ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2017

യജ്ഞവും ഹോമവും

യജ്ഞവും ഹോമവും

പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും, ഹോമവും. വിശിഷ്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ, ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്ന വിഡ്ഢിത്തത്തെ പല "അറിവുള്ളവരും" പരിഹസിക്കാറുണ്ട്. ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല. അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു.

"ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് " എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട്.

[https://en.m.wikipedia.org/wiki/Graham%27s_law]

ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു. ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത്.

"സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം"

എന്ന് വേദത്തിലും പറയുന്നു. അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ. ചൂട് കൂടിയ വായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്ടാകയുള്ളൂ എന്ന് ശാസ്ത്രം. വായുവിനെ യജ്ഞത്തിലൂടെ ചൂടാക്കുന്നു. അതില്‍ ഔഷധികളും അന്നവും സൂക്ഷ്മ രൂപത്തിലാക്കി വ്യാപനം ചെയ്യിക്കുക വഴി പ്രകൃതിതന്നെ ശുദ്ധമാകുന്നു. ഹോമം വായു ശുദ്ധി ചെയ്യുന്നെങ്കില്‍ യജ്ഞം അത് മാത്രമല്ല ചെയ്യുന്നത്. ഹോമം സൂര്യോദയത്തിനു മുന്‍പ് ആണെങ്കില്‍ യജ്ഞം സൂര്യന്‍ ഉദിച്ചു കഴിഞ്ഞാണ് ചെയ്യുന്നത്. ശരിക്കും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ അതിനു വേണം. ആല്‍ഡീഹൈഡും ആല്‍ക്കഹോളും ഓക്സീകൃതമാകാന്‍ വേണ്ടിയാണ് ആചാര്യന്മാര്‍ ഇങ്ങനെ നിര്‍ദേശിക്കുന്നത്. ഹൈഡ്രോകാര്‍ബണും, ഫീനോളും ധാരാളം ഉണ്ടാകാന്‍ ശരിയായ സൂര്യപ്രകാശം വേണം. ഇത്രയൊക്കെ7 ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിഞ്ഞ നമ്മുടെ ഋഷീശ്വരന്മാരെ നമ്മള്‍ എങ്ങനെ കരുതണം? ഒരു പരീക്ഷണശാലയും അവര്‍ക്കുണ്ടായിരുന്നില്ല. ഒരു ഡോക്ട്രേറ്റും അവര്‍ നേടിയിരുന്നില്ല. സോമലതാതികളായ ഔഷധങ്ങള്‍, നെയ്യ്, പാല്‍, അന്നം തുടങ്ങിയ പോഷക പദാര്‍ഥങ്ങള്‍, തേന്‍, ശര്‍ക്കര തുടങ്ങിയ മധുര പദാര്‍ഥങ്ങള്‍, കസ്തൂരി, കേസരം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍. തുടങ്ങിയവയെ അഗ്നിയില്‍ ഹോമിച്ചു വിഘടിപ്പിച്ചു വായുവില്‍ ലയിപ്പിച്ചു മേഘമാക്കി അതിനെ മഴയായി സര്‍വ്വ സൂക്ഷ സൂക്ഷ്മേതര ജീവജാലങ്ങള്‍ക്കും, പ്രകൃതിക്ക് തന്നെയും ഉപയുക്തമാക്കിയ മഹത്തായൊരു സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ ആകാന്‍ കഴിഞ്ഞ നാം അത് അറിഞ്ഞില്ലങ്കില്‍ ഗുരുനിന്ദ തന്നെയല്ലേ..? ശതപതബ്രാഹ്മണത്തില്‍ പറയുന്നു

"അഗ്നെര്‍ വൈ ധൂമോര്‍ ജയതെ. ധൂമാദഭ്രം അഭ്രാത് വൃഷ്ട്ടിരഗ്നെര്‍വാ ഏതാ ജായതേ"

അതായത് ഹോമദ്രവ്യം അഗ്നിയില്‍ ഇടുമ്പോള്‍ അതില്‍ നിന്ന് ധൂമവും (പുക ) ബാഷ്പ്പവും ഉണ്ടാകുന്നു. അത് വായുവിനോട് ചേര്‍ന്ന് മുകളിലേക്ക് ഉയരുന്നു. അതിലെ കണങ്ങള്‍ വായുവിന്‍റെ സഹായത്താല്‍ ഒന്നിച്ചു ചേര്‍ന്ന് മേഘമാകുന്നു. ഔഷധം നിറഞ്ഞ ആ മേഘത്തില്‍ നിന്നും മഴയുണ്ടാകുന്നു. ആ മഴയില്‍ നിന്നും ഔഷധികളും, അന്നവും അന്നത്തില്‍ നിന്ന് ധാതുവും ധാതുവില്‍ നിന്ന് ആരോഗ്യമുള്ള ശരീരവും ആ ശരീരത്തില്‍ നിന്ന് കര്‍മ്മവും ഉണ്ടാകുന്നു. ഇങ്ങനെ ശാസ്ത്രീയമായ പ്രകൃതി പരിപാലനം  മറ്റാര്‍ക്കുണ്ട്...?  ഏതൊരു യാഗം കഴിയുമ്പോഴും നമുക്കറിയാം അവസാനം മഴ പെയ്തിരിക്കും. ആ മഴത്തുള്ളിയുടെ പവിത്രത ആലോചിച്ചു നോക്കൂ. ഇത് പറയുമ്പോള്‍ ഋഗ്വേദത്തിലെ അഗ്നി ദേവനോടുള്ള ഒരു പ്രാര്‍ത്ഥന മാത്രം മനസ്സില്‍"

"യദംഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി തവേത്തല്‍ സത്യമംഗിര:"

No comments:

Post a Comment