മൂർത്തികൾ 5 തരം
ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്ന മൂർത്തികളെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. സ്വയംഭൂ, ദൈവികം, ആർഷം, മാനുഷം, ആസുരം എന്നിവയാണവ.
സ്വയം പ്രത്യക്ഷമായ രൂപങ്ങളാണ് സ്വയംഭൂക്കൾ.
ബ്രഹ്മാദിദേവന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ടവയാണ് ദൈവീകം.
സിദ്ധന്മാർ, മഹർഷിമാർ എന്നിവരാൽ പ്രതിഷ്ഠിക്കപ്പെട്ടത് ആർഷം.
ഭക്തരാലും രാജാക്കന്മാരാലും പ്രതിഷ്ഠിക്കപ്പെട്ടത് മാനുഷം.
അസുരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ടതിനെ ആസുരം എന്നും പറയുന്നു.
No comments:
Post a Comment