്വാസപ്രമാണങ്ങളുടെ രീതിയനുസരിച്ച് ലഭ്യമാകുന്നത് അവരുടെ അനുഗ്രഹമാണ്. അതായത് അവര്‍ നമുക്ക് വേണ്ടി ചെയ്ത സേവനത്തെ അനുസ്മരിക്കലാണ് കാല്‍തൊട്ടു വന്ദിക്കലിലൂടെ നാം നിര്‍വ്വഹിക്കുന്നത്. പകരം അവരുടെ അനുഗ്രഹത്തെയും നാം അതിലൂടെ ലഭ്യമാക്കിക്കഴിഞ്ഞുവെന്നു സാരം.
നമ്മള്‍ നമ്മള്‍ക്ക് ജന്മം നല്‍കിയവരുടെ മുന്നില്‍ കുമ്പിടുമ്പോള്‍ ....നിങ്ങളെ ഞാന്‍ എന്റെ സര്‍വസ്വവും ആയി കാണുന്നു എന്നും ....നിങ്ങളില്‍ കഴിഞ്ഞു എനിക്ക് മറ്റൊന്നും ഇല്ല എന്നും ...എന്റെ അമ്മയുടെയും അച്ഛന്റെയും മുന്‍പില്‍ ഞാന്‍ എത്ര ചെറുത്‌ ആണ് എന്നാ വലിയ മനസ്സും ആണ് കാണിക്കുന്നത് ..എന്റെ ജന്മത്തിനു ശേഷം നിങ്ങള്‍ എനിക്ക് വേണ്ടി അനുഭവിച്ച ഓരോ കഷ്ടപ്പാടിനും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരി ക്കുന്നു എന്നും എന്റെ ജീവിതം തന്നെ പകരം തന്നാല്‍ പോലും ഈ ജന്മാന്തര കടം വീട്ടുവാന്‍ കഴിയില്ല എന്നാ വക്കുകള്‍ നമ്മളുടെ ആ പാദ നമസ്കാരത്തില്‍ ഉണ്ട് .

ഒരു നാണവും വിചാരിക്കാതെ അച്ഛന്റെയും അമ്മയുടെയും കാലുകള്‍ തൊട്ടു നമസ്കരിക്കുക ..അങ്ങനെ ...അതില്‍ നിന്നും നന്മയുടെ ഒരു സമൂഹം ഉയര്‍ന്നു വരട്ടെ ...അങ്ങനെ ഉള്ള സമൂഹം ഉയര്‍ന്നു വരുമ്പോള്‍ ..അവിടെ കുട്ടികള്‍ ഒരിക്കലും മാതാ പിതാകളെ ..വൃദ്ധ ജനങ്ങളെ നടതള്ളില്ല .എന്ന് നമ്മുടെ ഭാരതീയ സംസ്കാരം നമ്മളില്‍ നിന്ന് പോയോ അന്ന് തൊട്ടു നമ്മുടെ സമൂഹത്തിന്റെ മൂല്യവും നശിച്ചു .

എന്നാല്‍ യോഗാഭ്യാസത്തെ മികച്ച ഒരു വ്യായാമമുറയായി കണ്ടുവരുന്ന ആധുനിക സങ്കല്‍പ്പങ്ങളിലെ പ്രധാനപ്പെട്ട ഒരു രീതിയാണ് കാല്‍തൊട്ടു വന്ദിക്കുക, സാഷ്ടാംഗ പ്രണാമം ചെയ്യുക എന്നിവ. അങ്ങനെ മികച്ച വ്യായാമരീതിയായും ഇതിനെ കാണുന്നതില്‍ തെറ്റില്ല.
മാതാപിതാക്കളെ വന്ദിക്കുക വഴി കുടുംബത്തില്‍ ഏകതാബോധം വളരുമെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയിട്ടുണ്ട്. സ്നേഹ ബന്ധവും ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇതോടെ അത്തരത്തിലുള്ള ഭവനങ്ങളില്‍ നിന്നും "കലി" പുറത്തു പോകുമെന്നൊരു വിശ്വാസമുണ്ട്‌.

പാദത്തിന് പ്രത്യേകമായൊരു മഹത്വമാണ് പുരാണം പോലും സങ്കല്‍പ്പിചിരിക്കുന്നത്. ഋഷീശ്വരന്മാര്‍ക്ക് പോലും ആശ്രയിക്കാനുണ്ടായിരുന്നത് ഭഗവല്‍ പാദങ്ങളാണ് എപ്പോഴും.
ഭഗവാന്റെ പാദങ്ങളില്‍ ആണ് നമ്മള്‍ പുഷ്പ്പങ്ങള്‍ അറിപ്പിക്കുന്നത് ..എന്ന് പറഞ്ഞാല്‍ ഏറ്റവും ശ്രേഷ്ട്ടം പാദം തന്നെ ..
അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞ് "ഭാഗവതം" അവസാനിപ്പിക്കുന്നതും.

പ്രണാമോ ദുഃഖശമനംതം നമാമി ഹരിംപരം

മാതൃ-പിതൃ വന്ദനം
ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ

യാ ദേവി സർവ്വഭൂതേഷു
മാതൃരൂപേണസംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

സകലാനപരാധാൻ മേ
ക്ഷമസ്വകരുണാനിധേ പ്രസീദമദ്ഗുരോനാഥ
ജനകായ നമോ നമഃ

ഗുരു വന്ദനം

ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യമദ്ധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം

ഈശ്വരോ ഗുരുരാത്മേതി
മൂർത്തിഭേദ വിഭാഗിനേ
വ്യോമവത്‌വ്യാപ്തദേഹായദക്ഷിണാമൂർത്തയേ നമഃ

ഗുരുർബ്രഹ്മ ഗുരുർവിഷ്ണുഃ
ഗുരുർദ്ദേവോ മഹേശ്വരഃ
ഗുരുസാക്ഷാത് പരംബ്രഹ്മ
തസ്മൈ ശ്രീഗുരവേ നമഃ

No comments:

Post a Comment