സുശ്രുതൻ
ശസ്ത്രക്രിയക്കായി രോഗിയെ ബോധം കെടുത്താൻ വീര്യമുള്ള വീഞ്ഞാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ രോഗിയുടെ മുറിയിൽ നിന്നും രോഗാണുക്കളെ അകറ്റാനായി വേപ്പില, വെളുത്ത കടുക് എന്നിവ പുകച്ചിരുന്നു. ആധുനിക കാലഘട്ടത്തിൽ ശസ്ത്രക്രിയക്കും തുടർന്ന് നടത്തിയിരുന്ന ശുശ്രൂഷക്കും നൽകുന്ന പ്രാധാന്യം സുശ്രുതൻ്റെ കാലഘട്ടത്തിലും നൽകിയിരുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാമല്ലോ.
മുറിവുകളുടെ തീവ്രതാ ക്രമം വ്യക്തമാക്കാനായി വെത്യസ്ഥ തരം മുറിവുകൾക്ക് വെത്യസ്ഥ തരം പേരുകൾ നൽകിയിരുന്നു. കൂടാതെ ശസ്ത്രക്രിയ നിർവഹിക്കുന്നതിന് ആവശ്യമായ അവയവ ഘടനാ വിജ്ഞാനം, അസ്ഥിഘടനാ ജ്ഞാനം തുടങ്ങിയവ തൻ്റെ സംഹിതയിൽ സുശ്രുതൻ ചേർത്തിരുന്നു.
ചർമ്മ ഭാഗങ്ങൾ എത്തരത്തിൽ വളരുന്നു , ആമാശയം തുടങ്ങിയ അവയവങ്ങൾ ഉദരത്തിനുള്ളിൽ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു, മാംസപേശികൾ, ഞരമ്പുകൾ, അസ്ഥി സന്ധികൾ തുടങ്ങിയവയുടെ ഘടനാ രീതിയെന്ത് തുടങ്ങിയ കാര്യങ്ങളും സുശ്രുതൻ വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങളെ ശസ്ത്രക്രിയ ചെയ്താണ് അദേഹം ഇതൊക്കെ പഠിച്ചത്. മൂത്രതടസ്സം , മൂത്രാശയത്തിലെ കല്ലുകൾ എന്നവയെ ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കുന്ന രീതിയും സുശ്രുതൻ വികസിപ്പിച്ചു. ചെവി, മൂക്ക് എന്നിവ മുറിഞ്ഞുപോയാൽ അവയെ വീണ്ടും തുന്നിച്ചേർക്കുന്ന രീതിയും സുശ്രുതൻ പഠിപ്പിച്ചിരുന്നു. (Rhinoplasty) . കവിളിൽ നിന്നും മാംസം മുറിച്ചെടുത്താണ് ഈ ശസ്ത്രക്രിയ നടത്തിയിരുന്നത്. പ്ലാസ്റ്റിക് സർജറി എന്ന ഈ ശസ്ത്രക്രിയ വികസിപ്പിച്ചതും സുശ്രുതനാണെന്നറിയുമ്പോഴാണ് അദ്ദേഹത്തിൻ്റെ മഹത്വം എത്ര വലുതായിരുന്നു എന്ന് നാം മനസിലാക്കേണ്ടത്. 1817 ൽ പൂനയിൽ വച്ച് രണ്ട് ആയുർവേദ ഭിഷഗ്വരന്മാർ ചേർന്ന് പ്ലാസ്റ്റിക് സർജറി ചെയ്ത കാര്യം കൊൽക്കത്ത ഗസറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സർജറി എന്നാണ് അക്കാലത്ത് ഇതിനെ വിളിച്ചിരുന്നത്. ഇതാണ് പിൽക്കാലത്ത് പ്ലാസ്റ്റിക് സർജറി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
No comments:
Post a Comment