ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 August 2017

ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്നു ശരീരം

ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്നു ശരീരം

ഷഡാധാരങ്ങള്‍

1. മൂലാധാരം
2. സ്വാധിഷ്ഠാനം
3. മണിപൂരകം
4. അനാഹതം
5. വിശുദ്ധി
6. ആജ്ഞ

മനുഷ്യശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരമാത്മാവും ജീവാത്മാവും ചേരുന്ന അമ്പലമേതെന്നു ചോദിച്ചാല്‍ മനുഷ്യശരീരമാണെന്നുത്തരം. അങ്ങനെയെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ക്ഷേത്രം പണിഞ്ഞിരിക്കുന്നതും. ഒരു മനുഷ്യന്റെ സ്ഥൂലശരീരവും സൂക്ഷ്മശരീരവും ചേര്‍ന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മിതിയും,
പഞ്ചമഹാ കോശങ്ങൾ
1. അന്നമയകോശം
2. പ്രാണാമയകോശം
3. മനോമയകോശം
4. വിജ്ഞാനമയകോശം
5. ആനന്ദമയകോശം
എന്നീ മനുഷ്യശരീര പഞ്ചകോശങ്ങളെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നുണ്ട്.

ശ്രീകോവിലിനെ ദേവന്റെ ശിരസ്സായാണ് സങ്കല്‍പ്പിക്കുന്നത്. ഇവിടെയുള്ളില്‍ ഷഡാധാര വിധിപ്രകാരം പ്രതിഷ്ഠിക്കുന്ന വിഗ്രഹം ദേവന്റെ സൂക്ഷ്മശരീരമാണ്. ശ്രീകോവിലിന് ചുറ്റും ചെറിയ ബലിക്കല്ലുകള്‍ വരെയുള്ള അകത്തെ പ്രദക്ഷിണ വഴി ദേവന്റെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു. ദിക്പാലകന്മാര്‍ മനസ്സിന്റെ അതിര്‍ത്തിദേവതകളെന്നാണ് സങ്കല്‍പ്പം. ശ്രീകോവിലിന്റെ മുന്‍വശത്തായി മുഖമണ്ഡപമുണ്ട്. ഇതാണ് ദേവന്റെ കഴുത്ത്. നാലമ്പലമാകട്ടെ കൈകാലുകളുടെ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇതിനുപുറമേയുള്ള പ്രദക്ഷിണവഴിയാണ് ദേവന്റെ വയറായി കണക്കാക്കുന്നത്. ധ്വജം (കൊടിമരം) ദേവന്റെ നട്ടെല്ലാണ്. പുറത്തെ മതില്‍ക്കെട്ടുകളാകട്ടെ ദേവന്റെ മുട്ടുകളും കണങ്കാലുകളുമാണ്. ഗോപുരത്തെ പാദമായി സങ്കല്‍പ്പിക്കപ്പെടുന്നു.

ഈശ്വര സങ്കല്‍പ്പം
ചെറിയ ക്ലാസിലെ കുട്ടികളുടെ പാഠപുസ്തകം നോക്കൂനിറയെ ചിത്രങ്ങളായിരിക്കും.
തറ, പറ, ഉറി, ഉലക്ക, ആന,അങ്ങിനെ അങ്ങിനെ എന്താ കാരണം കുഞ്ഞ്മനസ്സുകളില്‍ ആനയുടെയും പുലിയുടെയും ഒക്കെ ബിംബങ്ങള്‍ അരക്കിട്ട് ഉറപ്പിക്കുവാനാണത്, എന്നാല്‍ കുട്ടിവലുതാകുമ്പോള്‍ വലിയ ക്ലാസ്സുകളിലെത്തുമ്പോള്‍ ചിത്രങ്ങള്‍ കുറയുന്നു കാരണം ചിത്രങ്ങളില്ലെങ്കിലും അവന് അത് മസ്സിലാക്കുവാന്‍ കഴിയും അതുപോലെയാണ് ഈശ്വര സങ്കല്‍പ്പവും.

നാം നമ്മുടെ ദൈവങ്ങള്‍ക്ക് നമ്മുടെ മനസ്സില്‍ ഓരോരൂപങ്ങള്‍ നല്‍കി പ്രാര്‍ത്ഥിക്കുന്നത് നമുക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കുവാനാണ് എന്നാല്‍ നിരന്തരമായ പ്രാര്‍ത്ഥനയും ധ്യാനവും നിമിത്തം ആന്തരികമായ ജ്ഞാനം നേടുന്ന യോഗികളും സന്യാസശ്രേഷ്ട്ടരും നമ്മള്‍ സാധാരണക്കാര്‍ കാണുന്ന ദൈവസങ്കല്‍പ്പത്തിലല്ല ചെന്ന്നില്ലുന്നത്.

"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ "
എന്ന് കേട്ടിട്ടുണ്ടാകും എന്താണ് ഈ 6 പടികള്‍ നമ്മുടെ ഷഡാധാര സങ്കല്‍പ്പം തന്നെ.
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ഷഡാധാരങ്ങള്‍.

"മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്‍കൂ"

അതുപോലെ ഓരോരുത്തരുടെയും മനസ്സിന്റെ നിലയ്ക്ക്,
ശുദ്ധിക്ക് അനുസരിച്ച് അവര്‍ക്കെല്ലാം വ്യത്യസ്ത ഈശ്വരാനുഭവങ്ങളും ഉണ്ടാകുന്നു. ഈശ്വരന്‍ എല്ലാവര്‍ക്കും അനുഗ്രഹം നള്‍കുന്നത് ഒരോ രീതിയില്‍ തന്നെ. അര്‍ഹതയുള്ളവര്‍ കൂടുതല്‍ നേടുന്നു.
ശരീരം വാഹനമാണ്. അതുവലിക്കുന്ന കുതിര മനസ്സും. നാം വാഹനത്തിന് യഥാസമയം വേണ്ടതെല്ലാം നല്കുന്നു. പക്ഷേ വണ്ടി വലിക്കേണ്ട കുതിരയ്ക്ക് (മനസ്സിന്) നല്ലതൊന്നും നല്കുന്നില്ല.
മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്കു. ശരീരമെന്ന വണ്ടി പിന്നെ സുഖകരമായി യാത്ര തുടങ്ങും. ഈശ്വരാനുഭൂതി ലഭിക്കുകയും ചെയ്യും.

"ശൈലീ ദാരുമയീ ലൗഹീ ലേപ്യാ ലെഖ്യാ ച സൈകതീ 
മനോമയീ മണിമയീ പ്രതിമാമഷ്ടവിധാ : സ്മ്ര് താ :" 

ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ചെയ്യുന്ന ബിംബങ്ങള്‍ ഇങ്ങിനെ എട്ടു വിധമുണ്ട്.
ഷഡാധാര പ്രതിഷ്ഠ ചെയ്യുന്ന സമ്പ്രദായത്തില്‍ പീഠത്തിന്റെ ഏറ്റവും അടിഭാഗത്തായി സ്ഥാപിക്കുന്ന ആധാരശിലക്ക് മുകളില്‍ ആറാമതായി സ്ഥാപിക്കുന്ന ശിലയെയാണ് "നപുംസകശില" എന്ന് പറയുന്നത്.

സ്ഥാപത്യശാസ്ത്രത്തെ അടിസ്ഥാന പ്പെടുത്തിയാണ് ശില്‍പികള്‍ ബിംബങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ ബിംബങ്ങളെ...
1. അചലം
2. ചലം
3. ചലാചലം
എന്നിങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ക്ഷേത്രത്തിലെ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന ബിംബങ്ങളെ അചല ബിംബങ്ങള്‍ എന്ന് പറയുന്നു. എകവര്‍ണ്ണമായതും, ദൃഡത ഉള്ളതും ചുറ്റിക കൊണ്ട് അടിച്ചാല്‍ മണിനാദം ധ്വനിക്കുന്നതും,അല്ലെങ്കില്‍ ഇലത്താളത്തിന്റെ നാദം ധ്വനിക്കുന്നതും ആയ ശിലകള്‍ ആണ് ബിംബനിര്‍മ്മാണത്തിനു തിരഞ്ഞെടുക്കുന്നത്. ഇതില്‍ ചുറ്റിക കൊണ്ട് അടിക്കുമ്പോള്‍ " മണിനാദം ധ്വനിക്കുന്ന ശിലകള്‍" " പുരുഷശിലകളും" " ഇലത്താളത്തിന്റെ ധ്വനിയുള്ളതും മൃതുത്വമുള്ളതും " ആയ ശിലകള്‍ " സ്ത്രീശിലകളും" ആണ്. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബിംബം ദേവന്റെ ആണെങ്കില്‍ ബിംബം പുരുഷ ശിലയിലും പീഠം സ്ത്രീ ശിലയിലും നിര്‍മ്മിക്കപ്പെടുന്നു . അതുപോലെ പ്രതിഷ്ഠിക്കുന്ന ബിംബം ദേവി യാണെങ്കില്‍ വിഗ്രഹം സ്ത്രീശിലയിലും പീഠം പുരുഷശിലയിലും നിമ്മിക്കുന്നു.

ക്ഷേത്രബിംബങ്ങള്‍ക്ക് രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യ ഭാവം ) എന്നിങ്ങനെ മൂന്നു ഭാവങ്ങള്‍ ഉണ്ട്.

No comments:

Post a Comment