ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2019

ജാമ്പവാന്റെ കാലം

"ജാമ്പവാന്റെ കാലത്തെ" എന്ന് നമ്മൾ പഴക്കം സൂചിപ്പിക്കാൻ പറയാറുണ്ടല്ലോ. ഇതിന് പിന്നിൽ വല്ല ഐതിഹ്യ കഥയുമുണ്ടോ?

ഇത്തരത്തിൽ ഒരുപാട് പ്രയോഗങ്ങൾ മലയാള ഭാഷയിലുണ്ട്. അത് എന്ന്‌ മുതലാണ്  ഉപയോഗിച്ച് തുടങ്ങിയത് എന്ന കാര്യത്തിൽ ആർക്കും വലിയ പിടി ഇല്ല. ഓരോ കാലഘട്ടത്തിലും ഇങ്ങനെ ഓരോ പ്രയോഗങ്ങൾ രൂപം കൊള്ളുന്നതാവാം.

         ഇനി ജാമ്പവാൻ ആരെന്ന് അന്വേഷിച്ചു പോയാൽ ചെന്നെത്തുന്നത് രാമായണത്തിലാണ്. വാനര ശ്രഷ്ഠനായിട്ടാണ് രാമായണത്തിൽ
ജാമ്പവാനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സീതയെ തിരിച്ചു പിടിക്കാൻ രാമനും കൂട്ടരും ഹനുമാന്റെ നേതൃത്വത്തിൽ  പട പുറപ്പെട്ടപ്പോൾ പല തന്ത്രങ്ങളും നൽകിയത് ജാമ്പവനാണെന്നു പറയുന്നുണ്ട്.

            'ജാമ്പവാന്റെ കാലം' എന്ന പ്രയോഗത്തിന്റെ പിന്നിലെ കാരണം എന്താണെന്നു നോക്കാം. പിതാവായ ബ്രഹ്മാവിന്റെ  അനുഗ്രഹം മൂലം ജാമ്പവൻ മരണമില്ലാത്തവനാണ്. ഒരുപാട് കാലപ്പഴക്കമുള്ള  വസ്തുക്കളെയാണ് ജാംബവാന്റെ  കാലത്തുള്ളത്  എന്ന് വിശേഷിപ്പിക്കുന്നത്. കുറേക്കാലം ഉപയോഗിച്ചിട്ടും കേടുപാടുകൾ സംഭവിക്കാത്ത വണ്ടികൾ, വാച്ചുകൾ ഇവയൊക്കെയാണ് കൂടുതലായും ജാമ്പവാന്റെ കാലവുമായി ഉപമിക്കുന്നത്. ഒരേ സമയം കാല പഴക്കത്തെയും അനശ്വരതേയും ജാമ്പവാന്റെ കാലം സൂചിപ്പിക്കുന്നു.

No comments:

Post a Comment