മാസവിശേഷങ്ങള്‍
ധനുമാസം മഞ്ഞുപെയ്യുന്ന കാലമാണ്. ഭഗവാന്‍ ശ്രീകൃഷ്‌ണന് പ്രിയപ്പെട്ട മാസം. മാസങ്ങളില്‍ ഞാന്‍ ധനുമാസം എന്ന് ഭഗവാന്‍ പാടിയിട്ടുണ്ട്. ധനുവിന്റെ മറ്റൊരു പേര്‍ മാര്‍കഴി.
1. മേടം:
ജ്യോതിഷത്തിലും ചില സംസ്‌ഥാനങ്ങളിലും മേടമാസത്തിലാണ് വര്‍ഷാരംഭം. നമ്മുടെ വിഷുവിന്റെ അന്ന്. ഈ മാസത്തിന് ചിത്രമാസം എന്നും പേരുണ്ട്. ഈ മാസത്തില്‍ പൗര്‍ണ്ണമിവരുന്നത് ചിത്തിര നാളിലായിരിക്കും. അതിനാലാണത്രേ മാസത്തിന് ചിത്ര എന്ന് പേരു വീണത്.
മനുഷ്യരാശിയുടെ ജീവിതകാലം എണ്ണിത്തിട്ടപ്പെടുത്തി നമ്മെ കാലപുരിക്കു നയിക്കുന്ന കാലന്റെ അതായത് ചിത്ര ഗുപ്‌തന്റെ ജനനവും ഈ മാസമാണ്.
ഈ മാസം മുഴുവന്‍ സൂര്യന്‍ മേടം രാശിയിലായിരിക്കും. സൂര്യന്‍ അത്യാധികം ഉഷ്‌ണം പ്രസരിപ്പിക്കുന്നതും മേടമാസത്തില്‍തന്നെ. മേടച്ചൂടിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.
2. ഇടവം:
വര്‍ഷത്തിലെ രണ്ടാമത്തെ മാസം ഇടവം. വൈകാശിയെന്നും പേരുണ്ട്. ഈ മാസം സൂര്യന്‍ ഇടവം രാശിയിലായിരിക്കും. മാസാവസാനത്തില്‍ ചൂടു കുറഞ്ഞ് വസന്തകാലം ആരംഭിക്കും.
3. മിഥുനം:
വര്‍ഷത്തിലെ മൂന്നാമത്തെ മാസം. ഈ മാസം സൂര്യന്‍ മിഥുന രാശിയിലായിരിക്കും. ഉത്തരായന കാലം അവസാനിക്കുന്ന മാസമാണിത്. നടരാജനായ പരമശിവനെ ആരാധിക്കാന്‍ ഏറ്റവും നല്ലകാലം മിഥുനം-അഥവാ ''ആനി''മാസം.
4. കര്‍ക്കടകം:
കര്‍ക്കടകം, ആടി, കടകം എന്നീ പേരുകളില്‍ അറിയപ്പെടുന്നു പണ്ടത്തെ കാലത്തെ കള്ളക്കര്‍ക്കടകം. ഇന്ന് അങ്ങനെ പറയാന്‍ വയ്യാ. പണ്ട് കര്‍ക്കടകത്തില്‍ ഇടവിടാതെ മഴ ചെയ്യുമായിരുന്നു. തൊഴിലില്ലായ്‌മയുടെ കാലവുമാണ്.
കര്‍ക്കടകത്തില്‍ സൂര്യന്‍ കര്‍ക്കടക രാശിയില്‍ വിരാജിക്കുന്നു. ദക്ഷിണായന കാലത്തിന്റെ ആരംഭമാണ് കര്‍ക്കടകം. ഉഷ്‌ണഗ്രഹമായ സൂര്യന്‍ കര്‍ക്കടകമാസത്തിലെ ജലരാശിയില്‍ സഞ്ചാരമാരംഭിക്കുന്നതിനാല്‍ മഴക്കാലമാണ്.
5. ചിങ്ങം:
കേരളീയന്റെ ചിങ്ങം പൊന്നിന്‍ ചിങ്ങമാസം, ഓണക്കാലം. അയല്‍സംസ്‌ഥാനക്കാര്‍ക്ക് ആവണിമാസം. സൂര്യന്‍ ചിങ്ങം രാശിയിലായിരിക്കും. നമുക്ക് മഴക്കാലം തുടങ്ങുന്ന സമയം.
വിഘ്‌നേശ്വരനായ ഗണപതിയുടെയും ശ്രീകൃഷ്‌ണന്റെയും പിറന്നാള്‍ ഈ മാസത്തിലാണ്. അവരെ ആരാധിക്കുവാന്‍ വിശേഷമായ കാലം എന്നോര്‍ക്കുക.
6. കന്നി:
വര്‍ഷത്തിന്റെ പകുതിക്കാലം കടന്നുപോകുവാന്‍ പോകയാണ്. ആറാമത്തെ മാസം കന്നി. സൂര്യന്‍ കന്നിരാശിയില്‍. ശാസ്‌ത്രപ്രകാരം ഭൂമി സൂര്യന്റെ ഏറ്റവും അരികില്‍ വരുന്ന സമയം. കൃഷിക്കാര്‍ക്ക് പുണ്യകാലം. തമിഴരുടെ പുരട്ടാശി മാസം.
7. തുലാം:
തുലാമാസത്തില്‍ സൂര്യന്‍ ഈ രാശിയില്‍ ആയിരിക്കും. മഴക്കാലമാണ്. തുലാവര്‍ഷം എന്ന പേരു തന്നെയുണ്ടല്ലോ. ഈ മാസത്തിലാണ് ദീപാവലി.
മുരുകന്റെ വിശേഷമായ ഷഷ്‌ഠിവ്രതവും തുലാമാസത്തിലാണ്. തമിഴ് നാട്ടുകാര്‍ക്ക് ഈ മാസം ''ഐപ്പശി''. തമിഴ്‌നാട്ടില്‍ ഇത് ആഘോഷങ്ങളുടെ മാസം.
8. വൃശ്‌ചികം:
സൂര്യന്‍ ഇപ്പോള്‍ വൃശ്‌ചികരാശിയിലായിരിക്കും. കാര്‍ത്തിക നാളില്‍ പൗര്‍ണ്ണമിയും കൂടെച്ചേരുമ്പോള്‍ ചന്ദ്രന്‍ കൂടുതല്‍ നേരം ആകാശത്തില്‍ ശോഭയോടെ ദര്‍ശനമരുളും. അയ്യപ്പഭക്‌തന്മാര്‍ക്ക് വിശേഷമായ കാലം.
9. ധനു:
ഈ സമയത്ത് സൂര്യന്‍ ധനുരാശിയില്‍ സഞ്ചരിക്കുന്നു. സൂര്യരശ്‌മിയുടെ തെക്കോട്ടുള്ള പ്രയാണം- ദക്ഷിണായനകാലം അവസാനിക്കുന്ന മാസം ധനു.
ധനുമാസം മഞ്ഞുപെയ്യുന്ന കാലമാണ്. ഭഗവാന്‍ ശ്രീകൃഷ്‌ണന് പ്രിയപ്പെട്ട മാസം. ''മാസങ്ങളില്‍ ഞാന്‍ ധനുമാസം'' എന്ന് ഭഗവാന്‍ പാടിയിട്ടുണ്ട്. ധനുവിന്റെ മറ്റൊരു പേര്‍ മാര്‍കഴി.
10. മകരം:
ഈ മാസം സൂര്യന്‍ മകരരാശിയിലാണ്. ഉത്തരായനകാലം മകരത്തില്‍ ''തൈ'' മാസത്തില്‍ തുടങ്ങുന്നു. ''തൈ പിറന്താല്‍ വഴി പിറക്കും'' എന്ന് തമിഴ്‌നാട്ടിലെ പഴമൊഴി.
വിവാഹം മുതലായ എല്ലാ ശുഭകാര്യങ്ങള്‍ക്കും ഏറ്റവും നല്ല കാലമാണ് മകരമാസം. ചില സ്‌ഥലങ്ങളില്‍ മകരത്തെ പുതുവര്‍ഷംപോലെ ആഘോഷിക്കുന്നു. ''തൈപ്പൊങ്കല്‍'' ഈ മാസത്തിലാണ്.'
11. കുംഭം:
സൂര്യന്‍ കുംഭം രാശിയില്‍. മാസത്തിന്റെ മറ്റൊരുപേര്‍ ''മാശി.'' മഞ്ഞുകാലം അവസാനിച്ചു ചൂടുകൂടി വരുന്ന കാലം. മഹാശിവരാത്രി മുതലായ വിശേഷ ആഘോഷങ്ങളുടെ കാലം കുംഭം.
12. മീനം:
മീനത്തില്‍ സൂര്യന്‍ മീനം രാശിയില്‍. അത്യുഷ്‌ണകാലം. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ കൊടിയേറ്റമാസം. 'പങ്കുനി' ഉത്സവം എന്ന് ശൈലി തന്നെയുണ്ട്.
വാല്‍: വസന്തം, ശിശിരം, ഹേമന്തം, ശരത്ത്, വര്‍ഷം, ഗ്രീഷ്‌മം എന്നിവയാണ് ആറ് ഋതുക്കള്‍. ഒരു ഋതു രണ്ടുമാസം. ഉദാ: ചൈത്രം, വൈശാഖം, ഫാല്‍ഗുനം, മാഘം, പൗഷം, മാര്‍ഗശീര്‍ഷം, കാര്‍ത്തിക, ആശ്വിനം, ദാദ്രപാദം, ശ്രാവണം, ആഷാഢം, ജ്യേഷ്‌ഠം എന്നിങ്ങനെയാണ് ഭാരതത്തിന്റെ ദേശീയ വര്‍ഷങ്ങളുടെ പേരുകള്‍. ശകവര്‍ഷം എന്നും പറയും.
No comments:
Post a Comment