ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2021

മോക്ഷ പത്രം

മോക്ഷ പത്രം

അവിശ്വനീയം... പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.

യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ

12 മത്തെ കളം = വിശ്വാസം.
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ  കളം = മഹാ മനസ്കത.
76 മത്തെ  കളം = അറിവ്.
78 മത്തെ  കളം = ജന്മനക്ഷത്രം.

ഈ  5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.

ഇനി ...

41 മത്തെ  കളം = അനുസരണ ഇല്ലായ്മ.
44 മത്തെ  കളം = അഹങ്കാരം.
49  മത്തെ  കളം = അശ്ലീലം.
52 മത്തെ  കളം = മോഷണം.
58 മത്തെ  കളം = കള്ളം പറയുക.
62  മത്തെ  കളം = മദ്യപാനം.
69 മത്തെ  കളം = കടം വരുത്തൽ.
73 മത്തെ  കളം = കൊലപാതകം.
84 മത്തെ  കളം = കോപം.
92  മത്തെ  കളം = അത്യാഗ്രഹം.
95 മത്തെ  കളം = ദുരഭിമാനം.
99  മത്തെ  കളം =  കാമം.

മുകളിൽ പറഞ്ഞ 12 ചതുരങ്ങളിലും പാമ്പ് വിഴുങ്ങാനായി  വായ് തുറന്നു വച്ചിട്ടുണ്ടാകും.

ഇനി 100 മത്തെ ചതുരം..

നിർവ്വാണം അല്ലങ്കിൽ മോക്ഷം.
ഇനി ഈ മോക്ഷപത്രയുടെ ഏണി കയറി ചെല്ലുന്ന ചതുരത്തിൽ  ചില ദൈവങ്ങളേയും കാണാം.. കൂടാതെ സ്വർഗ്ഗങ്ങളായ കൈലാസം, ബ്രഹ്മലോകം, വൈകുണ്ഠം എന്നിവയും ഈ ചതുരങ്ങളിലുണ്ട്.

നിങ്ങൾ ഒന്ന് ആലോചിക്കുക ..

ഈ അഞ്ച് ഗുണങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടായാൽ നമുക്ക് വളരെ ഉയരങ്ങളിൽ
എത്താം. എന്നാൽ 12 ദുർഗുണങ്ങൾ ഉണ്ടാ
യാൽ ജീവിതത്തിൽ ഒരിക്കലും വിജയം വരിക്കുവാൻ സാധിക്കില്ല..

ഈ കളി കുഞ്ഞുങ്ങളെ മൂന്ന് വയസ്സു മുതലാണ് കളിപ്പിച്ചിരുന്നത്.

ഈ കളിയെ ദൈവളേയും ഉദ്ദേശത്തേയും മാറ്റി ബ്രട്ടീഷുകാർ വെറും പാമ്പും ഏണിയു
മാക്കി... കാരണം ഭാരതീയർ ആത്മ ബോധ
മുള്ളവരായാൽ മതം മാറ്റാനോ അവരുടെ സെമറ്റിക്ക് അജണ്ട നടപ്പിലാക്കാനോ പറ്റില്ല...

നമുക്കീ കളി തിരികെ കൊണ്ടുവരണ്ടേ?

No comments:

Post a Comment