ശ്രീ പാർവതി ദേവിയുടെ തൃശൂലം -ഉത്തരകാശി
ഉത്തരകാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ശക്തി ക്ഷേത്രത്തിൽ ആണ് ഈ ഭീമൻ ത്രിശൂലം സ്ഥിതി ചെയുന്നത്.
ദേവി മഹിഷാസുരനെ ഈ ത്രിശൂലം കൊണ്ടാണ് വധിച്ചത്. തുടർന്ന് ഈ ത്രിശൂലം ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. പാതാളത്തിൽ ഭൂമിയെ താങ്ങി നിർത്തുന്ന ആദിശേഷന്റെ ശിരസ്സിൽ ചെന്നു നിൽക്കുന്നു എന്നാണ് വിശ്വാസം.
26 അടി ഉയരമുണ്ട് ഈ ത്രിശൂലത്തിന്. ഈ ത്രിശൂലം നിർമ്മിച്ചിരിക്കുന്നത് ഏതു മെറ്റൽ കൊണ്ടാണെന്നു ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് ശാസ്ത്രജ്ഞന്മാർ വന്നു ഗവേഷണം നടത്തി നോക്കിയിട്ടും ഒന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
അടുത്തിടെ ക്ഷേത്രം പുനർനിർമ്മിക്കാൻ വേണ്ടി ഈ ത്രിശൂലം ഇളക്കി മാറ്റാൻ ഒരു ശ്രമം നടന്നു. അപ്പോഴാണ് ഇത് ഭൂമിയിൽ നിന്നും താഴേയ്ക്കു ഒരുപാട് നീളം ഉണ്ടെന്നു മനസ്സിലായത്.
ഈ ത്രിശൂലത്തിൽ ഒരു മനുഷ്യന്റെ മുഴുവൻ ശക്തി ഉപയോഗിച്ച് ശ്രമിച്ചാലും അനങ്ങില്ല. ഒരു വിരൽ കൊണ്ടു സ്പർശിച്ചാൽ വൈബ്രേറ്റ് ചെയ്യുന്ന അത്ഭുതം കാണാം.
No comments:
Post a Comment