ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 July 2019

ഉപാസന

ഉപാസന

ഉപാസന എന്നാല്‍ ഇഷ്ടദേവന്‍ /ദേവിയുടെ സമീപത്തില്‍ ഇരിക്കുന്നു എന്ന സങ്കല്‍പം ആണ്. ഉപാസനാ മൂര്‍ത്തിയും ആയി താദാത്മ്യം പ്രാപിക്കുകയാണ് ലക്‌ഷ്യം. അതിനാല്‍ സമീപത്തു ഈശ്വരന്‍ ഉണ്ട് എന്ന സങ്കല്പം /അനുഭവം ഉണ്ട് എങ്കിലേ ഉപാസന വിജയിക്കൂ. ഇതിനു ചിത്രം, വിഗ്രഹം ഇവ സഹായകം ആകും. നിരാകാര ഉപാസന തുടക്കകാര്‍ക്ക് പ്രയാസം ആയിരിക്കും .

ഉപ-സമീപം + ആസന - സ്ഥിതി =സമീപത്തു ഇരിക്കുക

കര്‍മണാ മനസാ വാചാ  സരവാവസ്ഥ സര്‍വദാ
സമീപ സേവാ വിധിനാ ഉപാസ്ഥിരിതി കധ്യതേ

എല്ലാ അവസ്ഥയിലും സമീപത്തു ഇരുന്നു സേവ ചെയ്യുന്നത് ആണ് ഉപാസന - കുലാര്‍ണവ തന്ത്രം

ഉപസ്ഥിതോ യത് :പുരുഷ :പുരാണ :-ഭാഗവതം

പൂര്‍ണ ഭക്തിയോടെ ഭഗവാനെ പ്രസന്നന്‍ ആകുന്നതു ആണ് ഉപാസന

ഉപാസതേ യോഗ സ്തെന ധീരാ

ഇതില്‍ ഉപാസന എന്നാല്‍ ധ്യാനം എന്ന് അര്‍ത്ഥമാക്കുന്നു

1. ഇഷ്ട ദേവതാ ധ്യാനം
2. പ്രണാമം
3. നമസ്കാരം
4. പൂജ
5. ജപം
6. ഹോമം
7. ഭക്തി
8. സാമീപ്യം
9. സേവ [ശുശ്രൂഷ]
10. ചിന്തന
11. ആരാധന
12. മനനം
13. ധ്യാനം
14. സ്തുതി
15. പുരാണ പാരായണം
16. മൂര്‍ത്തി പൂജ

ഇവ ആണ് ഉപാസനയുടെ 16 അംഗങ്ങള്‍. ഇതില്‍ ഒന്നോ അതില്‍ കൂടുതലോ ഉപയോഗിക്കാം .

ഉപാസനാ വിധികള്‍ ഏതു തന്നെ ആയാലും ഭഗവല്‍ സാമീപ്യം തുടക്കത്തില്‍ സങ്കല്പത്തിലും എത്രയും വേഗം അനുഭവത്തിലും ആകണം. അപ്പോള്‍ മാത്രമേ ഉപാസന വിജയിക്കൂ...

No comments:

Post a Comment