ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2017

ഹൈന്ദവരുടെ വിശ്വാസപ്രകാരം ആദി പിതാവും മാതാവും ആരെല്ലാം?

ഹൈന്ദവരുടെ വിശ്വാസപ്രകാരം ആദി പിതാവും മാതാവും ആരെല്ലാം?

ഭാഗവതം പറയുന്നു

കസ്യ രൂപ മഭൂദ് ദ്വേ ധാ യത് കായമഭി പക്ഷതേ
ബ്രഹ്മാവിന്‍റെ രൂപം രണ്ടായി രണ്ടായി ഭാവിച്ച ആ വടിവം കായം എന്ന് പറയപ്പെടുന്നു 
താഭ്യാം രൂപ വിഭാഗാഭ്യാം മിഥുനം സമപദ്യതേ 
യസ്തു തത്ര പുമാന്‍ സോഭൂന്മനുഃസ്വായം ഭുവഃസ്വരാട്

അര്‍ത്ഥം ആ രണ്ടു ഭാഗങ്ങളും ഒരു ജോടിയായി [ഇണയായി] അതില്‍ ഒന്ന് പുരുഷനും മറ്റേതു സ്ത്രീയും പുരുഷന്‍ പ്രസിദ്ധനായ സ്വായം ഭുവ മനു എന്നാ ചക്രവര്‍ത്തി 

സ്ത്രീയാസീ ച്ഛതരൂപാഖ്യാമഹിഷ്യസ്യമഹാത്മനഃ
തദാ മിഥുന ധര്‍മ്മേണ പ്രജാഹ്യേധാം ബഭൂവിരേ

അര്‍ത്ഥം ആ ജോടിയില്‍ ഒന്നായ സ്ത്രീ ശതരൂപ എന്ന് പേരായി മനുവിന്‍റെ ഭാര്യയായി സ്വായംഭൂമനു മിഥുനധര്‍മ്മം കൊണ്ട് പത്നിയായ ശതരൂപയില്‍ ഉണ്ടായ സന്തതി പരമ്പരകളെ കൊണ്ട് ലോകം പെരുകി മാനവ വര്‍ഗ്ഗം അങ്ങിനെ സ്ത്രീ പുരുഷ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ടു മറ്റു മതങ്ങള്‍ ആദം ഹവ്വ എന്നിങ്ങനെ പറയുന്നു എന്നാല്‍ ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതി പറയുന്നു മനുവും ശതരൂപയും ആണെന്ന് അവരില്‍ നിന്ന് ഈ ലോകം മുഴുവന്‍ മനുഷ്യര്‍ ഉണ്ടായി എന്ന്.

ആദി പിതാവും ആദി മാതാവും ആര്? പ്രജനനത്തിനു സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കേണ്ടി വരില്ലേ? മുസ്ലിം ക്രിസ്ത്യന്‍ സഹോദരന്മാര്‍ പറയുന്നു ആദവും ഹവ്വയും ആണെന്ന് അവര്‍ക്കുണ്ടായ മക്കള്‍ തമ്മില്‍ വിവാഹം കഴിച്ചു വംശം ഉണ്ടായി. അപ്പോള്‍ ഒരു സംശയം അധര്‍മ്മത്തിലൂടെ  എങ്ങിനെ ധര്‍മ്മം സ്ഥാപിക്കും അധര്‍മ്മത്തെ കളഞ്ഞു ധര്‍മ്മം സ്ഥാപിക്കലല്ലേ യഥാര്‍ത്ഥ ധർമ്മ സംസ്ഥാപനം? സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കുന്നത് അധര്‍മ്മം അല്ലെ ?

ഉത്തരം -: ബ്രഹ്മാവ്‌ സനകാദികളെയും പരമശിവനെയും നാരദര്‍ സരസ്വതി സപ്തര്‍ഷികള്‍  ഇവരെ ഒക്കെ സൃഷ്ടിച്ചു സപ്തര്‍ഷികളോട് സൃഷ്ടി നടത്താനും പറഞ്ഞു പക്ഷെ സൃഷ്ടി പുരോഗമിക്കുന്നില്ല ബ്രഹ്മം എന്തെന്ന് അറ്യാന്‍ കഴിവുള്ള സൃഷ്ടി ആണ് വേണ്ടത് അതും ഭൂമിയില്‍ ആണ് വേണ്ടത് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവര്‍ക്ക് ബ്രഹ്മം എന്തെന്ന് അറിയാം എന്നാല്‍ ശാസ്ത്രം ഉപയോഗിക്കാനും അത് വഴി സത്യ ദര്‍ശനം നേടാനും കഴിവുള്ള സൃഷ്ടിയാണ് വേണ്ടത് ബ്രഹ്മാവ്‌ വിഷ്ണുവിനെ ധ്യാനിച്ചു വിഷ്ണുവിന്‍റെ പ്രേരണ നിമിത്തം ഭൂമിയില്‍ മനുഷ്യര്‍ എന്ന വിശേഷ ബുദ്ധിയുള്ള ജന വിഭാഗം ആണ് വേണ്ടത് എന്ന് മനസ്സിലാക്കി അതിന്റെ ഒരു പ്രതിരൂപം സ്വയം രണ്ടായി മാറി ബ്രഹ്മാവ്‌ സൃഷ്ടിച്ചു രണ്ടായി മാറിയതില്‍ ഒന്ന് പുരുഷന്‍ അത് മനു പിന്നെ സ്ത്രീ അത് ശത രൂപ ഇവര്‍ക്കാണ് ഭൂമിയില്‍ മനുഷ്യ വംശം ഉണ്ടാക്കുവാനുള്ള അധികാരം നല്‍കിയത് തുടര്‍ന്ന് 13 മനുക്കളെ സൃഷ്ടിച്ചു അവര്‍
1-സ്വയം ഭൂവ്ന്‍
2 സ്വാരോചിഷ്ന്‍
3-ഉത്തമന്‍
4-താമസന്‍
5 രൈവതന്‍
6 ചാക്ഷുഷന്‍
7 വൈവസ്വതന്‍
8 സാവര്‍ന്നി
9 ദക്ഷ സാവര്‍ന്നി
10 ബ്രഹ്മ സാവര്‍ന്നി
11 രുദ്ര സാവര്‍ന്നി  
12 ദേവ സാവര്‍ന്നി
13ഇന്ദ്ര സാവര്‍ന്നി
14ധര്‍മ്മ സാവര്‍ന്നി
ഇവരാണ് അവര്‍ പതിനാലു മന്വന്തരം അതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍ ഇതുവരെ 7 മന്വന്തരം ആണ്  ഏഴാമത്തെ കഴിഞ്ഞിട്ടില്ല ഇപ്പോള്‍ വൈവസ്വത മനുവിന്റെ കാലഘട്ടം ആണ് ഇനി സൃഷ്ടിയുടെ കാര്യം 

ആദ്യത്തെ മനു സ്വായംഭൂവ്ന്‍ ആണല്ലോ അദ്ദേഹവും ഭാര്യ ശത രൂപയും കൂടി ശാരീരിക ബന്ധത്തിലൂടെ അല്ല വംശം വര്‍ധിപ്പിച്ചത് ഒരു വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ആകണം എങ്കില്‍ അതിനുള്ള യോഗ്യത ഒരു ജീവാത്മാവിന് വേണം അപ്പോള്‍ ആദ്യം ചെറിയ  അണു പോലുള്ള ജീവികളെ സൃഷ്ടിച്ചു പിന്നെ അതിലും കുറച്ചു മേന്മ ഉള്ളത് അങ്ങിനെ കാലത്തിന്റെ സഹായത്താല്‍ ക്രമേണ വലിയ വലിയ കഴിവുള്ള ജീവികളെ സൃഷ്ടിച്ചു. ജീവികളില്‍ സഹോദര ബന്ധം ഇല്ലല്ലോ അപ്പോള്‍ അധര്‍മ്മവും  ഇല്ല അങ്ങിനെ പരിണാമത്തിനു ശ്രദ്ധ കൊടുത്തു പ്രാകൃത മനുഷ്യന്‍ വരെ എത്തി. അതില്‍ പുരുഷന് മനുവും സ്ത്രീക്ക് ശതരൂപയും ഭാവങ്ങള്‍ നല്‍കി ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ ബ്രഹ്മാവ്‌ ആവുകയല്ലേ ചെയ്യുക. അങ്ങിനെ ആദി മനുഷ്യ രൂപത്തില്‍ എത്തിയതോടെ അവര്‍ക്ക് ചിന്താശക്തിയും ബുദ്ധിയും കൂട്ടി ക്കൂട്ടി കൊടുത്തു കൊണ്ടിരുന്നു അങ്ങിനെ പരിണാമത്തിലൂടെ മനുഷ്യനെ സൃഷ്ടിച്ചു അവനു സംസ്കാരത്തെ കൊടുത്തു, അപ്പോള്‍ ഈപരിണാമത്തിലൂടെ മനുഷ്യനെ സൃഷ്ടിക്കാന്‍ മനുവും ശതരൂപയും തീരുമാനിച്ചത് തന്നെ സഹോദരന്‍ സഹോദരിയെ വിവാഹം  കഴിക്കുന്നത് തടയാനാണ് മറ്റു ജീവികളിലൂടെ പരിണമിച്ചു വന്നു മനുഷ്യനായാല്‍ ആ പ്രശ്നം ഉദിക്കില്ലല്ലോ അങ്ങിനെയാണ് നമ്മുടെ ആദി പിതാവ് മനുവും ആദി മാതാവ് ശതരൂപയും ആകുന്നതു അല്ലാതെ സഹോദരനും സഹോദരിയും ബന്ധപ്പെട്ടിട്ടു അല്ല. അതാണ്‌ സനാതന ധര്‍മ്മം 

ആദിമാതാവിന്റെയും പിതാവിന്റെയും സൃഷ്ടി പ്രക്രിയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ 

ഭൂമിയിലെ മനുഷ്യ വംശ വര്‍ധനവിന് വിഷ്ണുവിന്റെ പ്രേരണയാല്‍ ബ്രഹ്മാവ്‌ രണ്ടു ശരീരം സ്വീകരിച്ചു മനു ശതരൂപ എന്നിങ്ങനെ അവര്‍ മനുഷ്യവംശത്തിന്റ ആദി പിതാവും മാതാവും ആയി.  അവര്‍ സൃഷ്ടി നടത്തിയത് സനാതന ശാസ്ത്രം അടിസ്ഥാന പ്പെടുത്തിയാണ്. ഈ ലോകത്തിലെ ഏതു കാര്യവും ഉണ്ടാകുന്നത് പരാധീനതകള്‍ ഉള്ളവയായിട്ടാണ്.

നാം ഉപയോഗിക്കുന്ന കാറ്, മൊബൈല്‍, ടി വി, എന്നിവ നോക്കുക ഇവയെല്ലാം ആദ്യം നിര്‍മ്മിച്ചപ്പോള്‍ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നു കാലക്രമത്തില്‍ ആ പോരായ്മകള്‍ നികത്തി വളരെ സൌകര്യപ്രദമായ നിലയില്‍ ആയല്ലോ അതെ പോലെ സൃഷ്ടിയും ആദ്യം പോരായ്മകള്‍ നിറഞ്ഞ ജീവികളിലൂടെ ആയിരുന്നു കാലാന്തരത്തില്‍ ഓരോ പോരായ്മകളും നികത്തി ശക്തമായ മൃഗങ്ങള്‍ പക്ഷികള്‍ ജലജീവികള്‍ എന്നിവ ഉണ്ടായി അതിനല്‍ നിന്നും ബൌദ്ധിക പരമായ വളര്‍ച്ച നേടിയ മൃഗങ്ങളും പക്ഷികളും ഉണ്ടായി. പിന്നെയും പുരോഗമിച്ചു ഇന്നത്തെ മനുഷ്യരൂപം സൃഷ്ടിക്കപ്പെട്ടു. ഇത് കാലത്തിന്റെ സഹായത്താല്‍ സംഭവിച്ചതാണ് കാലം എപ്പോളും പരിണാമം കൊണ്ട് നടക്കുന്നതാണ് ആ കാലത്തിന്റെ സഹായത്താല്‍ മനു ശതരൂപ എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മനുഷ്യര്‍ക്ക് വിശേഷ ബുദ്ധി നല്‍കിയതോടെ ഭൂമിയുടെ ആധിപത്യം അവരിലായി. മനു ചക്രവര്‍ത്തിയാണ് എന്ന് കഥകളില്‍ കാണാം അതിന്റെ അര്‍ത്ഥം വേറെ ആണ് അതായത് ഭൂമിയുടെ സകല കാര്യങ്ങളും വിധിക്കാന്‍ ഈശ്വരനാല്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് അല്ലാതെ ചെങ്കോലും കിരീടവും വെച്ച രാജാവായിട്ടല്ല കാരണം ജനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തു ചക്രവര്‍ത്തി?അപ്പോള്‍ തികച്ചും ശാസ്ത്രം അനുസരിച്ച് ആണ് ഒരു ജീവാത്മാവിനെ മനുഷ്യാത്മാവായി വളര്‍ത്തി ബുദ്ധിയും വിവേക ശക്തിയും ഉള്ള ഒരു സൃഷ്ടിയാക്കിയത് തികച്ചും ധാര്‍മ്മികവും ശാസ്ത്രീയവും ആയ പ്രവൃത്തി. ഇതിനു എതിരായുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം വെറും കഥകള്‍ നമ്മുടെ സൃഷ്ടി പ്രക്രിയ ശാസ്ത്രം അംഗീകരിച്ചതാണ് പില്‍ക്കാലത്ത് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം കൊണ്ടുവന്നുവല്ലോ. ഇത് നേരത്തെ ഉള്ളതും ഭാരതീയ വിശ്വാസപ്രകാരം ഇതിലൂടെ സൃഷ്ടി നടന്നിട്ടുള്ളതും ആണല്ലോ. നമ്മുടെ ജീവിതത്തിലും ശൈശവ ദിശയില്‍ ഉള്ള വ്യക്തി തന്നെയല്ലേ കൌമാരത്തിലെക്കും യൌവനത്തിലെക്കും എത്തി കാര്യപ്രാപ്തി നേടി വ്യവഹാരം ചെയ്തു വാര്‍ധക്യത്തില്‍ എത്തുന്നത്? അപ്പോള്‍ പരിണാമ സിധ്ധാന്തത്തെ എങ്ങിനെ എതിര്‍ക്കാന്‍ കഴിയും അത് ഒരു പ്രകൃതി നിയമം അല്ലെ? 

1 comment:

  1. ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം -- അയിനൊപ്പിച്ചു വളച്ചുവല്ലോ - സംഭവം ആണേ - ഇങ്ങിനെ ആണ് എല്ലാം കുളമാക്കിയത്

    ReplyDelete