ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 January 2021

സംസ്കൃതം

സംസ്കൃതം

സംസ്കൃതം മലയാള ലിപിയിൽ എഴുതി വായിച്ചെന്ന് അധിക്ഷേപിക്കുന്ന പണ്ഡിതന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയില്ല. നിങ്ങളീപ്പറയുന്ന മലയാള ലിപി രൂപപ്പെട്ടതു തന്നെ സംസ്കൃതം പകർത്തി എഴുതാനായിരുന്നെന്ന് അറിയാനും മാത്രം വിദ്യാഭ്യാസം നിങ്ങൾക്കില്ലെങ്കിൽ അതിനാരാണ് ഉത്തരവാദി? ആര്യഭാഷയായ സംസ്കൃതം എഴുതാനുപയോഗിച്ച ഈ ലിപി അറിയപ്പെട്ടിരുന്നതു തന്നെ 'ആര്യ ലിപി' എന്നായിരുന്നു! "എ. ഡി. ഏഴാം നൂറ്റാണ്ടുമുതല്‍ ദക്ഷിണേന്ത്യയില്‍ സംസ്കൃതം എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഗ്രന്ഥലിപി അഥവാ ഗ്രന്ഥാക്ഷരം. കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാണ് സംസ്കൃതമെഴുതാനുള്ള അക്ഷരങ്ങള്‍ തമിഴില്‍ ഇല്ലായിരുന്നതുകൊണ്ട് ഗ്രന്ഥലിപി പ്രചാരത്തിലാക്കിയത്. അത് കേരളത്തിലേക്കും വ്യാപിച്ചു. പാണ്ഡ്യ, വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഗ്രന്ഥലിപിയും മലബാറില്‍ പശ്ചിമ ഗ്രന്ഥലിപിയും വെവ്വേറെ വളര്‍ന്നു വികസിച്ചു. പശ്ചിമ ഗ്രന്ഥലിപി വളര്‍ന്നു വികസിച്ച് തുളു, മലയാളം ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചു. സംസ്കൃതഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്ത വട്ടെഴുത്തുകൊണ്ട് പ്രയോജനമില്ലാതായപ്പോഴാണ് വര്‍ഗാക്ഷരങ്ങളുള്ള ഗ്രന്ഥലിപി സ്വീകാര്യമായത്."

ഇത്രനാളും മലയാളി കാളിദാസനേയും ഭാസനേയുമൊക്കെ വായിച്ചത് മലയാളലിപിയിലാണ്. എല്ലാ മലയാളികളേയും പോലെ ഇഎംഎസ് നമ്പൂതിരിപ്പാടും സംസ്കൃതം എഴുതുകയും വായിക്കുകയും ചെയ്തത് മലയാളലിപിയിലാണ്, അല്ലാതെ ദേവനാഗിരിയിലല്ല. യഥാർത്ഥ മലയാളലിപി വട്ടെഴുത്തായിരുന്നു. അതിന്ന് പ്രചാരത്തിലില്ല. ആധുനിക മലയാള ലിപി എങ്ങനെ രൂപപ്പെട്ടെന്ന് അറിയില്ലെങ്കിൽ, നിങ്ങളുടെ സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് രേഖാമൂലം ഒന്നെഴുതി നോക്ക്. അതിന് അവർ നൽകുന്ന മറുപടി ഏതാണ്ടിങ്ങനെയാകും:  

"ആധുനിക മലയാളലിപി രൂപപ്പെട്ടത് ഗ്രന്ഥലിപിയില്‍ നിന്നാണെന്നു കരുതുന്നു. ആര്യ എഴുത്ത് എന്നും ഗ്രന്ഥലിപിക്ക് പേരുണ്ട്. ഗ്രന്ഥലിപി പ്രാധാന്യം നേടുന്നതിന് മുമ്പ് മലയാളമെഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപി വട്ടെഴുത്തായിരുന്നു. കോലെഴുത്ത്, മലയാണ്‍മ എന്നീ ലിപികളും പ്രചാരത്തിലുണ്ടായിരുന്നു.

എ. ഡി. ഏഴാം നൂറ്റാണ്ടുമുതല്‍ ദക്ഷിണേന്ത്യയില്‍ സംസ്കൃതം എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഗ്രന്ഥലിപി അഥവാ ഗ്രന്ഥാക്ഷരം. കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാണ് സംസ്കൃതമെഴുതാനുള്ള അക്ഷരങ്ങള്‍ തമിഴില്‍ ഇല്ലായിരുന്നതുകൊണ്ട് ഗ്രന്ഥലിപി പ്രചാരത്തിലാക്കിയത്. അത് കേരളത്തിലേക്കും വ്യാപിച്ചു. പാണ്ഡ്യ, വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഗ്രന്ഥലിപിയും മലബാറില്‍ പശ്ചിമ ഗ്രന്ഥലിപിയും വെവ്വേറെ വളര്‍ന്നു വികസിച്ചു. പശ്ചിമ ഗ്രന്ഥലിപി വളര്‍ന്നു വികസിച്ച് തുളു, മലയാളം ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചു.

സംസ്കൃതഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്ത വട്ടെഴുത്തുകൊണ്ട് പ്രയോജനമില്ലാതായപ്പോഴാണ് വര്‍ഗാക്ഷരങ്ങളുള്ള ഗ്രന്ഥലിപി സ്വീകാര്യമായത്. വട്ടെഴുത്തിന്റെ ഈ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ് എഴുത്തച്ഛന്‍ ഗ്രന്ഥാക്ഷരങ്ങളെ തലയും വാലും മുറിച്ച് മേനിയാക്കി മലയാളത്തില്‍ ഇപ്പോള്‍ നടപ്പുള്ള അക്ഷരമാല തീര്‍ത്തത്. എന്നാല്‍ 'മലയാളാക്ഷരമാല എഴുത്തച്ഛന്‍ നിര്‍മ്മിച്ചു' എന്നു പറയാന്‍ തരമില്ല. തുളുക്കാരും ഈ അക്ഷരമാല തന്നെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് 'തുളു മലയാളം അക്ഷരമാല' എന്നും നമ്മുടെ അക്ഷരമാലയ്ക്കു പേരുണ്ടായിരുന്നുവെന്ന് എ. ആര്‍. രാജ രാജവര്‍മ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രാചീന ഭാരതീയ ലിപിയായ ബ്രാഹ്മിയില്‍ നിന്നാണ് ഗ്രന്ഥലിപിയും രൂപപ്പെട്ടത്. “ലിപിയുടെ ഘടനയിലും ലിപിമാലയുടെ പൂര്‍ണ്ണതയിലും ആധുനിക മലയാള ലിപിക്കുള്ള കടപ്പാട് ഗ്രന്ഥലിപിയോടാണ്. കാരണം ഗ്രന്ഥലിപിയില്‍ എല്ലാ വര്‍ഗാക്ഷരങ്ങളുമുണ്ട്. വട്ടെഴുത്തിലും കോലെഴുത്തിലും മലയാണ്‍മയിലും വര്‍ഗാക്ഷരങ്ങളില്ലാത്തതിനാലും മലയാളഭാഷയ്ക്ക് ഈ അക്ഷരങ്ങള്‍ ആവശ്യമുള്ളതുകൊണ്ടുമാണ് മലയാളമെഴുതാന്‍ ഗ്രന്ഥലിപിമാല കടമെടുക്കേണ്ടി വന്നത്. പശ്ചിമ ഗ്രന്ഥലിപിക്ക് തുളു - മലയാളമെന്നും (തുളുവും മലയാളവും എഴുതാന്‍ ഉപയോഗിച്ചിരുന്നതു കൊണ്ട്) ആര്യ എഴുത്ത് (ആര്യഭാഷയായ സംസ്കൃതമെഴുതാന്‍ ഉപയോഗിച്ചിരുന്നതുകൊണ്ട്) എന്നും പേരുകള്‍ ഉണ്ടായിരുന്നു”. വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ലിഖിതങ്ങളില്‍ സംസ്കൃതപദങ്ങള്‍ എഴുതിയിരുന്നത് ഗ്രന്ഥലിപി ഉപയോഗിച്ചായിരുന്നുതാനും. ഇതെല്ലാം സൂചിപ്പിക്കുന്നത് ഗ്രന്ഥലിപിയില്‍ നിന്നാണ് ആധുനിക മലയാളലിപി രൂപപ്പെട്ടതെന്നാണ്."

വാൽക്കഷണം: ഒരു പക്ഷേ അർത്ഥമറിയില്ലെങ്കിൽ കൂടിയും,  താഴെക്കൊടുത്തിരിക്കുന്ന വരികൾ ഒരോ ഭാരതീയനും (ഖേരളീയനും) മന:പാഠമാണ്. പക്ഷേ എന്തുകാര്യം? അതെഴുതിയ ലിപിയിൽ കണ്ടാൽ സംഗതി മനസ്സിലാകില്ല... ഒരോരോ അടിച്ചേൽപ്പിക്കലുകളേ...

জনগণমন-অধিনায়ক জয় হে ভারতভাগ্যবিধাতা!
পঞ্জাব সিন্ধু গুজরাট মরাঠা দ্রাবিড় উৎকল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা উচ্ছলজলধিতরঙ্গ
তব শুভ নামে জাগে, তব শুভ আশিষ মাগে,
গাহে তব জয়গাথা।
জনগণমঙ্গলদায়ক জয় হে ভারতভাগ্যবিধাতা!
জয় হে, জয় হে, জয় হে, জয় জয় জয় জয় হে॥

No comments:

Post a Comment