ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2021

ശിലാസ്ഥാപനം നടത്തുന്നത് എങ്ങനെയാണ് ?

ശിലാസ്ഥാപനം നടത്തുന്നത് എങ്ങനെയാണ് ?

വീടിന് കുറ്റിയടിക്കൽ ചടങ്ങുകഴിഞ്ഞാൽ ഗൃഹാരംഭത്തിൻ്റെ ആദ്യപടി ശിലാസ്ഥാപനമാണ്. ശിലാസ്ഥാപനം നടത്തുന്ന അന്നു മുതലാണ് വീടു പണി തുടങ്ങുന്നതായി കണക്കാക്കുന്നത്. പല സ്ഥലത്തും ഇതു പല പേരുകളിൽ അറിയപ്പെടുന്നു. കല്ലു വയ്ക്കുക, തറക്കല്ലിടുക, ശിലാന്യാസം, ആധാരശിലാസ്ഥാപനം, ഫൗണ്ടേഷൻ ലേയിംഗ് എന്നിങ്ങനെ. ഗൃഹനിർമാണത്തിന്റെ ആദ്യത്തെ പ്രക്രിയ എന്ന നിലയ്ക്ക് ഈ ചടങ്ങിനു വളരെ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു ശുഭമുഹൂർത്തം നോക്കി മാത്രമേ ശിലാസ്ഥാപനം നടത്തുവാൻ പാടുള്ളൂ. ഒരു ശിശു ജനിക്കുന്ന സമയത്തു ജാതകം രചിക്കുന്നതു പോലെ തറക്കല്ലിടുന്ന സമയത്തു ദീപനാളത്തിന്റെ കണക്കും കല്ല് ഇടുമ്പോൾ കോൺ തിരിഞ്ഞ് വീഴുന്ന കല്ലിന്റെ കണക്കും നോക്കി വീടു പണിയുടെ ജാതകം നിശ്ചയിക്കാം. സാധാരണ തെക്കുപടിഞ്ഞാറു മൂല (കന്നിമൂല) യിലാണ് ശിലാസ്ഥാപനം നടത്താറുള്ളത്. വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗത്തിരുന്നാണു വാസ്തു പൂജ നടത്തേണ്ടത്. ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിന് ആദ്യമായി അഞ്ചുതിരിയിട്ട നിലവിളക്കു കൊളുത്തി ഗണപതി സങ്കൽപത്തോടുകൂടി ശിലാസ്ഥാപനം നടത്തുന്ന കല്ലു കഴുകി വൃത്തിയാക്കി ശുദ്ധമായ കളഭം ചാർത്തി കല്ലു പൂജിക്കണം. ഈ ചടങ്ങ് പൂജാരിമാരില്ലെങ്കിൽ വീട്ടിലെ കാരണവർക്കോ അതല്ലെങ്കിൽകെട്ടിടം പണി ചെയ്യുന്ന പ്രധാന മേശിരിക്കോ ചെയ്യാവുന്നതാണ്. ശിലാസ്ഥാപനം നടത്തുന്നതിനു മുമ്പ് അരി ,നെല്ല്, നാണയം/സ്വർണ്ണം മുതലായവ ശിലാസ്ഥാപന കല്ലിനടിയിൽ വരാവുന്ന രീതിയിൽ സമർപ്പിക്കാറുണ്ട്.

No comments:

Post a Comment