ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 August 2017

ശ്രീചക്രത്തിലെ 64 കോടി യോഗിനിമാര്‍

ശ്രീചക്രത്തിലെ 64 കോടി യോഗിനിമാര്‍

ബ്രാഹ്മിയും സപ്തമാതൃക്കളും ചേർന്ന് എട്ട് യോഗിനിമാര് . അവർ ഓരോരുത്തരുടെയും കീഴില് എട്ട് യോഗിനിമാർ വീതം ഉണ്ട്. അങ്ങിനെ ആകെ 8×8=64 യോഗിനിമാർ. ഈ 64 യോഗിനിമാരില് ഓരോരുത്തരുടെയും കീഴിൽ ഒരു കോടി യോഗിനിമാർവീതം ഉണ്ട്. അങ്ങിനെ 64 കോടി യോഗിനിമായ് ഉണ്ട്. ജയദ്രഥയാമളപ്രകാരം ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങളില് ഓരോന്നിലും 64 കോടിയോഗിനിമാര് ഉണ്ട്. അങ്ങിനെ ആകെ 576 കോടി (64×64) യോഗിനിമാര് ശ്രീചക്രത്തിലുണ്ട്. ലളിതാ സഹസ്രനാമത്തിലെ 'മഹാചതുഷഷ്ഠി കോടിയോഗിനീഗണസേവിതാ ' എന്ന നാമം അർത്ഥമാക്കുന്നത് ഇതാണ്.

സര്‍വ്വ സ്വരൂപേ സര്‍വേ ശേ സര്‍വ്വ ശക്തി സമന്വിതെ ഭയെഭ്യസ്ത്രാഹിണോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ...

അമ്മ ദൈവങ്ങള്‍
സിന്ധു നദീതടസംസ്‌കാരം മുതലക്കേ ഇന്ത്യയില്‍ അമ്മദൈവം സംസ്‌കാരമുണ്ട്‌. സപ്‌തമാതാക്കളായും അഷ്‌ടമാതാക്കളായും മാറിയ അമ്മദൈവത്തെ പിന്നീട്‌ 64 രൂപത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി. ഇവരെ യോഗിനിമാര്‍ എന്നു വിശ്വാസികള്‍ വിളിക്കാന്‍ തുടങ്ങി. ഉപാസിക്കുന്നവര്‍ക്കു മന്ത്രശക്‌തിയും സിദ്ധിയും ലഭിക്കുമെന്നു പ്രചരിച്ചതോടെ 64 യോഗിനിമാര്‍ക്കും ക്ഷേത്രങ്ങളായി. മുയല്‍, ആട്‌, കരടി, എരുമ, പന്നി എന്നിങ്ങനെ ഓരോ മൃഗങ്ങളുടെ തലയും സുന്ദരമായ സ്‌ത്രീശരീരവുമാണ്‌ യോഗിനിശില്‍പങ്ങളുടെ പ്രത്യേകത. ഉത്തര്‍പ്രദേശ്‌ മുതല്‍ തമിഴ്‌നാട്‌ വരെയുള്ള സ്‌ഥലങ്ങളിലാണ്‌ യോഗിനി ക്ഷേത്രങ്ങളുണ്ടായിരുന്നത്‌.

No comments:

Post a Comment